"അമ്മ എന്ന ദേവത" (കവിത)
ഈ കവിത എഴുതിയത്
മായ മേനോൻ,ഷാർജ.
(2003 -ഇൽ ബി.എഡ്-നു
പഠിച്ചു കൊണ്ടിരുന്നപ്പോൾ എഴുതിയത് ,ഇതിനു ബി.എഡ് കോളേജിൽ വച്ച് ഒന്നാം
സമ്മാനം ലഭിക്കുകയും കോളേജ് മാഗസിനിൽ ആ വർഷം ഇത് പ്രസിദ്ധീകരിച്ചു വരികയും ചെയ്തു.
വാൽകഷ്ണം :
അമ്മയോടുള്ള ആരാധന
മൂത്ത എന്റെ മനസ്സ് അമ്മയെക്കുറിച്ച് പലപ്പോഴായി ചിന്തിച്ചു വച്ചതെല്ലാം ചേർത്ത് എഴുതാൻ ശ്രമിച്ചത്,അങ്ങിങ്ങായി കുത്തിക്കുറിച്ചു വച്ചത്,അന്ന് കാലത്ത്പഠിപ്പിച്ചിരുന്ന ഒരധ്യാപിക
കണ്ടെത്തിമത്സരത്തിനയക്കുകയായിരുന്നു.അവരെ ഞാൻ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു.)
"അമ്മ എന്ന ദേവത" (കവിത)
അമ്മയെന്നമ്മയൊരു ദേവത!
ആ നാമമീനാവിൽ പെയ്യുന്നു തേന്മഴ!.
ഈ ലോകവും പരലോകവുമറിഞ്ഞാലും
കാണുകില്ലെമ്മന്നയെപ്പോലുന്മയാര്ന്നഴകാർന്ന ശക്തമാം വ്യക്തിത്വത്തെ.
മനസ്സിലുഴറുന്ന,നീറുന്ന
ഒരു നൂറുപ്രശ്നങ്ങൾക്കൊക്കവയും,
ശാന്തി മന്ത്രമായതുന്ടെങ്ങിലതമ്മ മാത്രം.
അമ്മയെന്നമ്മയൊരു ദേവത!
ആ നാമമീനാവിൽ പെയ്യുന്നു തേന്മഴ!.
ഭൂമിയിതിങ്കൽ ഞാനങ്കുരിച്ച നാൾ മുതൽ
അറിയുന്നാ ദിവ്യ അമൃത തുല്യമാം സ്നേഹം,നിസ്വാർത്ഥം;
അറിഞ്ഞു വളരവേ
മുലപ്പാലും,കണ്ണീരും,തൻ ജീവരക്തവും പോലും
മക്കൾക്കയർപ്പിചോരാ ജീവിക്കും ദൈവത്തെ ഞാൻ.
അർപ്പിച്ചാത്മാവിനാൽ,ആരാധിച്ചു ഞാനെനിക്കാ
വും പോലെയാ സ്ത്രീരത്നത്തെ,
എന്റെയീ ആരാധാനപൂർണമാം കൊച്ചു ഹൃദയം കൊണ്ട്..
അറിഞ്ഞു കൊണ്ട് തന്നെയെന്നുള്ളിൽ മിടിക്ക്യുമീ വിനീത ഹൃദയം പോലുമാ ഈശ്വരി തൻ ദാനമെന്ന്.
എനിക്കെന്തിനു മറ്റൊരു ദൈവം,
ഞാനെന്നമ്മയെ കാണുന്നല്ലോ,
എനിക്കെന്തിനു മറ്റൊരാരധാനാലയം,
ഞാനെന്റെ മാതൃപാദങ്ങളെ സദാ ആരാധിക്കുന്നുവല്ലോ.
എനിക്കെന്തിനു പൂജാപുഷ്പങ്ങളമ്മ തൻ
അടിമലരിണയിൽ ഞാൻ സ്വയമൊരു തുളസീദളമല്ലോ.
അമ്മയെന്നമ്മയൊരു ദേവത!
ആ നാമമീനാവിൽ പെയ്യുന്നു തേന്മഴ!.
ഗർഭപാത്രം വിട്ടിറങ്ങിയ നാൾ മുതൽ-
ഇന്ന് വരേക്കുമെൻ ആത്മസഖിയായ്,സ്നേഹവാത്സല്യമാർന്നൊരു-
കുളിര് തെന്നലായ്,എൻ നിഴലായ്,
എൻ വഴികാട്ടിയായ്,തളർന്നപ്പോൾ താങ്ങാ
യ്കരഞ്ഞപ്പോൾ സാന്ത്വനമായ്,
തകർന്നപ്പോൾ പ്രതീക്ഷയായ്,
അഗതിക്ക് ഗതിയായ്,
ശാപജന്മത്തിന്റെ മോക്ഷകവാടമായ്,
ശാന്തമായ്,സ്നേഹമായ്,നിറഞ്ഞ വാത്സല്യമായ്
കാരുണ്യമായ്,ആശ്വാസമായ്,ശക്തിയായ്,
ബുദ്ധിയായ്,തെളിഞ്ഞ നീലാകാശമെന്നപോൽ-
എനിക്ക് മേൽ ശരണ്യയായമ്മ നിന്നൂ.
തെറ്റ് കുറ്റങ്ങൾ ഞാനൊരു നൂറു കോടി ചെയ്തെന്നിരിക്കിലും,
ക്ഷമിക്കുമെന്നമ്മ ധരാദേവിയും നാണിക്കുംവിധം...
അതെ..അമ്മ..എന്നമ്മയൊരു ദേവത!
ആ നാമമീനാവിൽ പെയ്യുന്നു തേന്മഴ!.
കാരുണ്യത്തിൻ,വാത്സല്യത്തിൻ മൂർത്തിമധ്ഭാവമേ,
അമ്മേ..,നിനക്ക് വന്ദനം പാടാത്ത മക്കൾ
അവരെത്ര ഉന്നതരാകിലും വെറും മൂഡന്മാർ,
നിനക്കർപ്പിക്കാത്ത പൂജകൾ-
അതെത്ര വലുതാകിലും നിഷ്ഫലം;
നിനക്ക് മുന്നില് കുനിയാത്ത ശിരസ്സ്----
അത് രാജരാജന്റെതാകിലും ശിരസ്ഛെദയോഗ്യം!
നിനക്ക് തരുവാൻ ശ്രമിക്കാത്ത
സ്നേഹപരിചരണങ്ങളാർക്കുമേ
അനുഭവയോഗ്യമല്ലാതാകുന്നു നൂനം.
ഇത്രയും കഥിക്കുവാൻ ശക്തയാക്കിയ ദേവതേ,എന്നമ്മേ,
നിൻ നാമമീ നാവിൽ പെയ്യുന്നു തേന്മഴ!
നന്ദി,നമസ്കാരം.
No comments:
Post a Comment