ജെസ്സി - ഒരു ഏപ്രിലിന്റെ നഷ്ടം!!!
പെട്ടെന്നൊരു ദിവസം ഞങ്ങളുടെ ജീവിതങ്ങളിലേക്ക് കടന്നു വന്ന് ,ഹൃദ്യമായ പെരുമാറ്റം കൊണ്ടും,കലാകായിക,സാഹിത്യ രംഗങ്ങളിൽ തന്റെ മികവു പ്രകടിപ്പിച്ചും, പഠനത്തിൽ ഉന്നതമായ നിലവാരം പുലർത്തി ഉയർന്ന മാർക്കോടെ വിജയിച്ചും, ഞങ്ങളുടെ ഹൃദയങ്ങൾ കവർന്ന ഞങ്ങളുടെ പ്രിയപ്പെട്ട ജെസ്സി...അവൾ പോയത് ഇത് പോലൊരു എപ്രിലിലായിരുന്നു.2004-ലിലെ ആ ഏപ്രിൽ എന്റെ ഹൃദയത്തിൽ കോരിയിട്ട തീ ഇന്നും അണഞ്ഞിട്ടില്ല എന്ന് എല്ലാ വർഷവും ഏപ്രിൽ വരുമ്പോൾ ,അവളുടെ ഓർമകളിൽ നീറുന്ന മനസ്സുമായി ഇരിക്കുമ്പോൾ ഞാൻ മനസ്സിലാക്കിയിട്ടുണ്ട് … ഇന്നും മനസ്സിലാക്കുന്നു…
ചിലരങ്ങിനെയാണ്..വളരെക്കുറച്ചു സമയം കൊണ്ട് ചെയ്യാനുള്ളത് മുഴുവൻ വേഗത്തിൽ ചെയ്തു തീർത്ത് ,തങ്ങളുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചു, എല്ലാവരെയും സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച് , ഒടുവിൽ,കൂടെയുള്ളവരെ മുഴുവൻ കരയിപ്പിച്ചു കൊണ്ട് കാലയവനികക്കുള്ളിൽ മറയുന്നു..എന്നെന്നേക്കുമായി...
ഞാൻ ജെസ്സിയെ പരിചയപ്പെടുന്നത് 2003-ൽ ബി.എഡിന് പഠിച്ചു കൊണ്ടിരുന്നപ്പോഴാണ്. ഞാൻ ബി.എഡിന് ഇംഗ്ലീഷ് ബാച്ചിലും ,അവൾ സയൻസ് ബാച്ചിലുമായിരുന്നു.പക്ഷെ ഞങ്ങൾക്കെല്ലാവർക്കും സൈക്കോളജി കംബൈൻ ക്ളാസ്സ് ഉണ്ടായിരുന്നു.അവിടെ വച്ചാണ് ഞങ്ങൾ ആദ്യമായി ജെസ്സിയെ കാണുന്നത് . ഞങ്ങളെല്ലാം ചേർന്ന് കഴിഞ്ഞു ഒരു മാസം കഴിഞ്ഞിട്ടാണ് അവൾ കോളേജിൽ ചേരുന്നത്.അത് മറ്റൊന്നും കൊണ്ടല്ല,അവൾ എം.സ്.സി രണ്ടാം വർഷ പരീക്ഷ എഴുതുന്നത് കൊണ്ടോ മറ്റോ ആണു എന്ന് പ്രിൻസിപ്പൽ ആദ്യ ദിവസം അവളെ ഞങ്ങളെല്ലാവർക്കും കംബൈൻ ക്ളാസ്സിൽ
പരിചയപ്പെടുത്തിക്കൊണ്ട് തന്നെ പറയുകയുണ്ടായി. പിന്നെയെല്ലാം വളരെപ്പെട്ടെന്നായിരുന്നു. അവൾ സ്വന്തം ക്ളാസ്സിൽ മാത്രമല്ല ഞങ്ങളെല്ലാവർക്കും വളരെ പ്രിയപ്പെട്ട കൂട്ടുകാരിയായി.അവൾ പഠനത്തിൽ വളരെ മിടുക്കിയായിരുന്നു .വളരെ പ്രയോഗികചിന്താഗതിയുള്ളവളും,ശാന ്തസ്വഭാവയും,ധാരാളം വായിക്കുന്ന കൂട്ടത്തിലുമായിരുന്നു.ഞങ്ങളുടെ കോളേജ് ഓരോ വിഷയം തിരിച്ചുള്ള ടിബൈറ്റുകളിൽ ഞാനും അവളും പലപ്പോഴും സ്ത്രീജനങ്ങളെ പ്രതിനിധീകരിച്ചു ആരോഗ്യകരമായ മത്സരങ്ങളിലേർപ്പെട്ടിരുന്നു.
