Wednesday 28 January 2015


സ്ത്രീകളിൽ നാം "ദുർഗ"

[ Thought/concept & written by Maya Menon on 28-January-2015 ]

ദേവിയുടെ രൂപസൌന്ദര്യം മാത്രം കണ്ടു,അവളെ സാധാരണ ഒരു സുന്ദരി മാത്രമായി കണ്ടു ചെന്ന മഹിഷാസുരൻ,പുരുഷവർഗത്തിലെ,ഇന്നത്തെ കാമാന്ധമായ, വികലമായ സ്വഭാവത്തോട് കൂടിയ ഒരു പ്രത്യേക വിഭാഗത്തെ പ്രതിനിധീകരിക്കുന്നു...
സർവദേവതകളാലും ആരാധ്യയായ ദേവി തനിക്കും മാതാവാണെന്നറിയാതെ,അവളിലുള്ള പ്രകൃതീഗുണം കൊണ്ടാണ് തന്റെ ഓരോ ശരീരധാതുക്കളും പോലും സൃഷിക്കപ്പെട്ടിരിക്കുന്നതെന്നറിയാതെ, ആ മൂഡൻ അവരോടു വിവാഹാഭ്യർഥന നടത്തുന്നു
താൻ സദാശിവയാണെന്നും,പതിവൃതയായ തനിക്കു,മറ്റൊരു പുരുഷൻ ഇല്ലേയില്ലെന്നും ദേവി അവനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. അത് കൊണ്ട് തന്നെ ലോകമാതാവും ലോകപിതാവായ ശ്രീപരമേശ്വരന്റെ പത്നിയുമായ തനിക്കു അവനടങ്ങുന്ന ഈ പ്രപഞ്ചത്തിലെ മറ്റെല്ലാ ജീവജാലങ്ങളും തനിക്കു സന്താനങ്ങളാണെന്നും ദേവി പറഞ്ഞു മനസ്സിലാക്കുന്നു.
എന്നാൽ ബന്ധങ്ങൾ തിരിച്ചറിയാത്ത ഇന്നത്തെ പുതുതലമുറയെ പ്രതിനിധീകരിക്കുന്ന മഹിഷാസുരൻ അവന്റെ മൃഗീയവാസനകളുമായി മുന്നോട്ടു പോകുന്നതോടെ ദേവി തന്റെ യദാർത്ഥസ്വരൂപം പുറത്തെടുക്കുകയും, ഭൂതം,വർത്തമാനം,ഭാവി എന്നീ കാലങ്ങളെയും, സൃഷ്ടി,സ്ഥിതി സംഹാരങ്ങളെയും,സത്വ,രജ,തമോഗുണങ്ങളെയും പ്രതിനിധീകരിക്കുന്ന
തന്റെ തൃശൂലത്താൽ അവനെ ഹനിക്കുകയും ചെയ്യുന്നു
ദുർബലയെന്നു കരുതി ദേവിയോട് ഏറ്റുമുട്ടാനെത്തിയ അവൻ ആ നിമിഷം തന്നെ ദേവിയുടെ ശക്തിയെന്തെന്നറിയുന്നു ; വിശ്വരൂപിയായിവളർന്നു നിന്ന അവളുടെ കൈപ്പിടിയിൽ നിന്നൂരാനാവാതെ മഹിഷാസുരനിലെ മൃഗീയഭാവം പിടഞ്ഞു ..
എന്നാൽ അതേ സമയം,അവനിലെ ഞാനെന്ന ഭാവവും പൌരുഷവും തോൽവി സമ്മതിക്കുവാനാകാതെ എതിർക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നു...
ദേവി ആദ്യം അവനിലെ അഹങ്കാരത്തെയും,പിന്നീടവനിലെ പ്രാണനെയും പറിച്ചെറിഞ്ഞു കൊണ്ട് അവന്റെ ആത്മാവിനെ പരിശുദ്ധമാക്കി തന്റെ മാതൃപാദങ്ങളിൽ ചേർത്തു മുക്തി നൽകുന്നു.
ഇന്നുള്ള ലോകത്തിലും എല്ലാ സ്ത്രീകളിലും ഈ ദുർഗാഭാവമുണ്ടെന്നു നാം മനസ്സിലാക്കണം .പക്ഷെ അത് തിരിച്ചറിയുന്നവർ തന്നിലുള്ള അനേകം ശക്തികളെയും തിരിച്ചറിയുന്നു..ജീവിതത്തിൽ ബഹുദൂരം മുന്നോട്ടു പോകുന്നു...അറിയാത്തവർ തങ്ങൾ ദുർബലരും ഒന്നിനും കൊളളാത്തവരുമാണെന്ന് കരുതി വരുന്ന ദുരിതങ്ങളിൽ പകച്ചു നില്ക്കുന്നു....തകർന്നു പോകുകയും ചെയ്യുന്നു..മാന്യ വനിതകളെ ..നിങ്ങൾ ഒരു സാഹചര്യത്തിലും തകർന്നു പോകുന്നവരാകരുത് എന്ന് ഞാനാഗ്രഹിക്കുന്നു
അങ്ങിനെയുള്ളവർക്കായി,അവരുടെ ആത്മവിശ്വാസം വ വളർത്തുന്നതിനായി, ഞാനീ ചെറുലേഖനം സമർപ്പിക്കുന്നു...
ആ ജഗത്ജനനിയുടെ തൃപ്പാദങ്ങളിൽ എന്റെ ആത്മാവിനെ സമർപ്പിച്ചു കൊണ്ടും, ആ അമ്മയുടെ സ്നേഹവും സംരക്ഷണവും നമ്മളെല്ലാ മക്കൾക്കും ഉണ്ടാവട്ടെയെന്ന് പ്രാർഥിച്ചു കൊണ്ടും നിറുത്തുന്നു.....
സ്നേഹാദരങ്ങളോടെ
മായ

