ഈ കഥ എഴുതിയത് മായരാജേഷ്,ഷാർജ [ദിവസം: 03-02-2014] ബാല്യകാലകഥാനുഭവ സ്മരണകൾ !!!
" വിശപ്പ്"
കുട്ടിക്കാലം വിവിധ തരത്തിൽ പെട്ട കഥകളാലും ,വിവിധ തരം ഭക്ഷണങ്ങളാലും
സമ്പന്നമായിരുന്നു.അതിലേറെയും,ഭക്തിയും,നല്ല സന്ദേശങ്ങളും ഉണ്ടായിരുന്നു.കൃഷ്ണ ഭക്തയായ അമ്മ എന്നും രാത്രി ഒരു കൃഷ്ണ കഥയെങ്കിലും പറഞ്ഞു തരാതെ ഉറക്കാറില്ല. ഊണ് തരുമ്പോഴും അങ്ങിനെ തന്നെ...
മനോഹരമായ ഭാവാഭിനയത്തോടെ,ആംഗ്യങ്ങളോടെ ഏതു കഥയും അനായാസം അമ്മ പറയുമ്പോൾ ഞാൻ ഓർക്കാറുണ്ട് എന്റെ അമ്മയിൽ ഒരു മനോഹരിയായ അഭിനേത്രി ഒളിച്ചിരിക്കുന്നുണ്ടല്ലോ എന്ന്!!! ഒരു പക്ഷെ അവസരം കിട്ടിയിരുന്നുവെങ്കിൽ മറ്റൊരു സുകുമാരിയമ്മയോ,കെ.പി.എ.സി.ലളിത അമ്മയെയോ കൂടി മലയാള സിനിമയ്ക്കു ലഭിക്കുമായിരുന്നുവെന്നു...കൌതുകത്തോടെ ഞാൻ നിരീക്ഷിച്ചിട്ടുണ്ട്..കുറഞ്ഞതൊരു "ഉർവശി അവാർഡ്" (അഹങ്കാരം തന്നെ!!! ) എങ്കിലും ഞങ്ങളുടെ വീട്ടിലേക്കു വരുമായിരുന്നു എന്ന്!!!
വെറുതെയല്ല പണ്ട് മുതലേ സിനിമ കാണാൻ ഇഷ്ട്ടമില്ലാത്ത അച്ഛൻ അമ്മയോട് പറയാറുള്ളത് " നീ കഥ പറയുന്ന ഫീൽ സിനിമ കണ്ടാൽ കിട്ടില്ല,അതാണ് ഞാൻ സിനിമ നേരിട്ട് കാണാതെ നിന്നെ കാണാൻ വിടുന്നതെന്ന്"എന്ന്,..അതേതാണ്ട് ശരിയാണ് താനും.....!!!
അതൊക്കെ വിടാം ..കാര്യമെന്താണെന്നു വച്ചാൽ കുട്ടിയായിരിക്കുമ്പോൾ ഒരു ദിവസം ഞാൻ രാത്രി ഭക്ഷണം വെറുതെ കളയുകയുണ്ടായി..അന്ന് രാത്രി ,പതിവ് കൃഷ്ണ കഥകൾക്ക് പകരം അമ്മ അന്ന് പറഞ്ഞത് ശ്രീ പരമേശ്വരനും,പാർവതീദേവിയും തമ്മിൽ നടന്ന ഒരു സംവാദവും പന്തയം വയ്പ്പുമാണ്! അതിങ്ങനെയായിരുന്നു...
ഒരു ദിവസം ശ്രീ പരമേശ്വരനും ശ്രീ പാർവതീദേവിയും തമ്മിൽ ഒരു സംവാദം -ഭഗവാൻ പറഞ്ഞു -"വിശപ്പാണ് ഈ പ്രപഞ്ചത്തിൽ ഏറ്റവും വലുതെന്നു" ,ദേവി പറഞ്ഞു- അതല്ല "പുത്രദുഖമാണെന്ന്".രണ്ടു പേരും തമ്മിൽ വാക്കേറ്റമായി, ഒടുവിൽ പരിഹാരം കാണുവാൻ ഭഗവാൻ തന്നെ ഒരു ഉപദേശം നല്കി.സ്വയം ഭൂമിയിൽ പോയി ജനിച്ചു അത് മനസ്സിലാക്കുവാൻ!!!
ഉടനെ തന്നെ ദേവി അവിടെ നിന്നും അപ്രത്യക്ഷയായി ഭൂമിയിൽ ജനിച്ചു .മഹാദേവനും അപ്രകാരം തന്നെ ജനിച്ചു.
അവതാരലക്ഷ്യം ഉള്ളത് കൊണ്ട് രണ്ടു പേരും വളരെ പെട്ടെന്ന് വളർന്നു യൗവനമാകുകയും,പരസ്പരം കണ്ടു മുട്ടി പ്രണയിച്ചു വിവാഹം കഴിക്കുകയും അതിൽ 8 കുട്ടികളുണ്ടാവുകയും ചെയ്തു. അവർ ദിവസേന ഭക്ഷണം വെറുതെ കളയുകയും ,എന്നാൽ അത് സാധുക്കൾക്കോ.പശുപക്ഷികൾക്കോ ദാനമായിക്കൊടുക്കാതെ വലിച്ചെറിഞ്ഞു കളഞ്ഞത് കൊണ്ട് പെട്ടെന്ന് തന്നെ ദാരിദ്ര്യം അവരെ പിടികൂടുകയും വീട്ടിലുള്ള ദ്രവ്യങ്ങളെല്ലാം തന്നെ ഉപയോഗിച്ചു കഴിയുകയും ഭക്ഷണം കഴിക്കുവാനുള്ള വക പോലും ഇല്ലാത്ത അവസ്ഥ വരികയും ,അവസാനം ദേവിയും ദേവനും നോക്കി നില്ക്കെ അവരുടെ മക്കളെല്ലാം വിശപ്പ് സഹിക്ക വയ്യാതെ ഓരോരുത്തരായി മരിച്ചു വീഴുകയും ചെയ്തുവത്രെ! ഓരോ മക്കൾ മരിച്ചു വീഴുമ്പോഴും ദേവി അലമുറയിട്ടു നിലവിളിച്ചു കൊണ്ടിരുന്നു...അവസാനം വിശപ്പ് സഹിക്ക വയ്യാതെ ദേവിയും മരിക്കുമെന്ന അവസ്ഥയായപ്പോൾ പെട്ടെന്ന് എവിടെ നിന്നെന്നറിയില്ല അതാ …ഒരു വാഴക്കുല വായുവിൽ!!!