പിന്നീട് ആർട്സ് ഡേയുടെയും സ്പോർട്സ് ഡേയുടെയും പരിപാടികളിൽ ഞങ്ങൾ എല്ലാവരും വാശിയോടെ പങ്കെടുത്തു.അതിലെല്ലാം ജെസ്സിയും മുന്നിട്ടു നിന്നിരുന്നു.ചുരുക്കിപ്പറഞ്ഞാൽ ആൾ ഒരു all rounder ആയിരുന്നു. ഒപ്പം ബി.എഡിന് പഠിക്കുന്ന ആ പ്രായത്തിൽ അവൾ ,പള്സ്-ടുവിനും,ഡിഗ്രിക്കും,പി. ജി-ക്കും പഠിക്കുന്ന കുട്ടികൾക്ക് വ്യക്തിത്വ വികസനക്ളാസുകൾ വരെ എടുത്തിരുന്നു അവൾ.അത്രക്കും സ്മാർട്ട് ആയിരുന്നു ഞങ്ങളുടെ ജെസ്സി. അവളോടൊപ്പം ഹോസ്റ്റലിൽ താമസിച്ചിരുന്ന കൂട്ടുകാർ പറയും "എത്ര വൃത്തിയിലും,അടുക്കും ചിട്ടയിലും ആണ് അവൾ അവളുടെ മുറിയും,പഠനമേശയും,വസ്ത്രങ്ങളും മറ്റും വച്ചിരുന്നതെന്ന്!!! അച്ഛനുമമ്മയേയും അനുസരിക്കുന്ന കാര്യത്തിലായാലും, പണം സൂക്ഷിക്കുന്ന
കാര്യത്തിലായാലും,മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലായാലും,തന്റെ ചുറ്റുപാടും വൃത്തിയോടും,ഭംഗിയോടും സൂക്ഷിക്കുന്ന കാര്യത്തിലായാലും,പഠിക്കുന്ന കാര്യത്തിലായാലും,എല്ലാ പരിപാടികളിലും മടി കൂടാതെ പങ്കെടുക്കുന്ന കാര്യത്തിലായാലും,എല്ലാം വളരെ പോസിറ്റീവ് ആയി എടുക്കുന്ന കാര്യത്തിലായാലും,എല്ലാം അന്ന് ജെസ്സിയെക്കഴിഞ്ഞേ ആരും ഉണ്ടായിരുന്നുള്ളൂ എന്ന് തന്നെ പറയാം.അന്നൊക്കെ ഞങ്ങൾ പറയാറുണ്ട് "അവളുടെ അച്ഛനുമമ്മയുമാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മാതാപിതാക്കൾ"എന്ന് !അത് ശരിയായിരുന്നു താനും!എന്നാൽ ഇന്ന് ?!!!
പിന്നീട് വാർഷികപ്പരീക്ഷക്കു മുൻപ് ഞങ്ങളെല്ലാവരെയും കോളേജിൽ നിന്നും ഊട്ടിയിലേക്കും മറ്റും വിനോദയാത്രക്ക് കൊണ്ട് പോയിരുന്നു .ആ ദിവസങ്ങളിൽ മുഴുവൻ പകലുകളും രാത്രികളും ,ഞങ്ങൾ എല്ലാ കൂട്ടുകാരും ഒരുമിച്ച്, മതി വരുവോളം നൃത്തം ചെയ്തും,പാട്ട് പാടിയും,കഥകൾ പറഞ്ഞും ഒരുപാട് ചിരിച്ചു, ചിന്തിച്ചു,ഒരുപാട് സ്വപ്നങ്ങൾ കണ്ടു.
ആ സമയം ജെസ്സിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജാതകത്തിൽ തീരെ വിശ്വാസമില്ലാതിരുന്ന അവളുടെ അച്ഛൻ, അവളുടെ വിവാഹം ,തീരെ ജാതകപ്പൊരുത്തമില്ലാത്ത,എന്നാൽ വളരെ വിദ്യാസമ്പന്നനും, സൽസ്വഭാവിയുമായ,കാണാൻ തരക്കേടില്ലാത്ത ഒരു ചെറുപ്പക്കാരനുമായി നിശ്ചയിച്ചിരുന്നു.അതിനെക്കുറിച ്ച് സമപ്രായക്കാർ ചോദിച്ചപ്പോൾ "സൗന്ദര്യത്തെക്കാൾ നിലനില്ക്കുന്ന സത്സ്വഭാവമുള്ള ഒരാളെയാണ് എന്റെ അച്ഛൻ എനിക്ക് വേണ്ടി കണ്ടു വച്ചിരിക്കുന്നത്,അത് എന്നും നിലനില്ക്കും,ഞാൻ ഇതിൽ വളരെ സന്തുഷ്ടയാണെന്നാണ്" മറുപടി പറഞ്ഞത്.അത്രക്കും പ്രായോഗിക ചിന്തയുള്ള ഒരു കുട്ടിയായിരുന്നു ഞങ്ങളുടെ ജെസ്സി.
ജെസ്സിയുടെ വീട് പാലക്കാട് ആയിരുന്നു.ഞങ്ങളുടെ കോളേജ് കൊടുങ്ങല്ലൂർ ശ്രന്ഗപുരം എന്ന സ്ഥലത്തും.അത് കൊണ്ട് തന്നെ എല്ലാ വ്യാഴാഴ്ചയും അവൾ ക്ളാസ് കഴിഞ്ഞു,വീട്ടിലേക്കു പോകുന്നത് എന്റെ വീടുള്ള ഇരിഞ്ഞാലക്കുട
വഴിയായിരുന്നു.കാരണം ഇരിഞ്ഞാലക്കുടയിൽ നിന്ന് പാലക്കാട്ടേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് കിട്ടും. അതിൽ കയറിയാൽ ഇരിക്കാൻ ഇഷ്ടം പോലെ സ്ഥലം കിട്ടുമായിരുന്നു. അങ്ങിനെ ഒരു ദിവസം പതിവ് പോലെ, ഞങ്ങൾ കൊടുങ്ങല്ലൂർ നിന്ന് ബസ് കയറിയപ്പോൾ ,ഇഷ്ടം പോലെ സ്ഥലം ഉണ്ടായിരുന്നിട്ടും ,ഇറങ്ങാനുള്ള എളുപ്പത്തിനു ഞാൻ ബസിന്റെ ഏറ്റവും മുന്നിൽ ഡ്രൈവറുടെ എതിരെയുള്ള സൈഡ് സീറ്റിലാണ് ഇരുന്നത്.അന്ന് എന്നെ നിർബന്ധിച്ച് അവിടെ നിന്നും വിളിച്ചു മാറ്റിയടുത്തിരുത്തി,വലിയൊരു ചേച്ചിയുടെ പോലെ, ജെസ്സി പറഞ്ഞതിന്നും ഞാൻ ഓർക്കുന്നു, "മായ,ഒരിക്കലും നമ്മൾ എളുപ്പത്തിനു വേണ്ടി നമ്മുടെ വിലപ്പെട്ട ജീവനും ആരോഗ്യവും അപകടത്തിലാക്കരുത്, ഒരിക്കലും ഒരു വാഹനത്തിന്റെയും ഏറ്റവും മുന്നിലോ,ഏറ്റവും പിന്നിലോ ഇരിക്കരുത് ,കാരണം ,സാധാരണ ഗതിയിൽ ഒരു അപകടം സംഭവിക്കുമ്പോൾ ഈ രണ്ടു ഭാഗത്തുമാണ് കൂടുതൽ മാരകമായ രീതിയിൽ അപകടം സംഭവിക്കുക, എപ്പോഴും നമ്മൾ വാഹനത്തിന്റെ നടുവിലായിട്ടു വേണം ഇരിക്കുവാൻ" എന്നൊക്കെ.ഞാനിന്നും ഒരു വണ്ടിയിൽ കയറുമ്പോൾ ജെസ്സി പറഞ്ഞ ഈ വാക്കുകൾ ഓർക്കാറുണ്ട്.
എന്നാൽ അത്രയും അറിവും ബോധവുമുള്ള ,എല്ലാ നന്മകളോടും കൂടി, വളരെ ശ്രദ്ധയോട് കൂടി മാത്രം ജീവിച്ച, എന്റെ ജെസ്സിയിന്നെവിടെ? വാഹനാപകടങ്ങളെ വളരെ ഭയന്നിരുന്ന,എന്റെ പ്രിയ കൂട്ടുകാരി..ദൈവത്തിനു ഇത്രയും നന്മയുള്ള നിന്നോട് അല്പം കൂടി കരുണ കാണിക്കാമായിരുന്നു എന്ന് പലപ്പോഴും
തോന്നിയിട്ടുണ്ട്. ചിലപ്പോൾ തോന്നും ഞങ്ങളെപ്പോലുള്ള പാപികളെ നിത്യവേദനയിലാക്കുവാൻ വേണ്ടിയാണ് അദ്ദേഹം നിന്നെ ഞങ്ങളിൽ നിന്നടർത്തിയെടുത്തതെന്നു; അതും നീയേറ്റവും ഭയന്നിരുന്ന ഒരു
വാഹനാപകടത്തിലൂടെ...