Monday 26 January 2015



Date :24-January-2015

A pure Art Lover's crazy weekend...it's me Maya... :) :) :)


I believe this world itself is a stage for a True Artist,so no need to get a particular stage to perform it !!! Make-up :Maya (Myself) ,Photo courtesy : Sathwik (Mottu -My chottu)


Date :19-January-2015

Dance,Dance & Dance...!!!

Dance when you are happy;
Dance when you are sad;
Dance when you dream;
Dance when you awake;

Dance when you walk;
Dance when you talk;
Dance when you eat;
Dance when you drink;

Dance when you sing;
Dance when you swing;
Dance when you watch;
Dance when you listen;

Dance when you cry;
Dance when you laugh;
Dance when you remember;
Dance when you forget;

Dance when you play;
Dance when you work;
Dance when you're alone;
Dance when you're with all;

Dance when you are depressed;
Dance when you're overwhelmed;
Dance when you are thinking;
Dance when you are sleeping;

Dance when you're missing;
Dance when you're kissing;
Dance when you are living;
And Dance when you are dying..

Written by Maya Menon.
 — feeling like dancing.
Date :12-January-2015

സ്ത്രീശാപത്തിന്റെ ശക്തി; വൈകുണ്ഡമോക്ഷത്തിന്റെ പ്രാധാന്യവും !!!
[Write up by Maya - Maya Menon,Sharjah ]


രാവണൻ - രാമായണത്തിലെ അതിശ്രേഷ്ടനും പ്രഗത്ഭനുമായ പ്രതിനായകൻ !!!
ആ പേര് കേട്ടാൽ തന്നെ അക്കാലത്ത് ആരും ഞെട്ടി വിറക്കുമായിരുന്നു!!!
അറിവിന്റെ മൂർത്തിമത്ഭാവമായിരുന്ന മഹർഷി പുലസ്ത്യന്റെ കുലത്തിൽ ജനിച്ചു., പരമശുദ്ധനും,ബ്രാഹ്മണനും,പണ്ഡിതശ്രേഷ്ഠനുമായ വിഷർവമുനിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. അമ്മ കൈകസി എന്ന രാക്ഷസരാജകുമാരിയും.


