Thursday 18 September 2014


My new Art work - "Naughty Ganpath"with his mom Parvathy.

Wednesday 17 September 2014


പ്രവാസജീവിതത്തിനിടയിൽ പലപ്പോഴും ഏകാന്തതയും,വേദനകളും കൂട് കൂട്ടുമ്പോൾ,പല കാരണങ്ങൾ കൊണ്ട് മനസ്സിന്റെ പിടി വിട്ടു പോകുമ്പോൾ,എന്റെ കണ്ണൊന്നു കലങ്ങിയാൽ,സ്വരമൊന്നിടറിയാൽ ഞാൻ പറയാതെ തന്നെ ആദ്യമറിയുന്ന ആൾ;നെഞ്ചു നീറിയ പല സന്ദർഭങ്ങളിലും വിളിക്കാനായി ഫോണെടുക്കുമ്പോഴേക്കും ഇങ്ങോട്ട് വിളി വന്നു കഴിഞ്ഞിട്ടുണ്ടാവും....എത്രയോ തവണ,പനി വന്നു വിറച്ചു മൂടിപ്പുതച്ചു കിടക്കുമ്പോൾ ഭസ്മവും,കർപ്പൂരവും,തുളസിയും മണക്കുന്ന ആ തണുത്ത കൈത്തലം കൊണ്ട് നെറ്റിയിൽ തലോടി,"ഹരിജഗന്നാഥൻ..പരൻ നാരായണൻ അരികിൽ വേണമെ തുണയായെപ്പോഴും"എന്ന നാമം ചൊല്ലിക്കൊണ്ടു മരുന്നുകളെ തോൽപ്പിക്കുന്ന സൌഖ്യം പകരുന്ന, വിശുദ്ധിയുടെയും,പരിശുദ്ധ സ്നേഹത്തിന്റെയും പര്യായപദം - അതാണ്‌
"മാലു" എന്ന് സ്നേഹത്തോടെ ഞാൻ വിളിക്കുന്ന എന്റെ "അമ്മക്കുട്ടൻ "..അങ്ങിനെയൊരു മുഷിഞ്ഞ ഒറ്റപെട്ട ദിവസത്തിൽ എനിക്ക് കൂട്ടിനായി, ഞാൻ പത്തു നിമിഷത്തിൽ സ്വയം പെൻസിൽ കൊണ്ട് സൃഷ്ടിച്ചെടുത്ത എന്റെ അമ്മയുടെ ഒരു രേഖാചിത്രം.പൂർണതയില്ലെങ്കിലും ഈ ശ്രീകൃഷ്ണാഷ്ടമിയിൽ ഞാനിതു നിങ്ങൾക്കു മുൻപിൽ സമർപ്പിക്കുന്നു.....എന്നിട്ട് ശ്രീകൃഷ്ണ ഭഗവാനോട് പ്രാർഥിക്കുന്നു എന്റെയമ്മക്കുട്ടനു ഇനിയും ദീർഘായുസ്സും,ആരോഗ്യവും,മനസ്സമാധാനവും കൊടുക്കണമേയെന്നു..ഒപ്പം
ഇനിയെത്ര ജന്മങ്ങൾ എടുക്കേണ്ടി വന്നാലും ആ ജന്മങ്ങളിലെല്ലാം എനിക്കെന്റെ മാലുവിനെത്തന്നെ അമ്മയായിത്തരണമേയെന്നും....തദാസ്തു :

Friday 18 July 2014


Rough sketch of "Kadhakali" with sketch pen in 3 minutes 20 seconds - Just done by me

Sunday 13 July 2014

"मिथ्या-जिन्दगी" [This Hindi poem is written by Mayarajesh,Sharjah;
Date -13-07-2014]


अपनापन,यह अपना दिल,
यह "अपना", "अपना" होता क्या ?!!!
कुछ भी अपना होता नहीं I
इस दुनिया में, भिर भी सब 
क्यों यही भ्रम में जीते है ?!!!

सच तो कड़ुआ ही होता है I
पर दिल अपना वो मानता ही नहीं II 
जब सच को जान लोगे हम 
तब हम ही नहीं होंगे इस दुनिया में II

अपनापन,यह अपना दिल,
यह "अपना", "अपना" होता क्या ?!!!