അതിങ്ങനെയായിരുന്നു.വിനോദയാത്രയ ും ,പിന്നീടു വന്ന മൂന്നു മാസം നീണ്ട ടീച്ചർ ട്രെയിനിംഗ് ക്ളാസ്സും,തുടർന്നുള്ള എഴുത്ത് പരീക്ഷയും, വൈവയും
കഴിഞ്ഞു,നമ്മളെല്ലാവരും പിരിഞ്ഞതിന് ശേഷമായിരുന്നുവല്ലോ നിന്റെ കല്യാണം.ഞങ്ങൾ പെണ്കുട്ടികൾക്ക് പല കാരണങ്ങൾ കൊണ്ട് നിന്റെ വിവാഹത്തിൽ പങ്കെടുക്കുവാൻ കഴിഞ്ഞിരുന്നില്ല.പകരം നമ്മോടൊപ്പം പഠിച്ചിരുന്ന ആണ്കുട്ടികളിൽ പലരും അവരുടെ നേതാവ് ശിവദാസൻ എന്ന അതുല്യപ്രതിഭയുടെ നേതൃത്വത്തിൽ നിന്റെ കല്യാണത്തിൽ പങ്കെടുത്തു വന്നു,അവിടെയുണ്ടായ കുറെ തമാശകളെല്ലാം ഞങ്ങളോട് പറഞ്ഞു ചിരിച്ചതും,നീ സന്തോഷവതിയാണെന്നറിഞ്ഞു അന്ന് ഒരുപാട് സന്തോഷിച്ചതുമെല്ലാം ഇന്നലെക്കണ്ട ഒരു സ്വപ്നം പോലെ ഞാൻ ഓർക്കുന്നു.
പിന്നീടെല്ലാം വളരെപ്പെട്ടെന്നായിരുന്നു.
അന്നൊരു ശനിയാഴ്ചയോ ഞായറാഴ്ചയോ ആയിരുന്നുവെന്നു തോന്നുന്നു.അതിരാവിലെ വെറൊരു ബാച്ചിൽ പഠിച്ചിരുന്ന,എന്നും എന്റെയൊപ്പം ബസ്സിലുണ്ടാവാറുള്ള അനിതയുടെ ഫോണ് വിളി ! "അവൾക്കു ഞങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെ ആഴമറിയാമായിരുന്നു.സാധാരണ വളരെ ഉറക്കെ മാത്രം സംസാരിക്കുന്ന അനിത, അന്ന് പതിവില്ലാതെ,വളരെ പതിഞ്ഞ ശബ്ദത്തിൽ എന്നോട് "മായേ, നീ ധൈര്യം കൈവിടരുത് ,നമ്മുടെ ജെസ്സി പോയി,ഇന്നത്തെ പേപ്പറിൽ ചരമകോളത്തിൽ താഴെയായി അവളുടെയും ഭർത്താവിന്റെയും,പടമടക്കമുണ്ട്. വിവാഹം കഴിഞ്ഞുള്ള വിരുന്നുപോക്കിനായി അവളും ഭർത്താവും കൂടി അവളുടെ വീട്ടിലേക്കു
പോകുകയായിരുന്നു.വഴിക്കുള്ള, പാലക്കാടു "കുതിരാൻ വളവു" എന്ന സ്ഥലത്ത് വച്ച് (വളരെ അപകട മേഖലയാണ് കുതിരാൻ.) റോഡിലെന്തോ കത്തിച്ചത് കൊണ്ടുണ്ടായ കറുത്ത പുക കാരണം വളവു തിരിഞ്ഞു വന്ന തമിഴ് നാട് ലോറി കണ്ടില്ലത്രെ!അവളുടെ ഭർത്താവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.. അവൾ മരിച്ചത് പോലും ഞാൻ സഹിക്കാം...പക്ഷെ വാഹനാപകടങ്ങളെ ഏറ്റവും ഭയന്നിരുന്ന എന്റെ..എന്റെ..പാവം ജെസ്സിയെ.. മരിക്കും മുൻപ് ..ഒരു ഫർലോങ്ങ് ദൂരം ആ ലോറി വലിച്ചു കൊണ്ട് പോയി എന്നും അതിനു ശേഷമാണ് അവൾ മരിച്ചതെന്നും,പാലക്കാട്ട് അവളുടെ വീടിനടുത്തുള്ള ഞങ്ങളുടെ സഹപാഠി പറഞ്ഞു എന്നും കൂടി അനിത പറഞ്ഞതോട് കൂടി എനിക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി..തല വല്ലാതെ കറങ്ങുന്നുണ്ടെന്നു മനസ്സിലായ ഞാൻ കാര്യം പറഞ്ഞു ഫോണ് വച്ചിട്ട് കട്ടിലിൽ വന്നു കിടന്നു കുറെ കരഞ്ഞു... മരിക്കും വരെ അവളെത്ര വേദന സഹിച്ചു കാണും ,എത്ര ഭയന്ന് കാണും ..ഓർക്കുമ്പോൾ എന്റെ ഹൃദയം വേദന കൊണ്ട് നുറുങ്ങുന്നു...