പത്തു തലകളുടെ അഥവാ പത്തു അതിബുദ്ധിമാന്മാരുടെ ബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു, സംഗീതം,വീണ എന്നിവയിൽ അതുല്യ പ്രതിഭയായിരുന്നു എന്ന് മാത്രമല്ല സാക്ഷാൽ മഹാദേവന്റെ പോലും മനസ്സിനെ തന്റെ സംഗീതം കൊണ്ട് വശത്താക്കുവാനും,അദ്ദേഹത്തിൽ നിന്ന് അനേകം ദിവ്യമായ വരങ്ങൾ പ്രാപ്തമാക്കുവാനും,ചന്ദ്രഹാസം പോലുള്ള ദിവ്യവും അതിശക്തവുമായ ദിവ്യായുധങ്ങൾ പ്രാപ്തമാക്കുവാനും കഴിഞ്ഞ ആളാണ്‌ രാമനോളം തന്നെ ശക്തനും, സുന്ദരനും, പണ്ഡിതനുമായ രാവണൻ.


കൂടാതെ അദ്ദേഹം ഒരിക്കൽ കൈലാസമെടുത്തമ്മാനമാടിയ വേളയിൽ അഹങ്കാരശമനത്തിനായി, സാക്ഷാൽ ശ്രീ പരമേശ്വരൻ തന്റെ കാലിന്റെ പെരുവിരൽ കൊണ്ട് കൈലാസത്തിലെ മണ്ണിലൊന്നമർത്തിയപ്പോൾ ,കൈലാസപർവതത്തിനടിയിൽ പെട്ടു പോയ ദശാനനൻ അവിടെക്കിടന്നു കൊണ്ട് നിമിഷാർദ്ധത്തിൽ രചിച്ചാലപിച്ച ദിവ്യമായ "താണ്ഡവസ്തോത്രം" ശിവനിൽ അദ്ദേഹത്തെക്കുറിച്ചും, അദ്ദേഹത്തിന്റെ പ്രതിഭയെക്കുറിച്ചും മതിപ്പുണ്ടാക്കുകയും അദ്ദേഹത്തെ "രാവണൻ" എന്ന പേര് ചൊല്ലി വിളിക്കുകയും ചെയ്തു.


"പരമാധികാരം അഥവാ അവകാശം ഉള്ളവൻ " അതുല്യമായ സൌന്ദര്യത്തോടു കൂടിയവൻ" അഥവാ "ശക്തമായ തത്ത്വങ്ങളുള്ളവൻ അഥവാ തത്വങ്ങൾ അറിയുന്നവൻ" എന്നൊക്കെയാണ് "രാവണൻ" എന്ന പദത്തിനർഥം.


എന്നാൽ മറ്റൊരർഥം ഉള്ളത് ."കരയുന്നവൻ" അഥവാ "മറ്റുള്ളവരെ കരയിക്കുന്നവൻ" എന്നാണ്.അവസാനം പറഞ്ഞ അർത്ഥമായിരുന്നു രാവണനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കർമങ്ങൾക്ക് വളരെ യോജിച്ചതും. ..അതായത് സദാ മറ്റുള്ളവർക്ക് ദുഃഖം കൊടുക്കുകയും അവരെ കരയിക്കുകയും തന്നെയായിരുന്നു അയാളുടെ ജീവിതവിനോദം...പ്രത്യേകിച്ച് സ്ത്രീകളെ ...!!!
ഒൻപത് ഉത്തമരായ സ്ത്രീകൾ മൂലം ലഭിച്ച ശാപവും രാവണന്റെ നാശത്തിനു പുറകിലുണ്ട് !!!


