സംഗീതമീ ജീവിതം ഒരു മധുര സംഗീതമീ ജീവിതം..
ഇന്ന് ലോക സംഗീതദിനം!!! സംഗീതത്തിനും,മാതാവിനും ഒരു പ്രത്യേകദിനം മാത്രമായി ഒതുക്കുന്നതിനോട് യാതൊരു പതിപത്തിയുമില്ലാത്തയാളാണ് ഞാൻ. ഇവ രണ്ടും ഒരാളിൽ ഈ ഭൂമിയിലെ ജനനത്തോടെ,അഥവാ ഗർഭപാത്രത്തിൽ ഉത്പന്നമാകുന്നതോടെ തന്നെ സ്വാഭാവികമായും ഒരാളിൽ ശക്തമായ സ്വാധീനം ചെലുത്തിത്തുടങ്ങുന്നു..ഗർഭപാത്രത്തിൽ വച്ച് അമ്മയുടെ ഹൃദയതാളമാകുന്ന സംഗീതം നമ്മെ സുക്ഷിതത്വത്തിന്റെ കവചം ഓർമപ്പെടുത്തുന്നു..പിന്നെ പുറത്തു വന്നു കഴിഞ്ഞു ഓരോ നിമിഷവും നമ്മൾ സംഗീതത്തിലാറാടുവാൻ തുടങ്ങുകയാണ് ..അമ്മയുടെ താരാട്ടിലെ സംഗീതം,കിലുക്കട്ടങ്ങളിലെ സംഗീതം,കുറുക്കിയത് തരുമ്പോൾ പാത്രത്തിൽ ചെറുതവി തട്ടിയുണ്ടാവുന്ന "ഇപ്പോൾ എനിക്കമ്മ പാപ്പം തരുമെന്ന" പ്രതീക്ഷയുടെ സംഗീതം,കുളിപ്പിക്കുമ്പോൾ പാത്രങ്ങൾ പരസ്പരം തമ്മിൽ തട്ടിയുണ്ടാവുന്ന പല തരം എണ്ണകളുടെയും,ചൂർണങ്ങളുടെയും സുഗന്ധങ്ങൾ ചേർന്ന സംഗീതം,പിന്നെ നിറുകയിൽ രാസ്നാദി തിരുമ്മുമ്പോൾ, തന്റെ കുഞ്ഞിനു രോഗങ്ങളൊന്നും വരാതിരിക്കുവാൻ വേണ്ടി അമ്മ ചൊല്ലുന്ന ധന്വന്തരീമന്ത്രത്തിലെ സംഗീതം,അതിരാവിലെയും,സന്ധ്യക്കും വിളക്ക് വച്ച് കഴിഞ്ഞു ചൊല്ലുന്ന,നാമജപങ്ങളുടെ പാവനത നിറഞ്ഞ സംഗീതം,ഉദയത്തോ ടൊപ്പവും,അസ്തമനസമയത്തും,കേൾക്കുന്ന കിളികുലത്തിന്റെ,വിവിധരാഗങ്ങളിലുള്ള കളകൂജനങ്ങളിലെ ദൈവീക സംഗീതം,കാറ്റിന്റെ,പല കാലങ്ങളിൽ കേൾക്കാവുന്ന,പല ഭാവങ്ങളിലുള്ള ദിവ്യസംഗീതം,കാറ്റത്താടുന്ന ഓരോ ഇലയുടെയും,വ്യത്യസ്തവും,അതിമനോഹരവുമായ മർമ്മരങ്ങളിലടങ്ങിയ സംഗീതം,കിണറിൽ നിന്ന് വെള്ളം കോരുമ്പോൾ കപ്പി കയറുമായി ഉരയുമ്പോഴുണ്ടാവുന്ന സംഗീതം,ഓരോ ജീവിയുടെയും കരച്ചിലിലടങ്ങിയ കാതലായ സംഗീതം,വേനലിൽ സൂര്യരശ്മികളേൽക്കുവാൻ കൊതിക്കുന്ന താമരയുടെ ചലനത്തിലുണ്ടാവുന്ന സംഗീതം,സന്ധ്യക്ക് അമ്പലത്തിൽ പോകുമ്പോൾ പാടവരമ്പത്ത് കേൾക്കാറുള്ള തവളക്കുട്ടന്മാരുടെയും ,ചീവീടുസുന്ദരികളുടെയും സംഗീതം, രാത്രിമഴയുടെ നേർത്ത ലളിതസംഗീതം,പകൽ മഴയുടെ ആരവം നിറഞ്ഞ ശാസ്ത്രീയസംഗീതം, മഞ്ഞിന്റെ ആവരണമണിഞ്ഞ പ്രകൃതിയുടെ ഗസൽ സംഗീതം, ശരത്കാലത്തിന്റെ വേദന നിറഞ്ഞ സംഗീതം,വസന്തത്തിന്റെ ആയിരം നിറങ്ങൾ ചാലിച്ച,പ്രതീക്ഷയും ആഹ്ളാദവും അലതല്ലുന്ന പ്രണയസംഗീതം,കുട്ടിക്കാലത്തെ കളിപ്പാട്ടങ്ങളുടെ, കുപ്പിവളകളുടെ സംഗീതം,വീട്ടിൽ വളർത്തുന്ന പശുക്കുട്ടികളുടെ,പൂച്ചക്കുട്ടികളുടെ,പട്ടിക്കുട്ടികളുടെ,അണ്ണാനുകളുടെ,വീട്ടിൽ വിരുന്നു വിളിക്കാനെത്തുന്ന കാക്കകളുടെ,അനുകരിക്കുന്നവരായ മൈനകളുടെ ഒക്കെ മനോഹര സംഗീതം,വളരുമ്പോൾ,വിദ്യാലയത്തിൽ പോകും വഴിയിലെ തോട്ടിൽ ചാടിത്തുള്ളിക്കളിക്കുന്ന മീനുകളുടെ സ്വാതന്ത്ര്യത്തിന്റെ സംഗീതം,പുത്തൻ പാഠപുസ്തകങ്ങൾ മറിക്കുമ്പോഴുണ്ടാകുന്ന മർമ്മരത്തിലെ പുതുമയുടെഗന്ധം നിറഞ്ഞ സംഗീതം, മുതിർന്നപ്പോൾ ഹൃദയത്തിന്റെ താളം തെറ്റിച്ച പ്രണയത്തിന്റെ സംഗീതം,കലകളുടെ ലോകത്ത് വിഹരിക്കുന്ന കാലത്ത് ,വിവിധ കലാരൂപങ്ങളുടെ,ഹൃദയത്തോട് ചേർത്തു വച്ച ആത്മസംഗീതം,പ്രണയ സാഫല്യത്തിന്റെ സംഗീതം (ചിലർക്ക് പ്രണയ നഷ്ടത്തിന്റെയും,വിരഹത്തിന്റെയും,കണ്ണുനീരിന്റെയും സംഗീതം),വിവാഹത്തിന്റെ മംഗള സംഗീതം,ജീവിതത്തിലെ മധുവിധുകാല സംഗീതം,കുഞ്ഞുങ്ങളുടെ ആഗമനത്തിന്റെ ആഹ്ളാദസംഗീതം,ഉണ്ണിക്കരച്ചിലുകളിലെ ജീവന്റെ തുടിപ്പിന്റെ,സുഖമുള്ള സംഗീതം,
അമ്മയുമച്ഛനുമായതിന്റെ നിർവൃതി നിറഞ്ഞ സംഗീതം,അങ്ങിനെ ജീവിതം ഒഴുകിയൊഴുകി നമ്മുടെ പട്ടടയെത്തും വരെയും ഓരോ നിമിഷവും,അനുനിമിഷവും സംഗീതമയം തന്നെ...പിന്നെന്തിനു നാം നമ്മുടെ ആത്മാവിന്റെ ഭാഗമായ- ആത്മാവ് തന്നെയായ സംഗീതത്തിന് വേണ്ടി ഒരു പ്രത്യേക ദിവസം മാത്രം നീക്കി വക്കുന്നു???
ഓരോ അനുഭവങ്ങളും ,അത് സന്തോഷമായാലും,ദു:ഖമായാലും, വിജയമായാലും,പരാജയമായാലും,നന്മയായാലും ,തിന്മയായാലും,ഒരു യഥാർഥസംഗീതം പോലെ ആസ്വദിക്കുവാൻ പരിശീലിക്കണം...അതിനു സംഗീതത്തിനായി ഒരുക്കിയിരിക്കുന്ന ഈ പ്രത്യേക ദിനം നിങ്ങൾക്ക് ശക്തി പകരട്ടേ എന്ന് ആത്മാർഥമായി പ്രാർഥിച്ചു കൊണ്ട് തൽക്കാലം വിട ചൊല്ലുന്നു...
"സംഗീതമീ ജീവിതം ഒരു മധുര സംഗീതമീ ജീവിതം..."
ഒരുപാടൊരുപാട് സ്നേഹത്തോടെ
മായ

—
No comments:
Post a Comment