ഒരുപാട് ദിവസം വേണ്ടി വന്നു എനിക്കാ യാഥാർത്യവുമായി പൊരുത്തപ്പെടാൻ!!! എന്നും മുടങ്ങാതെ പത്രം വായിച്ചിരുന്ന ഞാൻ മൂന്ന്, നാലു ദിവസം കഴിഞ്ഞാണ് അവരുടെ പടമുണ്ടായിരുന്ന പത്രം കൈയിലെടുക്കുവാൻ പോലും ധൈര്യം കാണിച്ചത് തന്നെ!!! അതിൽ രണ്ടു പേരും നിറഞ്ഞ ചിരിയുമായി നില്ക്കുന്നത് കണ്ടപ്പോൾ വിവാഹത്തിന് മുൻപ് തന്നെ അവൾ കണ്ടു കൂട്ടിയ ഒരു പാട് സ്വപ്നങ്ങളെക്കുറിച്ച് അറിയാമായിരുന്ന എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...നീണ്ട പത്തു വർഷത്തിനിപ്പുറവും, ഈ സമയം ഇതെഴുതുമ്പോളും അവ നിറഞ്ഞൊഴുകിക്കൊണ്ട് തന്നെയിരിക്കുന്നു...
റിസൾട്ട് വന്നപ്പോൾ അവൾക്കു നല്ല മാർക്കുണ്ടായിരുന്നു ഒപ്പം കോളേജിൽ തേർഡ് റാങ്കും!! അവളുടെ സർട്ടിഫിക്കറ്റ് വാങ്ങുവാൻ വരുവാൻ പ്രിൻസിപ്പൽ മാതാപിതാക്കളെ ഫോണ് ചെയ്തപ്പോൾ അവർ വളരെ വേദനയോടെ " ഇനി ഞങ്ങൾക്കെന്തിനാണത് സർ ?" എന്ന് ചോദിച്ചുവെന്നും പിന്നീട് അറിഞ്ഞു. എന്റെ ജെസ്സീ..നീണ്ട പത്തു വർഷം കഴിഞ്ഞിട്ടും നിന്റെയോരോ കാര്യങ്ങളും ഇന്നും എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ടെങ്കിൽ,പിന്നെ നിന്റെ പാവം മാതാപിതാക്കളുടെ കാര്യം പറയാനുണ്ടാവുമോ?
ഒന്ന് മാത്രമേ എനിക്കിന്നും പ്രാർത്ഥനയുള്ളൂ ..നിന്റെ നഷ്ടം സഹിക്കുവാനുള്ള ശക്തി നിന്റെ കുടുംബത്തിനുണ്ടാവണം,പിന്നെ നിന്റെ ബാക്കിയായ എല്ലാ സ്വപ്നങ്ങളും പൂർത്തീകരിക്കുവാൻ മനോഹരമായ ,ദീർഘവും,സർവഭാഗ്യങ്ങളും നിറഞ്ഞ ഒരു പുനർജ്ജന്മം നിനക്കുണ്ടാവണം..ഒപ്പം ആ ജന്മത്തിലും നീയെന്നെ തിരിച്ചറിയണം എന്ന ഒരു അധിമോഹവും കൂടിയുണ്ടെന്റെ നീറുന്ന ഹൃദയത്തിൽ എന്നോർമിപ്പിച്ചു കൊണ്ട് ...തൽക്കാലം വിട വാങ്ങുന്നു...വീണ്ടും കാണും വരെയും നീയെന്റെയുള്ളിലും ഞാൻ നിന്റെ ആത്മാവിലും ഉണ്ടാവുമെന്ന വിശ്വാസത്തോടെ....
