Wednesday 21 May 2014



Good morning & have a blessed Thursday and weekend to all...   

"തുളസീജന്മം" [ Written by Mayarajesh ( Maya MenonMaya's "Indradhanush")
Sharjah on 22-05-2014 ]

ഇനിയൊരു ജന്മം തരാതിരിക്ക വേണം 
നീയെനിക്കു മായാമാധവ,തരുന്നെങ്കിൽ-
നിൻ ശിരസ്സിലിരുന്നഹങ്കരിക്കും മയിൽപ്പീലിയാവേണ്ടെനിക്കു;
നിന്നുടൽ പുണരും വനമാലയായ് ശ്രീലക്ഷ്മീകോപവും നേടേണ്ട;
എങ്കിലോ നിൻ പുണ്യപാദത്തിങ്കൽ സദാ-
തപം ചെയ്യും തുളസിയായ് ജനിക്ക വേണം.
എന്നും നിൻ തൃപ്പാദസേവ മാത്രമെൻ കർമമായ്ത്തീർന്നിടെണം.
പഞ്ചേന്ദ്രിയ കൽപ്പിതമാമെൻ ചിന്തകളെല്ലാം തന്നെ-
നിൻ തൃപ്പാദങ്ങളിലെരിഞ്ഞങ്ങടങ്ങ വേണം പ്രഭോ.
നാവുള്ള ജന്മത്തിൽ ഞാൻ ചൊല്ലിയ നിൻ നാമങ്ങൾ
തോന്നിക്ക വേണമന്നു മനസ്സിലെങ്കിലും നീ കണ്ണാ..
ഇഹത്തിലും,പരത്തിലും ഞാൻ ചെയ്തോരു-
പുണ്യം,പരോപകാരമെന്നിവയന്നെൻ-
തുണക്കായ് വരേണമേ നാഥ നാരായണ.
കാരുണ്യസിന്ധോ, ഭക്തവത്സലാ,വാസുദേവ,
ഭവാനെന്നാത്മാവിൽ സദാ-
കുടികൊള്ളണേയീ പ്രപഞ്ചനന്മക്കായി;
അനാഥ രക്ഷകനായ്,ആപത്ബാന്ധവനായ്
വിളങ്ങും നിന്നിലലിഞ്ഞു നേടട്ടെയെന്നാത്മാവ്‌ ;
ഭക്തമീരയെന്നപോൽ പരമമാം സുകൃതത്തെ;
യോഗീന്ദ്രന്മാർക്ക് പോലുമപ്രാപ്യമാം വൈകുണ്ഡത്തെ.
ഇനിയൊരു ജന്മം തരാതിരിക്ക വേണം
നീയെനിക്കു മായാമാധവ,തരുന്നെങ്കിൽ-
ബന്ധങ്ങളും,മറ്റു ബന്ധനങ്ങളുമില്ലാതെ
നിൻപാദസേവക്കായി മാത്രമാവണേയാജന്മം
ഇത്രയും പ്രാർഥിച്ചുടൻ തുടങ്ങട്ടെ ഞാനീ ദിനം ;
മഹത്താം തുളസീജന്മത്തിന്റെ സ്വപ്നവും കണ്ടു കൊണ്ട്...

ഓം തത് സത് .

[ഓം എന്നാൽ പരബ്രഹ്മം (the
Supreme Absolute). തത് എന്നാൽ "അത് "(That)
"സത്" എന്നാൽ വാസ്തവമായിട്ടുള്ളത്.( The Real)
"ഓം തത്സത്" എന്നാൽ "പരബ്രഹ്മം എന്നാൽ വാസ്തവമായിട്ടുള്ളത് " എന്നർഥം.
("The Supreme Absolute is that Reality.").

ഹരേ കൃഷ്ണ, എല്ലാവർക്കും ശുഭദിനം...   

സ്നേഹത്തോടെ കൂട്ടുകാരുടെ മായ (മായാരാജേഷ്,ഷാർജ)
 

No comments:

Post a Comment