അതിൽ പ്രധാനം കുശദ്വജൻ എന്നാ മുനിപുത്രിയുടെതാണ് ..അവൾ മഹാവിഷ്ണുവിനെ ഭർത്താവായി ലഭിക്കുവാൻ വേണ്ടി തപസ്സു ചെയ്തു കൊണ്ടിരിക്കുമ്പോൾ രാവണൻ അവളെ ബലാൽക്കാരം ചെയ്തു അപ്പോൾ വേദവതി "നീയും നിന്റെ കുടുംബവും എന്റെ ഭഗവാൻ വിഷ്ണുവിനാൽ നാശ മടയട്ടെ "എന്ന് ശപിച്ച ശേഷം അപവിത്രമായ തന്റെ ശരീരത്തെ, സ്വന്തം യോഗാഗ്നിയിൽ എരിച്ചു വിഷ്ണുലോകം പൂകി ...അവരാണ് അടുത്ത ജന്മത്തിൽ സീതയായി പുനർജനിച്ചതെന്നും ഒരൈതിഹ്യമുണ്ട് !!!
പിന്നീടൊരിക്കൽ ദേവന്മാരെ തോല്പ്പിച്ചു അവരെ ബന്ധനസ്ഥരാക്കിയ വേളയിൽ പേടിച്ചു ഒളിക്കാനൊരുങ്ങിയ ദേവഗുരു ബ്രുഹസ്പതിയുടെ മകൾ സുലേഖാദേവിയെ ബലാൽക്കാരം ചെയ്യുവാൻ ഒരുമ്പെട്ടപ്പോൾ അവരുടെ അച്ഛനും, ദേവഗുരുവുമായ ബ്രുഹസ്പതിയും,ഒപ്പം സുലേഖാ ദേവിയും രാവണനെ "കാമബാണമേറ്റ് മദിക്കുന്ന നീ രാമബാണമേറ്റ് മരിക്കട്ടെ" എന്ന് ശപിച്ചു,


പിന്നീടൊരിക്കൽ സാക്ഷാൽ ബ്രഹ്മദേവന്റെ മാനസപുത്രിയായ പുന്ജികാദേവിയെ രാവണൻ അപമാനിക്കാനൊരുങ്ങിയപ്പോൾ ബ്രഹ്മദേവൻ "ഇനി മുതൽ സമ്മതമില്ലാത്തവളെ തൊട്ടാൽ നിന്റെ പത്തു തലകളും പൊട്ടിത്തെറിച്ചു പോകട്ടെ"എന്ന് ശപിച്ചു .


ഒരിക്കൽ സാക്ഷാൽ അഗ്നിദേവന്റെ ഭാര്യയായ സ്വാഹാദേവിയെ രാവണൻ മാനഭംഗ പ്പെടുത്തിയപ്പോൾ അദ്ദേഹം രാവണനെ ഇങ്ങിനെ ശപിച്ചു "നിന്റെ മുൻപിൽ വച്ച് നിന്റെ ഭാര്യയെ വാനരന്മാർ നശിപ്പിക്കട്ടെ "എന്ന്.. ( നോക്കണേ ..ഒരു ദുരാചാരിയുടെ ഭാര്യ എത്ര ശുദ്ധയാണെങ്കിലും നിരപരാധിയാണെങ്കിലും അനുഭവിക്കേണ്ടി വരുന്ന ദുർവിധിയെന്ന് !!! 


മറ്റൊരിക്കൽ സമുദ്രസ്നാനത്തിനായി എത്തിയ ഏതാനും ബ്രാഹ്മണയുവതികളെ അവരുടെ അമ്മമാരുടെ മുന്നിൽ വച്ച് രാവണൻ അപമാനിച്ചു. ദു:ഖം സഹിക്കവയ്യാതെ അപ്പോഴവരുടെ മാതാക്കൾ "ഒരു കുലസ്ത്രീ മൂലം തന്നെ നീ കുലമറ്റു കാലപുരി പൂകാനിട വരട്ടെ "എന്ന് ശപിച്ചു.


വേറൊരവസരത്തിൽ തന്റെ സ്വന്തം സഹോദരിയെ തന്റെ കണ്‍മുൻപിൽ വച്ചു അവയവങ്ങൾ മുറിപ്പെടുത്തി മാനഭംഗപ്പെടുത്തിയപ്പോൾ ദ്വൈപായനൻ "നിന്റെ സഹോദരിയേയും ഒരു മനുഷ്യൻ ഇത് പോലെ അംഗഭംഗപ്പെടുത്താനിട വരട്ടെ;കൂടാതെ നിന്റെ ഭാര്യയെയും വാനരന്മാർ മാനഭംഗപ്പെടുത്തട്ടെ"എന്ന് ശപിക്കുന്നു.ഇത് പിന്നീട് ലക്ഷ്മണൻ,രാവണന്റെ സഹോദരിയായ ശൂർപ്പണഖയുടെ,മൂക്കും ,മാറിടവും വാളു കൊണ്ട് വെട്ടിക്കളഞ്ഞു അംഗവൈകല്യം വരുത്തുന്ന വേളയിൽ സത്യമായിത്തീരുന്നു..ഒപ്പം യാതൊരു തെറ്റും ചെയ്യാത്ത പാവം ഭാര്യ മന്ടോദരിയും,വാനരന്മാരാൽ ആക്രമിക്കപ്പെടുന്നു..