നിന്റെ സ്വന്തം മായ
പെട്ടെന്നൊരു ദിവസം ഞങ്ങളുടെ ജീവിതങ്ങളിലേക്ക് കടന്നു വന്ന് ,ഹൃദ്യമായ പെരുമാറ്റം കൊണ്ടും,കലാകായിക,സാഹിത്യ രംഗങ്ങളിൽ തന്റെ മികവു പ്രകടിപ്പിച്ചും, പഠനത്തിൽ ഉന്നതമായ നിലവാരം പുലർത്തി ഉയർന്ന മാർക്കോടെ വിജയിച്ചും, ഞങ്ങളുടെ ഹൃദയങ്ങൾ കവർന്ന ഞങ്ങളുടെ പ്രിയപ്പെട്ട ജെസ്സി...അവൾ പോയത് ഇത് പോലൊരു എപ്രിലിലായിരുന്നു.2004-ലിലെ ആ ഏപ്രിൽ എന്റെ ഹൃദയത്തിൽ കോരിയിട്ട തീ ഇന്നും അണഞ്ഞിട്ടില്ല എന്ന് എല്ലാ വർഷവും ഏപ്രിൽ വരുമ്പോൾ ,അവളുടെ ഓർമകളിൽ നീറുന്ന മനസ്സുമായി ഇരിക്കുമ്പോൾ ഞാൻ മനസ്സിലാക്കിയിട്ടുണ്ട് … ഇന്നും മനസ്സിലാക്കുന്നു…
ചിലരങ്ങിനെയാണ്..വളരെക്കുറച്ചു സമയം കൊണ്ട് ചെയ്യാനുള്ളത് മുഴുവൻ വേഗത്തിൽ ചെയ്തു തീർത്ത് ,തങ്ങളുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചു, എല്ലാവരെയും സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച് , ഒടുവിൽ,കൂടെയുള്ളവരെ മുഴുവൻ കരയിപ്പിച്ചു കൊണ്ട് കാലയവനികക്കുള്ളിൽ മറയുന്നു..എന്നെന്നേക്കുമായി...
ഞാൻ ജെസ്സിയെ പരിചയപ്പെടുന്നത് 2003-ൽ ബി.എഡിന് പഠിച്ചു കൊണ്ടിരുന്നപ്പോഴാണ്. ഞാൻ ബി.എഡിന് ഇംഗ്ലീഷ് ബാച്ചിലും ,അവൾ സയൻസ് ബാച്ചിലുമായിരുന്നു.പക്ഷെ ഞങ്ങൾക്കെല്ലാവർക്കും സൈക്കോളജി കംബൈൻ ക്ളാസ്സ് ഉണ്ടായിരുന്നു.അവിടെ വച്ചാണ് ഞങ്ങൾ ആദ്യമായി ജെസ്സിയെ കാണുന്നത് . ഞങ്ങളെല്ലാം ചേർന്ന് കഴിഞ്ഞു ഒരു മാസം കഴിഞ്ഞിട്ടാണ് അവൾ കോളേജിൽ ചേരുന്നത്.അത് മറ്റൊന്നും കൊണ്ടല്ല,അവൾ എം.സ്.സി രണ്ടാം വർഷ പരീക്ഷ എഴുതുന്നത് കൊണ്ടോ മറ്റോ ആണു എന്ന് പ്രിൻസിപ്പൽ ആദ്യ ദിവസം അവളെ ഞങ്ങളെല്ലാവർക്കും കംബൈൻ ക്ളാസ്സിൽ
പരിചയപ്പെടുത്തിക്കൊണ്ട് തന്നെ പറയുകയുണ്ടായി. പിന്നെയെല്ലാം വളരെപ്പെട്ടെന്നായിരുന്നു. അവൾ സ്വന്തം ക്ളാസ്സിൽ മാത്രമല്ല ഞങ്ങളെല്ലാവർക്കും വളരെ പ്രിയപ്പെട്ട കൂട്ടുകാരിയായി.അവൾ പഠനത്തിൽ വളരെ മിടുക്കിയായിരുന്നു .വളരെ പ്രയോഗികചിന്താഗതിയുള്ളവളും,ശാന
പിന്നീട് ആർട്സ് ഡേയുടെയും സ്പോർട്സ് ഡേയുടെയും പരിപാടികളിൽ ഞങ്ങൾ എല്ലാവരും വാശിയോടെ പങ്കെടുത്തു.അതിലെല്ലാം ജെസ്സിയും മുന്നിട്ടു നിന്നിരുന്നു.ചുരുക്കിപ്പറഞ്ഞാൽ
കാര്യത്തിലായാലും,മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലായാലും,തന്റെ ചുറ്റുപാടും വൃത്തിയോടും,ഭംഗിയോടും സൂക്ഷിക്കുന്ന കാര്യത്തിലായാലും,പഠിക്കുന്ന കാര്യത്തിലായാലും,എല്ലാ പരിപാടികളിലും മടി കൂടാതെ പങ്കെടുക്കുന്ന കാര്യത്തിലായാലും,എല്ലാം വളരെ പോസിറ്റീവ് ആയി എടുക്കുന്ന കാര്യത്തിലായാലും,എല്ലാം അന്ന് ജെസ്സിയെക്കഴിഞ്ഞേ ആരും ഉണ്ടായിരുന്നുള്ളൂ എന്ന് തന്നെ പറയാം.അന്നൊക്കെ ഞങ്ങൾ പറയാറുണ്ട് "അവളുടെ അച്ഛനുമമ്മയുമാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മാതാപിതാക്കൾ"എന്ന് !അത് ശരിയായിരുന്നു താനും!എന്നാൽ ഇന്ന് ?!!!