दौलत ,शौहरत चाहिए सब को I
नहीं चाहिए सच्चा दिल II
चाहिए दोस्ती "बड़े" लोगों कि I
नहीं चाहिए इश्वर का साथ II

सब को पैसे कि लालच हैं I
किसी को मूल्य कि चिंता नहीं II
माँ बाप और पति पत्नी भी-
पैसे में प्यार को डुबाते हैं II

अपनापन,यह अपना दिल,
यह "अपना", "अपना" होता क्या ?!!!

बच्चों में मासूमियत नहीं अब I
नहीं बाप-बेटी कि रिष्ते में II 
भाई अपने ही बहनI कि मान को,
बाज़ार में बेचते हैं II

माँ-बाप के हाथों मरते हैं बच्चे -
आज कि पागल दुनिया में I
माँ-बाप को भी मारते हैं बच्चे अपने-
आज कि इस कलि-युग में ही II

अपनापन,यह अपना दिल,
यह "अपना", "अपना" होता क्या ?!!!

पति-पत्नी में प्यार नहीं I
वो ढूँठे बाहर "सच्चा प्यार" II
बाद में सम्जे "जूटा है बाहर का प्यार" I
बेहतर था अपना "घर का प्यार" II

नेता को प्रजा कि चिंता नहीं I
नहीं प्रजा को धर्म कि भी II
न्याय को जीते हैं अन्याय यहाँ I
सत्य को असत्य भी II

अपनापन,यह अपना दिल,
यह "अपना", "अपना" होता क्या ?!!!

ना प्यार है ;ना सत्य भी I
ना है धर्म और नीति इधर II 
सोचते है क्यों रहूँ ;
इस नरक में अब ओर भी समय हम II

अपनापन,यह अपना दिल,
यह "अपना", "अपना" होता क्या ?!!!
कुछ भी अपना होता नहीं I
इस दुनिया में, भिर भी सब 
क्यों यही भ्रम में जीते है ?!!!

Thursday 10 July 2014


നല്ല സിനിമകൾ തിരഞ്ഞു കാണുന്ന സ്വഭാവമുള്ളതു കൊണ്ടാവാം ഇത്തവണയും എന്റെ പ്രതീക്ഷകൾ അസ്ഥാനത്തായില്ല;അഞ്ജലി മേനോൻ എന്ന മിടുമിടുക്കിയായ സംവിധായിക ഒരിക്കൽ കൂടി മലയാളികൾക്കായി ബാംഗ്ലൂരിൽ വച്ച് ഒരുക്കിയ നാലും വച്ച് പായസമടക്കമുള്ള മലയാളിസദ്യ അതിഗംഭീരമായിരിക്കുന്നു!!! അതിന്റെ രുചിവൈവിധ്യവും,നിറങ്ങളും,മണവും ഗുണവുമെല്ലാം ഇപ്പോഴും മനസ്സിനെ വല്ലാതെ ആനന്ദിപ്പിച്ചു കൊണ്ടിരിക്കുന്നു.;വീണ്ടും കാണണമെന്ന ആഗ്രഹമുണ്ടാക്കുന്നു...

ഓരോ മലയാളിക്കും നേരിട്ടനനുഭവിക്കുവാൻ,സംവേദിക്കുവാൻ കഴിയുന്ന,അതിമനോഹരമായ, എന്നാൽ പുതുമയാർന്ന ഒരു കഥയും,അതിലെ ജീവസ്സുറ്റ,എന്നാൽ ഒരു പിടി രസികൻ കഥാപാത്രങ്ങളും,മലയാളിക്ക് മാത്രം മനസ്സിലാക്കുവാൻ കഴിയുന്ന ഒരു പിടി സ്വഭാവസവിശേഷതകളും,സാഹചര്യങ്ങളും, മലയാളിയുടെ മൂല്യബോധധാരണകളും,അന്ധവിശ്വാസങ്ങളും,അമിതമായ ഫാഷൻ ഭ്രമവും,വീട്ടുകാർ നിശ്ചയിക്കുന്ന വിവാഹത്തിലെ നിരവധി പോരായ്മകളും,
ജീവിത യാഥാർത്യങ്ങളും, പ്രതിസന്ധികളും,അവയെ തരണം ചെയ്യുന്ന രീതിയും, എല്ലാം വളരെ യാഥാർത്യബോധത്തോടെ,ഒപ്പം നർമമുഹൂർത്തങ്ങളിലൂടെ.ഒക്കെ വേണ്ടിടത്ത് വേണ്ടപ്പോൾ എന്ന രീതിയിൽ ,കോർത്തിണക്കി അവതരിപ്പിക്കുന്നതിൽ സംവിധായിക അതിഗംഭീരവിജയം തന്നെ എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു!

