Friday, 20 June 2014



"ജീവിതമഴ" [Written by MayaRajesh; Date :20-06-2014]

ഒരു സ്വപ്നമഴയിലവർ കണ്ടു മുട്ടി 
ഒരു മഴയുടെ സംഗീതത്തിലവർ മനം തുറന്നു 
ഒരു നാൾ പിറന്ന പ്രണയമഴയിലവരൊന്നായി 
മറ്റൊരു നാളിലെ വിഷാദമഴയിലവർ വേർപിരിഞ്ഞു
കാലം നീക്കി വച്ച പുതുമഴയിൽ വീണ്ടുമവർ കാണുന്നു 
ഭ്രാന്തമാം വിരഹമഴയിൽ അവരലിഞ്ഞില്ലാതാകുന്നു
അങ്ങിനെയങ്ങിനെ മഴ അവരുടെ ആത്മാവിനെ,
ജീവിതങ്ങളെ വല്ലാതെ സ്വാധീനിക്കുന്നു...

അവരുടെ ഓർമകളെ,അവരുടെ ചിന്തകളെ,
അവരുടെ മോഹങ്ങളെ,അവരുടെ ദാഹങ്ങളെ ,
അവരുടെ കാമനകളെ,ജീവിത്തെയോന്നാകെ
മഴ തന്നിലാഴ്ത്തുന്നു, കുതിർക്കുന്നു,അലിയിച്ചില്ലാതാക്കുന്നു..
വാക്കുകൾക്കുമപ്പുറമാണ് മഴക്കവരുടെ ജീവിതത്തിലെ സ്ഥാനം.

ഒരു തരത്തിലൊരു മഴ തന്നെയായിരുന്നു അവരുടെ ജീവിതം---
കാഴ്ചയുടെ മഴ,വാക്കുകളുടെ മഴ,
സമാഗമത്തിന്റെ മഴ,പ്രണയത്തിന്റെ മഴ,
ഉയർച്ചയുടെ മഴ,വളർച്ചയുടെ മഴ,
വെറുപ്പിന്റെ മഴ,വിരഹത്തിന്റെ മഴ,
കണ്ണീരിന്റെ മഴ, പുനർസമാഗമത്തിന്റെ മഴ, 
പരിഭവങ്ങളുടെ മഴ , ആനന്ദത്തിന്റെ മഴ ,
പിന്നെ..എന്നെന്നേക്കുമായി വിട പറഞ്ഞതിന്റെ മഴ...
ഒക്കെ ഒരു മഴയായിരുന്നു..

ഭാവങ്ങൾ വ്യത്യസ്തമെങ്കിലും ഓരോ മഴക്കും ഒരേ നിറമായിരുന്നു..ജീവിതത്തിന്റെ നിറം...ഒരേ മണമായിരുന്നു...നമ്മുടെയൊക്കെ ഒരുപാടൊരുപാട് ജീവിതങ്ങളുടെ നിസ്സഹായതയുടെ,നിസ്സംഗതയുടെ മണം...

No comments:

Post a Comment