പിന്നീട് വാർഷികപ്പരീക്ഷക്കു മുൻപ് ഞങ്ങളെല്ലാവരെയും കോളേജിൽ നിന്നും ഊട്ടിയിലേക്കും മറ്റും വിനോദയാത്രക്ക് കൊണ്ട് പോയിരുന്നു .ആ ദിവസങ്ങളിൽ മുഴുവൻ പകലുകളും രാത്രികളും ,ഞങ്ങൾ എല്ലാ കൂട്ടുകാരും ഒരുമിച്ച്, മതി വരുവോളം നൃത്തം ചെയ്തും,പാട്ട് പാടിയും,കഥകൾ പറഞ്ഞും ഒരുപാട് ചിരിച്ചു, ചിന്തിച്ചു,ഒരുപാട് സ്വപ്നങ്ങൾ കണ്ടു.
ആ സമയം ജെസ്സിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജാതകത്തിൽ തീരെ വിശ്വാസമില്ലാതിരുന്ന അവളുടെ അച്ഛൻ, അവളുടെ വിവാഹം ,തീരെ ജാതകപ്പൊരുത്തമില്ലാത്ത,എന്നാൽ വളരെ വിദ്യാസമ്പന്നനും, സൽസ്വഭാവിയുമായ,കാണാൻ തരക്കേടില്ലാത്ത ഒരു ചെറുപ്പക്കാരനുമായി നിശ്ചയിച്ചിരുന്നു.അതിനെക്കുറിച
ജെസ്സിയുടെ വീട് പാലക്കാട് ആയിരുന്നു.ഞങ്ങളുടെ കോളേജ് കൊടുങ്ങല്ലൂർ ശ്രന്ഗപുരം എന്ന സ്ഥലത്തും.അത് കൊണ്ട് തന്നെ എല്ലാ വ്യാഴാഴ്ചയും അവൾ ക്ളാസ് കഴിഞ്ഞു,വീട്ടിലേക്കു പോകുന്നത് എന്റെ വീടുള്ള ഇരിഞ്ഞാലക്കുട
വഴിയായിരുന്നു.കാരണം ഇരിഞ്ഞാലക്കുടയിൽ നിന്ന് പാലക്കാട്ടേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് കിട്ടും. അതിൽ കയറിയാൽ ഇരിക്കാൻ ഇഷ്ടം പോലെ സ്ഥലം കിട്ടുമായിരുന്നു. അങ്ങിനെ ഒരു ദിവസം പതിവ് പോലെ, ഞങ്ങൾ കൊടുങ്ങല്ലൂർ നിന്ന് ബസ് കയറിയപ്പോൾ ,ഇഷ്ടം പോലെ സ്ഥലം ഉണ്ടായിരുന്നിട്ടും ,ഇറങ്ങാനുള്ള എളുപ്പത്തിനു ഞാൻ ബസിന്റെ ഏറ്റവും മുന്നിൽ ഡ്രൈവറുടെ എതിരെയുള്ള സൈഡ് സീറ്റിലാണ് ഇരുന്നത്.അന്ന് എന്നെ നിർബന്ധിച്ച് അവിടെ നിന്നും വിളിച്ചു മാറ്റിയടുത്തിരുത്തി,വലിയൊരു ചേച്ചിയുടെ പോലെ, ജെസ്സി പറഞ്ഞതിന്നും ഞാൻ ഓർക്കുന്നു, "മായ,ഒരിക്കലും നമ്മൾ എളുപ്പത്തിനു വേണ്ടി നമ്മുടെ വിലപ്പെട്ട ജീവനും ആരോഗ്യവും അപകടത്തിലാക്കരുത്, ഒരിക്കലും ഒരു വാഹനത്തിന്റെയും ഏറ്റവും മുന്നിലോ,ഏറ്റവും പിന്നിലോ ഇരിക്കരുത് ,കാരണം ,സാധാരണ ഗതിയിൽ ഒരു അപകടം സംഭവിക്കുമ്പോൾ ഈ രണ്ടു ഭാഗത്തുമാണ് കൂടുതൽ മാരകമായ രീതിയിൽ അപകടം സംഭവിക്കുക, എപ്പോഴും നമ്മൾ വാഹനത്തിന്റെ നടുവിലായിട്ടു വേണം ഇരിക്കുവാൻ" എന്നൊക്കെ.ഞാനിന്നും ഒരു വണ്ടിയിൽ കയറുമ്പോൾ ജെസ്സി പറഞ്ഞ ഈ വാക്കുകൾ ഓർക്കാറുണ്ട്.
