Saturday, 5 October 2013


"വാണീവന്ദനം" 

[ഈ കവിത എഴുതിയത് മായാരാജേഷ്, ഷാർജ, ദിവസം : 05-ഒക്ടോബർ -2013]

മാതേ മനോഹരി , മാതംഗി ശാരദേ, 
മാലതീ..സുന്ദരീ., വിജ്ഞാനദായിനി
ബ്രഹ്മകാമിനി ,സുമുഖി സുഖദെ.
കവിത്വമായി കാവ്യമായെന്നിലുണരും
മേധാ സരസ്വതി, ദേവി കാദംബരി

ബ്രഹ്മപ്രിയെ.. വേദരൂപേ
സത്ബുദ്ധിദായിനി,ഭാരതി,
വിദ്യാദേവി വരവർണിനി
വീണാപാണിനി വരദേ,
താമരപ്പൂവിലമരും വാഗീശ്വരീ..

സാത്വികെ..സകലകലാവല്ലഭെ.. വിദ്യേ,
സർവാർത്ഥസാധികെ..മനോന്മയി
സാധുരക്ഷകെ..ശരണ്യേ.. ബാണി
രക്ഷ മാം മാ സരസ്വതി

വീണാപുസ്തകധാരിണി
സർവശാസ്ത്ര വിശാരധെ
അംബാ വാഗ്വിലാസിനി
സർവ വിദ്യാപ്രദായിനി

ശരണം നിൻ തിരുവടി അടിയന്നു
മൂകാംബികേ..പ്രണവനാദാത്മികെ.
ദേവി സകലഗുണനിധെ, ഹംസിനി
രക്ഷിക്ക തവ പാദപത്മം മാത്രം
ശരണമായ് കാണുമിവളെ വിദ്യേ, ദയാനിധേ.

“എല്ലാവർക്കും നേരറിവും ,സത്ബുദ്ധിയും അരുളുന്ന ഒരു നവരാത്രി ആശംസിച്ചു കൊണ്ട്….

സ്നേഹത്തോടെ

മായ.

No comments:

Post a Comment