മറ്റൊരവസരത്തിൽ തേജസ്വിയായ അത്രി മഹർഷിയുടെ ഭാര്യയുടെ മുടി പൊടിച്ചു വല്ചിഴച്ച്പോൾ അത്രി മഹർഷി "നിന്റെ ഭാര്യയെ നിന്റെ മുന്നിൽ വച്ച് വാനരന്മാർ വസ്ത്രമഴിച്ചു ,മുടി പിടിച്ചു വലിച്ചിഴച്ചു അപമാനിക്കുന്നത് നിനക്ക് കാണേണ്ടി വരും,.
എന്നും ശപിക്കുന്നു.


എല്ലാം കഴിഞ്ഞു രാവണന്റെ സഹോദരനായ കുബേരന്റെ വധുവും,രാവണന് പുത്രീ സമാനയുമായ രംഭയെ രാവണൻ അപമാനിച്ചു,.ഇതറിഞ്ഞ നളകൂബരൻ "ഇന്ന് മുതൽ ഒരു സ്ത്രീയെയും അവരുടെ സമ്മ്തമില്ലാത്തെ തൊട്ടാൽ നിന്റെ പത്തു തലകളും പൊട്ടിത്തെറിച്ചു മരിക്കട്ടെ "എന്ന് ശപിക്കുന്നു,.


സീതയ്ക്ക് തുല്യം സുന്ദരിയും,അതീവപതിവൃതയും, അസുരന്മാരുടെ അത്ഭുതശില്പിയും രാജാവുമായ സാക്ഷാൽ മയന്റെ പുത്രിയും,പഞ്ചനാരീരത്നങ്ങളിലെ ഒരു സ്ത്രീരത്നവുമായ സാക്ഷാൽ മന്ടോധരിയായിരുന്നു രാവണന്റെ ധർമപത്നി.(അവർ സീതയുടെ അമ്മയാണെന്നും മറ്റൊരിതിഹ്യം വെളിപ്പെടുത്തുന്നു...അങ്ങിനെ വന്നാൽ അറിയാതെയാണെങ്കിലും സ്വന്തം മകളെ നശിപ്പിക്കുവാൻ ശ്രമിച്ച ആദ്യത്തെ അച്ഛനായിരിക്കും രാവണൻ.അതും അയാളുടെ സർവനാശത്തിനു കളമൊരുക്കി എന്ന് പറയാം.)


