Monday 26 January 2015

Date :22-Dec-2014

"ശരീരം" എന്ന "സത്യമായ മിഥ്യ"

ശരീരമോഹികളോട് /ശരീരവാദികളോട് ഒരൽപം ചിന്ത പങ്കു വയ്ക്കട്ടെ.!!!

ശരീരമാണ് എല്ലാമെങ്കിൽ,മനസ്സിനും ആത്മാവിനും ഒരു വിലയുമില്ലെങ്കിൽ /സ്ഥാനമില്ലെങ്കിൽ , പിന്നെ എന്തിനാണ് മരിച്ചു കഴിഞ്ഞാൽ നിങ്ങൾ അതിനെ "ശവം" എന്ന് വിളിക്കുന്നത്‌?!!!
എന്ത് കൊണ്ടാണ് നിങ്ങളാ ശരീരത്തെ അഗ്നിയിൽ ദഹിപ്പിച്ചും,കല്ലറയിൽ അടക്കിയും,മൃഗങ്ങള്ക്ക് തിന്നാൻ കൊടുത്തും ഇല്ലാതാക്കുന്നത്..???!!!

എന്ത് കൊണ്ട് നിങ്ങൾ പിന്നീടവയെ ,ചുംബിക്കാതെയും,ആലിംഗനം ചെയ്യാതെയും,രമിക്കാതെയും അറപ്പോടെ,ഭയത്തോടെ അല്ലെങ്കിൽ ആദരവോടെ മാത്രവും കണ്ടു തുടങ്ങുന്നത് ?!!!

കാരണം അതിൽ എല്ലാ മോഹവും ഉണർത്തുന്ന,ഓജസ്സും ,തേജസ്സും നൽകുന്ന,ജീവൻ തുടിപ്പിക്കുന്ന ഒരാത്മാവിന്റെ കുറവുണ്ട് എന്നത് തന്നെ..!!!

ചുരുക്കിപ്പറഞ്ഞാൽ ആ ആത്മാവാണ് ജീവജാലങ്ങൾക്ക്, വേണ്ട എല്ലാ ഭാവങ്ങളും,ചലനശേഷിയും നല്കുന്നത്..മനുഷ്യർക്ക്‌ വേണ്ടപ്പോൾ വേണ്ടത് ചെയ്യുവാനും,തോന്നിവാസം കാട്ടുവാനുമുള്ള ,ചിന്താശേഷിയും,വികാരങ്ങളും,നൽകുന്നത്...സ്നേഹിക്കുവാനും,വെറുക്കുവാനുമുള്ള,ചോദന നൽകുന്നത്, നന്മ ചെയ്യുവാനും ,തിന്മ ചെയ്യുവാനുമുള്ള പ്രചോദനം നൽകുന്നത് ...!!!

കരയാനും,ചിരിക്കുവാനും ,പൊതുമധ്യത്തിൽ എന്ത് ചെയ്യണം ,എന്ത് ചെയ്യരുത് എന്നിങ്ങനെയുള്ള വിവേകബുദ്ധി നൽകുന്നത് ..ചെയ്‌താൽ തനിക്കും മറ്റുള്ളവർക്കും, സുഖമുണ്ടാകുന്നതും, വേദനയുണ്ടാകുന്നതുമായ കാര്യങ്ങൾ ചിന്തിപ്പിച്ചും, ചിന്തിപ്പിക്കാതെയും ചെയ്യിപ്പിക്കുന്നത്...എന്നത് തന്നെ !!!

അത് കൊണ്ട് തന്നെ ശരീരമാണെല്ലാമെന്ന ധാരണയിൽ ശരീരത്തിനെക്കൊണ്ട്‌ ആവാത്ത പണിയെല്ലാമെടുപ്പിച്ചാൽ അതിന്റെ അവസാനം ആത്മാവിന്റെ നാശമായിരിക്കും,അഥവാ ആത്മാവ്‌ തന്നെ ശരീരമാകുന്ന കൂട് വിട്ടു പോകുവാൻ അമിതമായ ശരീരചിന്ത കാരണവുമാകാം എന്നോർമിപ്പിച്ചു കൊള്ളട്ടെ!
അത് കൊണ്ട് ശരീരമാണെല്ലാമെന്നു ചിന്തിക്കുന്നവർ "വിഡ്ഢികളുടെ സ്വർഗത്തി"ലാണെന്നറിഞ്ഞാൽ കൊള്ളാം..എന്ന് പറഞ്ഞു കൊണ്ട് ഇന്നത്തെ ചിന്താശകലത്തിനു ഇവിടെ വിരാമമിടട്ടെ...

സ്നേഹാദരങ്ങളോടെ മായ
— feelingthoughtful.

No comments:

Post a Comment