"ഞാൻ എന്നെ സ്നേഹിക്കുന്നു" [എഴുതിയത് മായാരജേഷ്,ഷാർജ - ദിവസം 23-03-2014]
ഞാൻ എന്നെ സ്നേഹിക്കുന്നു,ഒരുപാടൊരുപാട്...
എന്നെ സ്നേഹിക്കാതെ,"ഞാൻ" ഇല്ലാതെ, എനിക്കെങ്ങിനെ നിന്നെ സ്നേഹിക്കാനാകും? എത്ര മേൽ നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്ന് ,ആദ്യം, എങ്ങിനെ ഞാനെന്നെ സ്വയം സ്നേഹിക്കുന്നു എന്നറിവിലൂടെ നിനക്ക് മനസ്സിലാകും.എന്തെന്നാൽ നിന്നെ മാത്രം സ്നേഹിക്കുന്നതിനാൽ,നിന്നെ മാത്രം ലക്ഷ്യമായ് കരുതുന്നതിനാൽ ഞാൻ എന്നെത്തന്നെ പരിശുദ്ധമായ് സൂക്ഷിക്കുന്നു,എല്ലാ ലഹരികളിൽ നിന്നും,ദുർമോഹങ്ങളിൽ നിന്നും ഞാനെന്റെ മനസ്സിനെ,തനുവിനെ നിന്നിലേക്ക് മാത്രമൊതുക്കുന്നു.അങ്ങിനെ "ഞാൻ എന്ന ഭാവം" "നീ"യെന്ന സത്യത്തിലേക്കടുത്തു കൊണ്ടിരിക്കുന്നു....
മനസ്സ്,വാക്ക്,ശരീരം എന്നിവയെ,മലിനമായ കാഴ്ചകൾ,കേൾവികൾ,അനുഭവങ്ങൾ,ലഹരിപദാർഥങ്ങൾ എന്നിവയ്ക്ക് അടിമപ്പെടുത്തുന്നവർ ഒരിക്കലും സ്വയം സ്നേഹിക്കുന്നവരല്ല ,മറ്റുള്ളവരെ സ്നേഹിക്കുന്നവരുമല്ല. സ്വയം സ്നേഹിക്കുന്നുവെന്ന് കരുതി മുഖവും,മുടിയും,ശരീരവും മാത്രം മിനുക്കുന്നവരെല്ലാം
പരിശുദ്ധിയുള്ളവരുമല്ല. എല്ലാവരും ഈ പരമാർത്ഥം അറിഞ്ഞീടുക തന്നെ വേണം.
ശുദ്ധമാവേണ്ടത് മുന്നം തൻ ചിത്തവും ആത്മാവും പിന്നെയതിന്നിരിപ്പിടമാമീ ദുർബലകായവും തന്നെ നൂനം.
ചിത്തം അഥവാ മനസ്സ് ശുദ്ധമെങ്കിൽ പിന്നീടെല്ലാം വഴിയെ വന്നു കൊളളും.അങ്ങിനെയുള്ള ശുദ്ധഹൃദയം എനിക്കും,നിനക്കും, മറ്റെല്ലാവർക്കും ക്കും സദാ നൽകണേ എന്ന് സർവേശ്വരനോട് പ്രാർഥിച്ചു കൊണ്ട് വിട കൊള്ളട്ടെ...

No comments:
Post a Comment