Wednesday 28 January 2015


സ്ത്രീകളിൽ നാം "ദുർഗ"

[ Thought/concept & written by Maya Menon on 28-January-2015 ]

ദേവിയുടെ രൂപസൌന്ദര്യം മാത്രം കണ്ടു,അവളെ സാധാരണ ഒരു സുന്ദരി മാത്രമായി കണ്ടു ചെന്ന മഹിഷാസുരൻ,പുരുഷവർഗത്തിലെ,ഇന്നത്തെ കാമാന്ധമായ, വികലമായ സ്വഭാവത്തോട് കൂടിയ ഒരു പ്രത്യേക വിഭാഗത്തെ പ്രതിനിധീകരിക്കുന്നു...
സർവദേവതകളാലും ആരാധ്യയായ ദേവി തനിക്കും മാതാവാണെന്നറിയാതെ,അവളിലുള്ള പ്രകൃതീഗുണം കൊണ്ടാണ് തന്റെ ഓരോ ശരീരധാതുക്കളും പോലും സൃഷിക്കപ്പെട്ടിരിക്കുന്നതെന്നറിയാതെ, ആ മൂഡൻ അവരോടു വിവാഹാഭ്യർഥന നടത്തുന്നു
താൻ സദാശിവയാണെന്നും,പതിവൃതയായ തനിക്കു,മറ്റൊരു പുരുഷൻ ഇല്ലേയില്ലെന്നും ദേവി അവനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. അത് കൊണ്ട് തന്നെ ലോകമാതാവും ലോകപിതാവായ ശ്രീപരമേശ്വരന്റെ പത്നിയുമായ തനിക്കു അവനടങ്ങുന്ന ഈ പ്രപഞ്ചത്തിലെ മറ്റെല്ലാ ജീവജാലങ്ങളും തനിക്കു സന്താനങ്ങളാണെന്നും ദേവി പറഞ്ഞു മനസ്സിലാക്കുന്നു.
എന്നാൽ ബന്ധങ്ങൾ തിരിച്ചറിയാത്ത ഇന്നത്തെ പുതുതലമുറയെ പ്രതിനിധീകരിക്കുന്ന മഹിഷാസുരൻ അവന്റെ മൃഗീയവാസനകളുമായി മുന്നോട്ടു പോകുന്നതോടെ ദേവി തന്റെ യദാർത്ഥസ്വരൂപം പുറത്തെടുക്കുകയും, ഭൂതം,വർത്തമാനം,ഭാവി എന്നീ കാലങ്ങളെയും, സൃഷ്ടി,സ്ഥിതി സംഹാരങ്ങളെയും,സത്വ,രജ,തമോഗുണങ്ങളെയും പ്രതിനിധീകരിക്കുന്ന
തന്റെ തൃശൂലത്താൽ അവനെ ഹനിക്കുകയും ചെയ്യുന്നു
ദുർബലയെന്നു കരുതി ദേവിയോട് ഏറ്റുമുട്ടാനെത്തിയ അവൻ ആ നിമിഷം തന്നെ ദേവിയുടെ ശക്തിയെന്തെന്നറിയുന്നു ; വിശ്വരൂപിയായിവളർന്നു നിന്ന അവളുടെ കൈപ്പിടിയിൽ നിന്നൂരാനാവാതെ മഹിഷാസുരനിലെ മൃഗീയഭാവം പിടഞ്ഞു ..
എന്നാൽ അതേ സമയം,അവനിലെ ഞാനെന്ന ഭാവവും പൌരുഷവും തോൽവി സമ്മതിക്കുവാനാകാതെ എതിർക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നു...
ദേവി ആദ്യം അവനിലെ അഹങ്കാരത്തെയും,പിന്നീടവനിലെ പ്രാണനെയും പറിച്ചെറിഞ്ഞു കൊണ്ട് അവന്റെ ആത്മാവിനെ പരിശുദ്ധമാക്കി തന്റെ മാതൃപാദങ്ങളിൽ ചേർത്തു മുക്തി നൽകുന്നു.
ഇന്നുള്ള ലോകത്തിലും എല്ലാ സ്ത്രീകളിലും ഈ ദുർഗാഭാവമുണ്ടെന്നു നാം മനസ്സിലാക്കണം .പക്ഷെ അത് തിരിച്ചറിയുന്നവർ തന്നിലുള്ള അനേകം ശക്തികളെയും തിരിച്ചറിയുന്നു..ജീവിതത്തിൽ ബഹുദൂരം മുന്നോട്ടു പോകുന്നു...അറിയാത്തവർ തങ്ങൾ ദുർബലരും ഒന്നിനും കൊളളാത്തവരുമാണെന്ന് കരുതി വരുന്ന ദുരിതങ്ങളിൽ പകച്ചു നില്ക്കുന്നു....തകർന്നു പോകുകയും ചെയ്യുന്നു..മാന്യ വനിതകളെ ..നിങ്ങൾ ഒരു സാഹചര്യത്തിലും തകർന്നു പോകുന്നവരാകരുത് എന്ന് ഞാനാഗ്രഹിക്കുന്നു
അങ്ങിനെയുള്ളവർക്കായി,അവരുടെ ആത്മവിശ്വാസം വ വളർത്തുന്നതിനായി, ഞാനീ ചെറുലേഖനം സമർപ്പിക്കുന്നു...
ആ ജഗത്ജനനിയുടെ തൃപ്പാദങ്ങളിൽ എന്റെ ആത്മാവിനെ സമർപ്പിച്ചു കൊണ്ടും, ആ അമ്മയുടെ സ്നേഹവും സംരക്ഷണവും നമ്മളെല്ലാ മക്കൾക്കും ഉണ്ടാവട്ടെയെന്ന് പ്രാർഥിച്ചു കൊണ്ടും നിറുത്തുന്നു.....
സ്നേഹാദരങ്ങളോടെ
മായ

No comments:

Post a Comment