മക്കളുടെ മേൽ തങ്ങളുടെ ആഗ്രഹങ്ങളുടെ ഭാരം കെട്ടി വച്ച് അവരെ അടിമകളാക്കി സ്വന്തം നഷ്ടസ്വപ്നങ്ങളെ അവരിലൂടെ നേടാൻ ശ്രമിക്കുന്ന മാതാപിതാക്കളും,വിദ്യാഭ്യാസത്തിൽ വളരെ ഉയർച്ചയുണ്ടായിട്ടും,ഇന്നും വിവാഹകാര്യത്തിൽ തന്റെ ഇഷ്ടങ്ങൾക്ക് യാതൊരു വിലയും കല്പ്പിച്ചു കിട്ടാത്ത മലയാളിപെണ്‍കുട്ടിയും,അവളുടെ നഷ്ടമോഹങ്ങളും,എല്ലാ നിയമങ്ങളും,ഒതുക്കവും സ്ത്രീക്ക് മാത്രം ബാധകം എന്ന സമൂഹത്തിന്റെ അലിഖിത നിയമവും എല്ലാം നർമത്തിൽ ചാലിച്ച വേദനയായി വരച്ചു കാണിക്കുമ്പോൾ,ഒരു സ്ത്രീ സംവിധായികയായാൽ സ്ത്രീകളുടെ മനസ്സ് എത്ര മനോഹരമായി ചിത്രീകരിക്കുവാനാകുമെന്നു അഞ്ജലി നമുക്ക് കാണിച്ചു തരുന്നു...
ഒപ്പം , മാതാപിതാക്കളുടെ സ്നേഹത്തിലൂടെ,കരുതലിലൂടെ,നാളത്തെ അഭിമാനമാകേണ്ടിയിരുന്ന,പുതുതലമുറയെ ഒരു വിപ്ളവകാരിയാക്കി മാറ്റുന്നതിൽ,മറ്റുള്ളവരുടെ മുന്നിൽ ജീവിതം മുഴുവൻ അപമാനിതരാക്കുന്നതിൽ അവരുടെ,വഴക്കുകളും,ഈഗോ പ്രശ്നങ്ങളും,വിവാഹമോചനവും എത്ര മാത്രം പങ്കു വഹിക്കുന്നുവെന്നും സിനിമ കാണിച്ചു തരുന്നു.

കഥാപാത്രങ്ങൾക്കനുയോജ്യമായ ആളുകളെ തിരഞ്ഞെടുക്കുന്ന കാര്യത്തിലായാലും,സാങ്കേതിക മികവിന്റെ കാര്യത്തിലായാലും,കൈയൊതുക്കത്തോടെ കഥ പറഞ്ഞു പോകുന്ന കാര്യത്തിലായാലും,ഒട്ടും മുഷിപ്പിക്കാത്ത, മനോഹരമായ സംവിധാനത്തിന്റെ കാര്യത്തിലായാലും ഒക്കെ ഈ സിനിമ തികച്ചും ഒരു "അഞ്ജലി മേനോൻ സിനിമ" തന്നെയാണെന്ന് ഉറപ്പിച്ചു പറയാം.ചുരുക്കിപ്പറഞ്ഞാൽ മറ്റൊരു സ്ത്രീപ്രതിഭയെക്കൂടി നമ്മുടെ മലയാളത്തിനു സ്വന്തമായിക്കിട്ടി എന്ന് നമുക്ക് വീണ്ടും അഭിമാനിക്കാം.
എല്ലാവർക്കും ഇഷ്ടം പോലെ ചിരിക്കാനും ,ഒപ്പം
ചിന്തിക്കുവാനും,സമാനമായ ജീവിതപ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തുവാനും,സ്വയം തിരുത്തുവാനുമൊക്കെയുള്ള ഒരുപാട് കാര്യങ്ങൾ ഈ കൊച്ചു സിനിമ പറഞ്ഞു വക്കുന്നു.

