Saturday 10 May 2014



"അമ്മ"യെന്ന മഹാപുണ്യം 

"അമ്മ"യെന്ന രണ്ടക്ഷരം മഹാപുണ്യം 
അമ്മ തൻ മനം സദാ മക്കൾക്കായ് പ്രാർഥിക്കുന്നു
അമ്മ തൻ മുഖം സദാ നന്മ തൻ ശ്രീലകം 
അമ്മ തൻ കരം സദാ ചൊരിയുന്നു വരാഭയങ്ങൾ .
അമ്മ തൻ ഉദരം പേറുന്നു മക്കൾ തൻ ഭാരം.
അമ്മ തൻ പാദം സദാ ശരണം സത്സന്താനങ്ങൾക്ക്.
അമ്മ തൻ കണ്ണുനീരിൽ തീർക്കുന്നു സ്വസന്താനത്തിൻ ദുഃഖം
അമ്മയുള്ളതുവരെയാർക്കും മറ്റൊരു ദൈവം വേണ്ടാ.
അത്രമേൽ മഹത്വമാർന്നീടുന്നതീ അമ്മമാഹാത്മ്യം പാരിൽ.
അമ്മയെ സ്നേഹിപ്പിൻ സദാ,അമ്മയെ പൂജിപ്പിൻ സദാ
അമ്മയെ ഓർക്കുവിൻ,അമ്മയെ പാലിപ്പിൻ വാർധക്യത്തിൽ-
അമ്മ നമ്മെയും പാലിച്ച പോൽ നമ്മൾ ശിശുവായിരിക്കവേ
അമ്മക്ക് വേണ്ടി സദാ പ്രാർഥിക്കുവിൻ,നിങ്ങൾ-
കണ്ണെത്താദൂരെയെന്നാകിൽ,
ഒരു ദിനം മാത്രമല്ല,എല്ലാദിനവുമൊരു പോലെ.

ലോകത്തിലെ എല്ലാ അമ്മമാർക്കും എന്റെ ഹൃദയം നിറഞ്ഞ "മാതൃദിനാശംസകൾ" ഇന്ന് ഒരു ദിവസം മാത്രമല്ല... എന്നും...ഞാനുള്ളിടത്തോളവും...

ഒപ്പം എനിക്ക് ഈശ്വരൻ തന്ന ഏറ്റവും വലിയ വരദാനമായ എന്റെ അമ്മക്കുട്ടന്റെ,എന്റെ മാലുവിന്റെ, പാദാരവിന്ദങ്ങളിൽ മനസാ,വാചാ,കർമണാ നമസ്കരിച്ചു കൊണ്ടും, അവരുടെ ആയുരാരോഗ്യസൌഖ്യത്തിനായ്‌ നിറഞ്ഞ മനസ്സോടെ പ്രാർഥിച്ചു കൊണ്ടും എന്റെയീ ദിവസം പതിവ് പോലെ തുടങ്ങട്ടെ...

സ്നേഹത്തോടെ മായ.

I wish all the Mothers " A Very Happy,Healthy & Peaceful Mother's Day" ,today and always..

No comments:

Post a Comment