എന്നാൽ അത്രയും അറിവും ബോധവുമുള്ള ,എല്ലാ നന്മകളോടും കൂടി, വളരെ ശ്രദ്ധയോട് കൂടി മാത്രം ജീവിച്ച, എന്റെ ജെസ്സിയിന്നെവിടെ? വാഹനാപകടങ്ങളെ വളരെ ഭയന്നിരുന്ന,എന്റെ പ്രിയ കൂട്ടുകാരി..ദൈവത്തിനു ഇത്രയും നന്മയുള്ള നിന്നോട് അല്പം കൂടി കരുണ കാണിക്കാമായിരുന്നു എന്ന് പലപ്പോഴും
തോന്നിയിട്ടുണ്ട്. ചിലപ്പോൾ തോന്നും ഞങ്ങളെപ്പോലുള്ള പാപികളെ നിത്യവേദനയിലാക്കുവാൻ വേണ്ടിയാണ് അദ്ദേഹം നിന്നെ ഞങ്ങളിൽ നിന്നടർത്തിയെടുത്തതെന്നു; അതും നീയേറ്റവും ഭയന്നിരുന്ന ഒരു
വാഹനാപകടത്തിലൂടെ...
അതിങ്ങനെയായിരുന്നു.വിനോദയാത്രയ
കഴിഞ്ഞു,നമ്മളെല്ലാവരും പിരിഞ്ഞതിന് ശേഷമായിരുന്നുവല്ലോ നിന്റെ കല്യാണം.ഞങ്ങൾ പെണ്കുട്ടികൾക്ക് പല കാരണങ്ങൾ കൊണ്ട് നിന്റെ വിവാഹത്തിൽ പങ്കെടുക്കുവാൻ കഴിഞ്ഞിരുന്നില്ല.പകരം നമ്മോടൊപ്പം പഠിച്ചിരുന്ന ആണ്കുട്ടികളിൽ പലരും അവരുടെ നേതാവ് ശിവദാസൻ എന്ന അതുല്യപ്രതിഭയുടെ നേതൃത്വത്തിൽ നിന്റെ കല്യാണത്തിൽ പങ്കെടുത്തു വന്നു,അവിടെയുണ്ടായ കുറെ തമാശകളെല്ലാം ഞങ്ങളോട് പറഞ്ഞു ചിരിച്ചതും,നീ സന്തോഷവതിയാണെന്നറിഞ്ഞു അന്ന് ഒരുപാട് സന്തോഷിച്ചതുമെല്ലാം ഇന്നലെക്കണ്ട ഒരു സ്വപ്നം പോലെ ഞാൻ ഓർക്കുന്നു.
പിന്നീടെല്ലാം വളരെപ്പെട്ടെന്നായിരുന്നു.
അന്നൊരു ശനിയാഴ്ചയോ ഞായറാഴ്ചയോ ആയിരുന്നുവെന്നു തോന്നുന്നു.അതിരാവിലെ വെറൊരു ബാച്ചിൽ പഠിച്ചിരുന്ന,എന്നും എന്റെയൊപ്പം ബസ്സിലുണ്ടാവാറുള്ള അനിതയുടെ ഫോണ് വിളി ! "അവൾക്കു ഞങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെ ആഴമറിയാമായിരുന്നു.സാധാരണ വളരെ ഉറക്കെ മാത്രം സംസാരിക്കുന്ന അനിത, അന്ന് പതിവില്ലാതെ,വളരെ പതിഞ്ഞ ശബ്ദത്തിൽ എന്നോട് "മായേ, നീ ധൈര്യം കൈവിടരുത് ,നമ്മുടെ ജെസ്സി പോയി,ഇന്നത്തെ പേപ്പറിൽ ചരമകോളത്തിൽ താഴെയായി അവളുടെയും ഭർത്താവിന്റെയും,പടമടക്കമുണ്ട്.