അത് കൊണ്ട് തന്നെ,എന്ത് കൊണ്ടും ഏത് തലമുറയിൽപ്പെട്ട മലയാളികൾക്കും മനസ്സിലാകുന്ന,ആസ്വദിക്കുവാൻ കഴിയുന്ന,ഒരുത്തമകുടുംബചിത്രം തന്നെയാണ് "Bangalore Days" എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

ഇതെല്ലാവരും തന്നെ നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണെന്ന് പറഞ്ഞു കൊണ്ടും,എല്ലാവർക്കും ഒരു നല്ല "weekend"ആശംസിച്ചു കൊണ്ടും നിറുത്തുന്നു...

Bangalore Days ടീമിന് ഒരുപാട് നന്മകളും ആശംസകളും നേർന്നു കൊണ്ട് ...    

Maya Menon.

Friday 4 July 2014

Saturday 28 June 2014


My New Art work on canvas -"Ramadan Kareem"

To all my Muslim brothers and sisters all over the world..."Ramadan Kareem"

Stay blessed now and always...  

May this Holy Month of Ramadan bring in you the most
brightest and choicest happiness and
love you have ever wished for.

May this Ramadan bring you the
utmost in peace and prosperity.

May lights triumph over darkness.
May peace transcend the earth.

May the spirit of light illuminate the world.

I wish you all Ramadan Mubarak..

Thursday 26 June 2014


My new art work on canvas -"Gauthama Buddha".

"TRI RATANA" 

"Buddham Sharanam Gacchami 
Dhammam Sharanam Gacchami
Sangham Sharanam Gacchami
Puna puna Sharanam Gacchami "

Means :

I take my refuge in the Buddha
I take my refuge in the Dhamma
I take my refuge in the Sangha
Again and again I take my refuge.

Tuesday 24 June 2014



My new art work - " Kaalabhairavan"


"ഭക്തമാർക്കണ്ഡയനു വേണ്ടി കാലകാലനായ മഹാദേവൻ"

ഹര ഹര മഹാദേവ...
ഓം നമശിവായ:
ഇന്ന് പ്രദോഷദിനം..!!! ഇന്ന് ഞാൻ ഒരു പക്ഷെ ചിലർക്കെങ്കിലും അറിവുള്ളതാണെങ്കിലും ഒരു ശിവകഥ പറഞ്ഞു തരാം ...  