എന്നിട്ടും സുന്ദരികളായ സ്ത്രീകളെ എവിടെക്കണ്ടാലും അത്,പുത്രവധുവിനു തുല്യയാണെങ്കിൽ പോലും അയാൾ നശിപ്പിക്കുവാൻ ശ്രമിച്ചു..ഘോരതപശ്ശക്തിയുള്ള യോഗിനികളെപ്പോലും അയാൾ വെറുതെ വിട്ടില്ല...താപസികളെയും, കുലീനവനിതകളെയും,കുലവധുക്കളെയും,അപ്സരസ്സുകളെയും,ദാസികളെയും എല്ലാം അയാൾ, കാമത്തിന്റെ ഒരേ ദൃഷ്ടിയിൽ കണ്ടു സ്വയം അധ:പതിച്ചു.
അത് കൊണ്ട് തന്നെ സ്ത്രീശാപത്തിന്റെ ഘോരാഗ്നി രാവണന്റെ സർവനാശത്തിനും,വേദനാജനകമായ മരണത്തിനും പ്രധാന കാരണമായി.
രാമായണത്തിൽ യുദ്ധ കാണ്ഡത്തിൽ ഹനുമാൻ സീതാദേവിയെ അന്വേഷിച്ചു നടക്കവേ,രാത്രിയിൽ,രാക്ഷസന്മാരുടെ കണ്ണ് വെട്ടിച്ചു ഓരോ കൊട്ടാരത്തിലും കയറി നോക്കവേ രാവണന്റെ അന്ത:പുരത്തിൽ പട്ടുമെത്തയിൽ ശയിക്കുന്ന സ്ത്രീക്ക് പറഞ്ഞു കേട്ട സീതാലക്ഷണങ്ങൾ കണ്ടു ഞെട്ടുകയുണ്ടായി..പറഞ്ഞു വന്നത് ,അത്രയും ലക്ഷ്മീതേജസ്സും, സ്വഭാവവൈശിഷ്യവുമുള്ള ഭാര്യ ഉണ്ടായിട്ടു പോലും ,അതും സർവഞനായ രാവണനെപ്പോലുള്ള ഒരു വ്യക്തി ആ മനോനിലയിൽ നിന്നധ:പതിച്ചു കാണുന്ന സുന്ദരികളെയെല്ലാം തന്റെ ബലം പ്രയോഗിച്ചു അവരുടെ ഇച്ഛക്കെതിരായി,പ്രവർത്തിച്ചു സ്വന്തം സർവ നാശത്തിന്റെയും ,മരണത്തിന്റെയും വേഗത കൂട്ടി.


[ വാൽക്കഷണം : സാക്ഷാൽ മഹാവിഷ്ണുവിന്റെ ശ്രീ വൈകുണ്ഡത്തിലെ ദ്വാരപാലകരായിരുന്നു ജയനും അജയനും. തങ്ങളുടെ തപ:ശ്ശക്തി കൊണ്ട് ബാലരൂപത്തിൽ വൈകുണ്ഡനാഥനെ ദർശിക്കുവാനെത്തിയ ബ്രഹ്മപുത്രന്മാരായ സനകാദി മുനിമാരെ അകത്തേക്ക് കടത്തി വിടാതെ തടഞ്ഞു നിർത്തി അപമാനിച്ചത് മൂലം അവരുടെ "ദൈവികത നശിച്ചു അസുരന്മാരായി ജനിക്കട്ടെ" എന്ന് ശപിച്ചു ഭൂമിയേക്ക് അയച്ചു .

തങ്ങളുടെ തെറ്റ് മനസ്സിലാക്കിയ അവർ മുനിമാരോട് ശാപ മോക്ഷത്തിനായി ഇരന്നു.അത് പ്രകാരം മുനിമാർ അവർക്ക് ശാപ മോക്ഷമായി രണ്ടു മാർഗങ്ങൾ നിർദേശിച്ചു.
ഒന്ന് അവർക്ക് ഏഴു ജന്മങ്ങൾ എടുത്തു വിഷ്ണുവിന്റെ പരമ ഭക്തന്മാരായി അവസാനം വിഷ്ണുപദം പൂകാം.അല്ലെങ്കിൽ മൂന്നു ജന്മങ്ങൾ വിഷ്ണുവിന്റെ ശത്രുക്കളായി അദ്ദേഹത്തിന്റെ കൈകൊണ്ട് വീരചരമം പ്രാപിച്ച് മോക്ഷം നേടാം.വിഷ്ണുവിനെ പിരിഞ്ഞു ഏഴു ജന്മം ഇരിക്കുവാൻ കഴിയാത്തത് കൊണ്ട് അവർ രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു വെറും മൂന്നു ജന്മങ്ങൾ കൊണ്ട് അദ്ദേഹത്തിലേക്ക് തിരിച്ചെത്തുന്നു
ആദ്യ ജന്മത്തിൽ ഹിരണ്യാക്ഷൻ ,ഹിരണ്യകശിപു എന്നിവരായി ജനിക്കുകയും ഭഗവാൻ വിഷ്ണു വരാഹാവതാരത്തിലൂടെ ഹിരണ്യാക്ഷനെയും, നരസിംഹാവതാരത്തിലൂടെ ഹിരണ്യ കശിപുവിനെയും നിഗ്രഹിക്കുന്നു.
രണ്ടാമത്തെ ജന്മത്തിൽ അവർ രാവണനും,സഹോദരൻ കുംഭകർണനുമായി ജനിക്കുന്നു.അപ്പോഴും വിഷ്ണു ശ്രീരാമനായി അവതരിച്ചു അവരെ വധിക്കുന്നു.
മൂന്നാമത്തെയും അവസാനത്തെയും ജന്മത്തിൽ അവർ ശിശുപാലനും ,ദന്തവക്രനുമായി (ചില ഐതിഹ്യങ്ങളിൽ കംസനെന്നും പരാമർശിച്ചിരിക്കുന്നു.)ജനിക്കുന്നു.ആ ജന്മത്തിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ തൃക്കൈകളാൽ അവർ വധിക്കപ്പെട്ടു വീണ്ടും വൈകുണ്ഡം തിരിച്ചു നേടുന്നു,വൈകുണ്ഡമോക്ഷം ലഭിച്ച അവർക്ക് പിന്നീട് ജന്മങ്ങളൊന്നും തന്നെ ഉണ്ടാവുന്നുമില്ല
 — feeling blessed.

