"മഴ" - ഗദ്യം
(എഴുതിയത് മായരാജേഷ്,ഷാർജ. എൻറെ ചെറിയ മോന് സ്കൂളിലേക്ക്
വേണ്ടി പെട്ടെന്നെഴുതിയത്.)
മഴ കാണുവാൻ നല്ല രസമാണ്. മഴ വരും മുൻപേ ആകാശം അതിന്റെ
കറുത്ത മേഘക്കുട നിവർത്തി തയ്യാറാകും. പിന്നെ ഇടിയും,മിന്നലും
ഇളക്കി വിട്ടു ചുറ്റുപാടും ഒന്നുണർത്തും. കുറച്ചു കഴിഞ്ഞു ചിണുങ്ങിച്ചിണുങ്ങി, ചെറുചാറ്റലോടെ ആരംഭിക്കും...
പിന്നീടത് വലിയ മഴയായി,സുഖമുള്ള തണുപ്പ് സമ്മാനിച്ച് നീണ്ട നേരം പെയ്യും.അവസാനം, കാറ്റടങ്ങി,തോർന്ന കണ്ണീരു പോലെ,ചെറിയ
തുള്ളികളിലൊതുങ്ങി മഴ തോർന്നു പോകും.എല്ലാം വലിയ രസം തന്നെയാണ്.
മഴക്കാലത്ത് ഓടി മുറ്റത്ത് ഇറങ്ങി നിന്ന് മഴ നനയുവാനും,കടലാസ് തുണ്ടുകൾ കൊണ്ട് കപ്പലുകളുണ്ടാക്കി കളിക്കുവാനും നല്ല രസമാണ്.
മഴക്കാലത്ത് പറമ്പ് നിറയെ പുല്ലും,ചെടികളും വളർന്ന്, നിറയെ പച്ചപ്പ്
നിറഞ്ഞു നില്ക്കും.തോടുകളും,കുളങ്ങളും നിറഞ്ഞു കവിയും. അവയിൽ നിറയെ ചെറുമീനുകളും,തവളകളും,ആമ്പൽപ്പൂക്കളും നിറയും.
എല്ലാം കൊണ്ടും മഴക്കാലം അതീവസുന്ദരവും,ഹൃദ്യവുമാണ്.
No comments:
Post a Comment