ഒരിക്കൽ അതീവ ശിവഭക്തനായ മൃകന്ടു എന്ന് പേരുള്ള ജ്ഞാനിയായ ഒരു മുനിവര്യനും ,അദ്ദേഹത്തിന്റെ പത്നി മരുദ്വതിയും രാപകലെന്യേ, ശിവനാമകീർത്തനങ്ങളും,ശിവമഹിമാകഥനവുമായി കാലം കഴിച്ചു കൂട്ടിയിരുന്നു .എങ്കിലും അവരുടെ ഉള്ളിൽ സദാ തങ്ങളുടെ കാലശേഷം ഇത് കൊണ്ട് നടക്കുവാനും,തങ്ങൾക്കു അന്ത്യക്രിയകൾ ചെയ്യുവാനും സന്താനങ്ങളില്ലല്ലോയെന്ന ദുഃഖം അലതല്ലിയിരുന്നു.എങ്കിലും തങ്ങളുടെ ദുഃഖം പുറമേ കാണിക്കാതെ അവർ ശിവഭക്തിയിൽ മുഴുകി,ലോകത്തിൽ ശിവഭക്തി പ്രചരിപ്പിച്ചു കൊണ്ടിരുന്നു.അവസാനം കഠിനമായ വൃതങ്ങൾക്കും,പ്രാർഥനകൾക്കും ഒടുവിൽ അന്നൊരു പ്രദോഷദിവസം സാക്ഷാൽ ശ്രീപരമേശ്വരൻ ആ ദമ്പതികൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു.
കഠിന തപസ്സിലായിരുന്ന ആ പാവം ദമ്പതികളോട് കണ്ണുകൾ തുറക്കുവാൻ പറഞ്ഞു സാക്ഷാൽ മുക്കണ്ണൻ.ആ പാവങ്ങൾ കണ്ണുകൾ തുറന്നപ്പോൾ കണ്ട കാഴ്ച!!!അവരുടെ അത്രയും നാളത്തെ തപസ്യയുടെ ഉത്തരമായ മഹാദേവദർശനം എന്ന മഹാപുണ്യം!!! ഒരു നിമിഷം ഒന്ന് പകച്ച ആ സാധുക്കൾ "നാം നിങ്ങളുടെ കറയറ്റ ഭക്തിയിൽ അതീവ സന്തുഷ്ടരായിരിക്കുന്നു..ഇഷ്ടമുള്ള വരം ചോദിച്ചു കൊള്ളുക" എന്ന ഭഗവാന്റെ ചോദ്യത്തിന് മുൻപിൽ "അങ്ങയുടെ ദർശനം തന്നെയാണ് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ പുണ്യം, എന്നിരുന്നാലും സാധു മനുഷ്യരും, ഇപ്പോഴും ഗൃഹസ്ഥാശ്രമികളുമായ ഞങ്ങൾക്ക് ,ഞങ്ങളുടെ കാലശേഷം ഉദകക്രിയകൾ (ശ്രാദ്ധം മുതലായ കർമങ്ങൾ) ചെയ്യുവാനും, ശിവഭക്തിപ്രചാരണം എന്ന ഞങ്ങളുടെ ജന്മകർമം തുടർന്നു കൊണ്ട് പോകാനും ഒരു സന്താനത്തെ കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു.അതിനു അവിടുന്ന് കനിഞ്ഞനുഗ്രഹിക്കേണം" എന്ന് ശ്രീകൈലാസ നാഥനോട് അപേക്ഷിക്കുന്നു.ഉടനെ തന്നെ അല്പം കുസൃതിച്ചിരിയോടെ ഭഗവാൻ അവരോടു വീണ്ടും "നിങ്ങൾക്ക് ഞാൻ രണ്ടു തരം സന്താനങ്ങളെക്കുറിച്ച് വിവരിക്കാം.ഒന്ന് ,ശതായുസ്സായ അഥവാ നൂറു വർഷം വരെ ജീവിച്ചിരിക്കുന്ന- ഒന്നിനും കൊള്ളാത്തവരും, മന്ദബുദ്ധികളും,ദുഷ്ടരുമായ നൂറു പുത്രന്മാർ;
രണ്ടാമത്തേത്,സകലകലകളിലും ,ശാസ്ത്രങ്ങളിലും, എന്ന് വേണ്ട എല്ലാ രംഗങ്ങളിലും അതിസമർഥനും ,അതീവ ബുദ്ധിമാനും,പരമസാത്വികനും,ശുദ്ധനും,സത്സ്വഭാവിയുമായ,