വിശപ്പ് കൊണ്ടെല്ലാം മറന്നു പോയ ദേവി
അതിലേക്കെത്തിപ്പിടിക്കുവാനായി ഉപയോഗിച്ചത് ആദ്യ പുത്രന്റെ ശവശരീരമായിരുന്നു..എന്നിട്ടും
പഴക്കുലയിലെക്കെത്തിയില്ല...പിന്നെ രണ്ടാമത്തെ മകന്റെ,,മൂന്നാമത്തെ മകന്റെ ..അങ്ങിനെ 8 മക്കളുടെയും ശവശരീങ്ങൾ ഒന്നിന് മുകളിലൊന്നായി അടുക്കിയപ്പോഴേക്കും പഴക്കുല കൈയെത്തിപ്പിടിക്കാം എന്ന അവസ്ഥയായി.അങ്ങിനെ പഴക്കുലയുമായി തിരിച്ചിറങ്ങി അത് വിശപ്പ് മാറും വരെ കഴിച്ചു കഴിഞ്ഞപ്പോഴാണ് ദേവിക്ക് പരിസരബോധമുണ്ടായത്..അപ്പോഴാണ്..മക്കളെക്കുറിച്ച് ചിന്തിച്ചതും.അവരെ അടുക്കിയാണ് താൻ പഴക്കുല കൈയെത്തിപ്പിടിച്ചതെന്നുമുള്ള വേദനിക്കുന്ന സത്യം മനസ്സിലാക്കിയതും…!!!
അപ്പോഴേക്കും ദേവി കണ്ണ് തുറന്നുപോയി!
മുന്നിൽ പുഞ്ചിരിയോടെ മഹാദേവൻ! കണ്ടതെല്ലാം മഹാദേവന്റെ വെറും മായയായിരുന്നു!!! തന്റെ അറിവില്ലായ്മ മനസ്സിലാക്കിയ ദേവി അദ്ദേഹത്തോട് മാപ്പ് ചോദിക്കുകയും സ്വയം "അന്നപൂർണ"യായ തന്നെ അപമാനിക്കുന്നതും,ദുരുപയോഗം ചെയ്യുന്നതും, മറ്റെല്ലാ ദുഖത്തെക്കാളും വലുതായ ദാരിദ്ര്യദുഖത്തെ ഉണ്ടാക്കുമെന്ന് ലോകത്തിനു മനസ്സിലാക്കിക്കൊടുക്കുവാൻ മഹാദേവൻ നടത്തിയ ഒരു നാടകമാണതെന്ന് ഗ്രഹിച്ചു സന്തുഷ്ടയാവുകയും ചെയ്തു.
ഈ കഥ കേട്ടതിൽ പിന്നെ ഇന്ന് വരെയും ഞാൻ ഭക്ഷണം വെറുതെ കളയുകയോ,ആർക്കും ഉപകാരമില്ലാത്ത രീതിയിൽ വിനിയോഗം ചെയ്യുകയോ ചെയ്തിട്ടില്ല .അത്,അന്നത്തെ കുട്ടികളുടെ നിഷ്കളങ്ക മനസ്സ് കൊണ്ട് മാത്രമല്ല ,മറിച്ചു,അമ്മയുടെ കഥാഖ്യാന ശൈലിയുടെ പ്രത്യേകത കൊണ്ട് കൂടിയാണെന്ന് ഇന്നെനിക്കു നിസ്സംശയം പറയാൻ സാധിക്കും.
ഈ കഥ വായിച്ചവർ മലയാളം വായിക്കാനറിയാത്ത തങ്ങളുടെ കുട്ടികൾക്ക് ഇതു വായിച്ചു കൊടുത്ത് അതിന്റെ സന്ദേശം അവരിലേക്കെത്തിക്കണമെന്ന് താല്പ്പര്യപ്പെടുന്നു..ആരും ഒരിക്കലും ഭക്ഷണം ഉപയോഗശൂന്യമാക്കിക്കളയരുതെന്നും വിനീതമായി അഭ്യർഥിക്കുന്നു…
കാരണം നമ്മൾ കളയുന്ന ഒരു പിടി ചോറുണ്ടെങ്കിൽ ദിവസങ്ങളോളം ജീവൻ നിലനിർത്തുവാൻ കഴിയുന്ന അനേകർ ഈ ഭൂമിയിലുണ്ട് എന്നോർക്കുന്നത് സഹജീവിസ്നേഹം എന്ന മഹാഗുണം കൂടി നമ്മളിലുണ്ടാക്കുവാൻ പ്രാപ്തമാണെന്നൊർക്കുക.

No comments:
Post a Comment