Date :10-January-2015

Tribute to my daughter born in my mind only....

"എന്റെ മാനസപുത്രിക്ക് "

മകളേ നിനക്കായ് ...

നിനക്കായ് ഈ അമ്മ ഇനിയുമൊരു ജന്മം എടുക്കും...

അന്ന് നീ ചിന്തിക്കും എന്തേ ഈ അമ്മയെക്കാണാൻ നീയിത്ര വൈകീയെന്ന്..

ഈ അമ്മയുള്ളപ്പോൾ എന്തിനു നിനക്ക് മറ്റൊരു കൂട്ടുകാരിയെന്ന്...

ഈ അമ്മയുള്ളപ്പോൾ എന്തിനു നിനക്ക് മറ്റൊരു സംരക്ഷകനെന്ന്...സംരക്ഷകയെന്ന്...

ഈ അമ്മയുള്ളപ്പോൾ ദു:ഖം നിന്റെയടുത്തുപോലും വരാൻ മടിക്കും....

സന്തോഷപ്പുതപ്പിനാൽ ഞാൻ നിന്നെ പൊതിഞ്ഞെന്റെ നെഞ്ചോടു ചേർക്കും...

ഈ അമ്മയുടെ നെഞ്ചിലെന്നും നിനക്കായ് മധുരമൊരു താരാട്ട് കാണും...

കണ്ണുകളിൽ നക്ഷത്രത്തിളക്കവും, സ്വപ്നത്തിൻ മഴവില്ലാൽ തീർത്ത മഞ്ജുളമാം നിറങ്ങളും കാണും ..

നിനക്കൊപ്പം താരകാരാജകുമാരിമാരോടൊപ്പം ഈയമ്മ കാലങ്ങളോളം നൃത്തം ചെയ്യും...

ആകാശത്തിലെ ഇന്ദ്രധനുഷിൽ നിന്നും ഏഴു മനോഹര വർണങ്ങൾ എടുത്തു,അതിൽ മഞ്ഞും,താമരപ്പൂവും ചേർത്തു,മനോഹരമായി നർത്തനം ചെയ്യുന്ന മയിലിന്റെ പീലി കൊണ്ട് ഞാൻ ഞാൻ നിനക്ക് മുഖമെഴുത്തു നടത്തും...


നിന്റെ ഓർമകളിൽ നിന്നെക്കാണുംവരെയീയമ്മ ജന്മങ്ങൾ തൻ
വാതിലിൽ മുട്ടിക്കൊണ്ടിരിക്കും ..

അമ്മ തൻ ആത്മാവിൽ നിന്നുയിർക്കൊള്ളും നീയൊരു നാൾ ദുർഗയായ്...

നിന്നെപ്പോൽ ഉയിർക്കൊണ്ട അനേകം പെണ്‍കിടാങ്ങൾ തൻ രക്ഷക്കായ്..ലോക സമാധാനത്തിനായിക്കൊണ്ടും...

അന്ന് നിൻ മൂർധാവിൽ അഭിമാനചുംബനം തന്നു ഞാൻ മൊഴിഞ്ഞിടും...

