Sunday 25 January 2015

Date: 15-October-2014

"ദാനം ആപത്തുകളെ തടയും ",ഇത് ഞാൻ പറഞ്ഞതല്ല ; വിശുദ്ധ ഗ്രന്ഥമായ ഖുറാനിൽ പറഞ്ഞിരിക്കുന്നതാണ് ;അത് പരമാർഥവുമാണ്..

അത് കൊണ്ടായിരിക്കാം മുഖം നോക്കാതെ,തിരിച്ചു കിട്ടുമെന്ന് കരുതാതെ നമ്മൾ സഹായിച്ച ഒരുപാട് പേരുടെ പ്രാർഥനകൾ കൊണ്ടായിരിക്കും .എനിക്കൊരാവശ്യം വരുമ്പോഴും,വർഷങ്ങളായി പരിചയമുള്ള ആളുകളെക്കാളും, ബന്ധുക്കളെക്കാളും, ആത്മാർഥതയോടെ, എന്നെ മനസ്സിലാക്കുവാനും, സഹായിക്കുവാനും ഒരു പിടി നല്ല സുഹൃത്തുകളെ അഥവാ എന്റെ മാതാപിതാക്കളിൽ നിന്നല്ലാതെ ജനിച്ച എന്റെയാ പ്രിയ സഹോദരങ്ങളെ എനിക്ക് ദൈവം തന്നതും...!!!

ശരിയാണ് ..ദാനം ആപത്തുകളെ തടയുക തന്നെ ചെയ്യും;എന്ന് മാത്രമല്ല .നമ്മൾ കൊടുക്കേണ്ട ഒരു നല്ല വ്യക്തിക്ക് കൊടുക്കുന്ന പണത്തിന്റെ ഇരട്ടി നമ്മളെ തേടിയെത്തുകയും ചെയ്യും..നമ്മൾ പോലുമറിയാതെ..അർഹതപ്പെട്ടവരെ..അർഹതപ്പെട്ട സമയത്ത് സഹായിക്കുവാൻ ശ്രമിച്ചില്ലെങ്കിൽ , അതെന്തു കാരണങ്ങൾ കൊണ്ട് തന്നെയായാലും,സഹായം ലഭിക്കേണ്ട ആൾക്ക് പരാതിയില്ലെങ്കിൽ പോലും,സഹായത്തിൽ നിന്ന് പിന്മാറുന്ന ആൾക്ക്, ദൈവം, തീർച്ചയായും വലിയ നഷ്ടങ്ങൾ വരുത്തി വയ്ക്കും !!!


നമ്മൾ കേട്ടിട്ടില്ലേ ..നല്ല ആളുകളെ ഉപദ്രവിക്കുന്നതും, വേണ്ട സമയത്ത് സഹായിക്കാതിരിക്കുന്നതും ഒരു പോലെ അധർമമാണ്! ചിലരുണ്ട് ..നല്ല മനുഷ്യരെ സഹായിക്കാമെന്നു ആദ്യം വാഗ്ദാനം ചെയ്യും ..പിന്നീട് മറ്റാരുടെയെങ്കിലും പ്രേരണ മൂലമോ ,സ്വന്തം ഇഷ്ടപ്രകാരമോ ,അത് വേണ്ടെന്നു വയ്ക്കും...അത് വരെ പ്രതീക്ഷയില്ലാാതിരുന്ന ആ പാവം സമാധാനമായി ,ഒരു പ്രതീക്ഷയുടെ ഇത്തിരി വെട്ടത്തിലിരിക്കുമ്പോഴായിരിക്കും ഈ മാറിയ തീരുമാനം അറിയിക്കുന്നത് ..അത് മനസ്സിന് ശക്തിയില്ലാത്തവരെ ഒരു പക്ഷെ ആത്മഹത്യയുടെ വക്കത്തു പോലും എത്തിച്ചെന്നു വരാം..!!!


അത് കൊണ്ട് അതിന്റെ പാപവും കള്ളവാഗ്ദാനം ചെയ്തവർക്ക് ലഭിക്കുന്നു ..അവർ പോലുമറിയാതെ ..അങ്ങിനെ അറിഞ്ഞോ അറിയാതെയോ ആണെങ്കിലും സംഭവിച്ച അധർമം ധർമമാക്കിത്തീർക്കുവാൻ ദൈവമെന്നൊ,മറ്റനവധി നാമങ്ങളിലോ നമ്മളൊക്കെ വിളിക്കുന്ന ആ അദൃശ്യശക്തി ആ തെറ്റ് ചെയ്തവർക്ക് അപ്പപ്പോൾ ..അവരുടെ തെറ്റുകളുടെ കാഠിന്യം അനുസരിച്ച് -അതെ..ഇപ്പോൾ കലികാലമായത് കൊണ്ട് പിന്നെപ്പിന്നെയല്ല ..അപ്പപ്പോൾ തന്നെ മറുപടി കൊടുത്ത് അവരെ ധർമത്തിന്റെ മാർഗത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നു, ഏതു പരിത:സ്ഥിതിയിലും നന്മ ചെയ്യണമെന്നു ഓർമിപ്പിക്കുന്നു...
അങ്ങിനെ , സ്വാർഥത വെടിഞ്ഞു ഈ ലോകത്തിൽ ജീവിക്കുവാനുള്ള ഊർജം അവരിൽ നിറക്കുന്നു... ദൈവത്തിന്റെ സ്നേഹത്തിലേക്കു തിരിച്ചു കൊണ്ടു വരുന്നു...
അത് കൊണ്ടു മറ്റൊരു വിശുദ്ധ ഗ്രന്ഥമായ ബൈബിളിൽ പറയുന്നത് പോലെ "നന്മ ചെയ്യുന്നതിൽ നാം മടുത്തു പോകരുത്" - കാരണം പ്രതിഫലേശ്ചയില്ലാതെ നമ്മൾ ചെയ്യുന്ന സത്കർമങ്ങൾ മനുഷ്യർ കണ്ടില്ലെങ്കിലും സദാ കാണുന്ന ,അതിനനുസരിച്ച് ,വിധിയും ഫലവും തരുന്ന ഒരാൾ എവിടെയോ ഇരിക്കുന്നുണ്ട്‌ ...ഓർമിക്കുക..!!!


As per the The Law of Karma- stated CLEARLY in Indian Epics & Puranas,[ It was there ,long before the scientist Sir Isaac Newton said: " For every action there is an equal and opposite reaction"]
"Karma" is the great law of "Cause and Effect", of "Action and reaction", which controls the Destiny of all living entities.


This great law functions on the principle, that any action performed produces an Equal and Opposite Reaction, which Directly Influences our Very Existence.


So please do Sow good so that you are able to reap good or in other words -  Do good and blessed with Good on you and on your coming generations...Stay blessed!

Have a great day to all... smile emoticon

No comments:

Post a Comment