Sunday 25 January 2015



"വിദ്യാരംഭം" [This devotional poem on Goddess Saraswathi is written by Maya Rajesh,Sharjah.
Date :03-October-2014]

"വിദ്യാരംഭം"

മാതാ..സരസ്വതി,സുന്ദരി,ശാസ്ത്രമയി,
വരദാ..വാഗധീശ്വരി;വാങ്ഗ്മയി;വേദരൂപിണി,
ഹംസവിമാനസ്താ;,ശാരദ,
സഹസ്രദള പദ്മസ്താ;സർവാഭരണഭൂഷിത.
ശുഭ്രാംബരധാരിണി;ശുദ്ധമാനസാ;ദേവവന്ദിത..
സകലശാസ്ത്രകാരിണി;സകലകലാവല്ലഭ;
സകലലോകപൂജിത;സർവജ്ഞാനപ്രദായിനി;
സർവസിദ്ധിപ്രദ;പരമന്ത്രവിഭേദിനി;
സർവാർഥസാധിക,സത്യമയി,സാധന,
ബ്രാഹ്മി,ബ്രഹ്മകാമിനി,കാമ്യകലാരൂപിണി;
സർവതന്ത്രാത്മികാ,സർവമന്ത്രാത്മിക,
സർവദുർഗുണനാശിനി,സർവസദ്ഗുണരൂപിണി,
ശാന്ത,സാത്വിക,സർവ തത്വസ്വരൂപിണി
കാദംബരി,ശുകപ്രിയ,കമനീയഗുണാന്വിത.
മാനസരൂപിണി,മാതംഗി,മദശാലിനി
സർവജ്വിഹ്വാഗ്രെസ്ഥിത,കാരുണ്യധാരിണി,
സകലാർഥസമ്പദ,ഗാനലോല,മൂകാചലവാസിനി;
ശുഭദ,സത്യപ്രിയ,ഭാരതി,വീണാപാണിനി.
ശരണം മേ തവ ചരണം സദാ ശരണ്യേ
സന്തതം വേണം മേ ബുദ്ധി-വിദ്യാ-
ഉലകിതിൽ നിലനില്പ്പിനും,മേൽഗതിപ്രാപ്തിക്കുമായ്‌ ;
അതിന്നായി വന്നിരുന്നരുളിയാലും വാണിമാതെ,
മമ ഹൃത്തിലൊരുനാളും പിരിയാതെയെൻ മൂകാംബികേ നീ.

No comments:

Post a Comment