എന്റെ മകളേ എന്നഭിമാനമേ ...ഇത് നിനക്കായ്...!!!

അളവറ്റ ആരാധനയോടെ ...

നീ ജനിക്കാത്തതു കൊണ്ട് ഇത് വരെയും ജനിക്കാത്ത നിന്റെ അമ്മ - മായ
Date :07-January-2015

ആത്മാരാമയാണ് ഞാൻ ...!!!

ആരും കൂടെയില്ലെങ്കിലും,ചുറ്റും മുഴുവൻ ദു:ഖമാണെങ്കിലും സ്വയം ആനന്ദിക്കുന്നവൾ!!! സ്വയം സന്തോഷിക്കുവാനറിയുന്നവൾ!!!

ആ മനസ്സാണെന്റെ എന്നത്തെയും ശക്തി !!!

എല്ലാവരും പകച്ചു നിന്ന് പോകുന്ന ജീവിത സാഹചര്യത്തിലും ഞാനോർക്കും,ഞാൻ ഈ ഭൂമിയിൽ വന്നപ്പോൾ എന്റെ കൂടെ ആരുമില്ലായിരുന്നു ഞാനൊന്നും കൊണ്ട് വന്നിട്ടുമില്ലായിരുന്നു..ഈ ഭൂമിയിൽ വന്ന ശേഷം കിട്ടുന്ന ഈ ശരീരവും,വിവേകവും, ബോധമുള്ള മനസ്സും, സാധനങ്ങളും, ബന്ധുക്കളും, മാത്രമാണ്....അത് എത്ര നാൾ ഉണ്ടാകും എന്നും എത്ര നാൾ നമുക്ക് ഉപകരിക്കുമെന്നും അതേ ദൈവത്തിനേ അറിയുകയുള്ളൂ..അത് കൊണ്ട് തന്നെയാണ് ,എല്ലാം ആസ്വദിക്കുമെങ്കിലും, ഇവിടെയുള്ള ഒന്നിലും എനിക്ക് ഭ്രമം തോന്നാതിരുന്നതും ...കേവലം ഒരു സാക്ഷിയെപ്പോലെ നിന്നുള്ള ആസ്വാദനം മാത്രം ..

അത് കൊണ്ട് തന്നെ എന്ത് ഭൂകമ്പം നടന്നാലും,ഇന്നും മായ സുഖമായിത്തന്നെ ,മനസ്സറിഞ്ഞു ഉറങ്ങുന്നതും....അന്നും, ഇന്നും അതേ നിഷ്കളങ്കമായ കൊച്ചു കുട്ടിയെപോലെത്തന്നെ ...!

മാത്രവുമല്ല , ഉറങ്ങുമ്പോൾ ഇപ്പോഴും,അങ്ങ് ദൂരെ കൊച്ചു കേരളത്തിൽ ഇരുന്നു,ഈ പ്രായത്തിലും തന്റെ മക്കൾക്ക്‌ വേണ്ടി എന്റെ ജീവന്റെ ജീവനായ മാലുക്കുട്ടൻ എന്ന് ഞാൻ വിളിക്കുന്ന എന്റെ അമ്മ ചൊല്ലുന്ന നാമത്തിന്റെ ഈരടികൾ എനിക്കിങ്ങു ഷാർജയിൽ കിടന്നു കൊണ്ട് കേൾക്കുവാൻ കഴിയുന്നതും..പതിഞ്ഞ ശബ്ദത്തിൽ..ചുറ്റും ഭസ്മത്തിന്റെയും..ചന്ദനത്തിന്റെയും,തുളസിയുടെയും സുഗന്ധത്തോടൊപ്പം ആ നാമജപവും ഒഴുകിയെത്തുന്നൂ..."ഹരി ജഗന്നാഥൻ,പരൻ നാരായണൻ അരികിൽ വേണമെ തുണയായെപ്പോഴും..."
 — feeling blessed.


Date:07-January-2015

കണ്ണേറു പറ്റിയ ജീവിതങ്ങൾ... മനസ്സിന്റെ അടിത്തട്ടിൽ നിന്നെന്നെവിടെ നിന്നോ ഒരു കഥ കടന്നു വരുന്നത് പോലെ..... —