പക്ഷെ ,വെറും പതിനാറു വയസ്സ് വരെ മാത്രം ജീവിച്ചിരിക്കുന്നവനായ ഒരു സത്പുത്രൻ - ഇതിൽ ആരെ വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം" എന്ന്.ആറ്റുനോറ്റു കാത്തിരുന്നിട്ടു ഇങ്ങിനെയൊരു പരീക്ഷണത്തിൽ ഭഗവാൻ ഞങ്ങളെ കൊണ്ട് നിർത്തിയല്ലോ എന്നോർക്കുമ്പോഴേക്കും അതാ ഭഗവാന്റെ ശബ്ദം വീണ്ടും "വേഗം വരം ചോദിക്കൂ ..എനിക്ക് പോകാൻ സമയമായി എന്ന് "..നൂറു വർഷം ജീവിച്ചിരുന്നിട്ട് കാര്യമില്ലല്ലോ,ലോകത്തിനു മുഴുവൻ ഗുണമില്ലാത്ത മക്കളുണ്ടാവുന്നതിലും നല്ലത് ഉണ്ടാവാതിരിക്കുന്നതല്ലേ..അങ്ങിനെയെങ്കിൽ ഭഗവാനിൽ പൂർണമായും വിശ്വസിക്കുന്ന ഞങ്ങളിൽ നിന്ന് ലോകത്തിനു മുഴുവൻ നന്മയും,സന്തോഷവും പകരാൻ കഴിയുന്ന,ആയുസ്സ് കുറവാണെങ്കിലും എല്ലാവരും,നന്മ മാത്രം നേരുന്ന,അനുഗ്രഹിക്കുന്ന ഒരു സത്പുത്രനാണ് എന്ന തോന്നലുണ്ടായത് കൊണ്ടാവാം അവർ വേഗം തന്നെ ഒരേ സ്വരത്തിൽ "പതിനാറു വയസ്സ് വരെ മാത്രം ആയുസ്സുള്ള ആ സത്പുത്രനെ മതി" എന്ന് ഭഗവാനോട് പറഞ്ഞതും തദാസ്തു: (അങ്ങിനെ തന്നെ ഭവിക്കട്ടെ) എന്ന അനുഗ്രഹം ചൊരിഞ്ഞ് പാർവതീവല്ലഭൻ അപ്രത്യക്ഷനായി.
സന്തോഷത്തോടെ ആ സാധുക്കൾ തങ്ങളുടെ ആശ്രമത്തിലേക്കു തിരിച്ചു പോയി .ഭഗവാന്റെ അനുഗ്രഹശക്തിയാൽ താമസിയാതെ അവർക്ക് ആരോഗ്യവാനും,സുന്ദരനുമായ ഒരു ആണ്കുഞ്ഞു പിറന്നു.അവർ അവനെ "മൃകന്ടുവിന്റെ പുത്രൻ" എന്നർഥം വരുന്ന " മാർക്കണ്ഡയൻ " എന്ന് പേര് നൽകി. " മാർക്കണ്ഡയൻ" നന്നേ കുഞ്ഞായിരിക്കുമ്പോൾ തന്നെ അനതിസാധാരണമായ ബുദ്ധിവൈഭവം പ്രകടിപ്പിക്കുന്നവനും,എല്ലാ ജീവജാലങ്ങങ്ങളിലും കാരുണ്യമുള്ളവനുമായിത്തീർന്നു.അങ്ങിനെ ആ സത്സന്താനം ,അവന്റെ മാതാപിതാക്കളുടെ മാത്രമല്ല,ലോകരുടെ മുഴുവൻ അനുഗ്രഹത്തിനും പാത്രമായിത്തീർന്നു എന്ന് പറഞ്ഞാൽ മതിയല്ലോ.
അങ്ങിനെ അച്ഛനമ്മമാരുടെ കണ്ണിലുണ്ണിയായി കൊച്ചു മാർക്കണ്ഡയൻ വലുതായി വരവേ അച്ഛനമ്മാരുടെ ഉള്ളിൽ തീയായിരുന്നു.കുഞ്ഞിന്റെ ഓരോ പിറന്നാൾ ആഘോഷിക്കുമ്പോഴും,അവരുടെ മനസ്സിൽ ആധിയേറുകയായിരുന്നു.എല്ലാ പിറന്നാളിനും, അച്ഛനുമമ്മയും വല്ലാതെ അസ്വസ്ഥരാകുന്നതും,കൊച്ചുമാർക്കണ്ഡയൻ കാണാതെ മറഞ്ഞു നിന്ന് കരയുന്നതും ബുദ്ധിമാനായ അവൻ ശ്രദ്ധിച്ചു. അങ്ങിനെ പതിനാറാമത്തെ പിറന്നാൾ ദിവസം വന്നു.അന്ന് രാവിലെ മുതൽ മാതാപിതാക്കൾ താൻ കാണാതെ പല തവണ പൊട്ടിക്കരയുന്നതും മാറി നിന്ന് സംസാരിച്ചു ദുഖിക്കുന്നതും കണ്ട മാർക്കണ്ഡയൻ,അവരുടെയടുത്തു ചെന്ന് എന്താണ് കാര്യമെന്നും,ഓർമ വച്ച നാൾ മുതൽ തന്റെ പിറന്നാൾ ദിവസം മാത്രം മാതാപിതാക്കൾ വല്ലാതെ വേദനിക്കുന്നതും,കരയുന്നതും കാണുന്നതാണെന്നും,ഇനി തന്നിൽ നിന്നും എന്തെങ്കിലും തെറ്റ് വന്നു പോയിട്ടുണ്ടെങ്കിൽ സദയം പൊറുക്കണമെന്നും പറഞ്ഞപ്പോൾ,"നിന്നെപ്പോലൊരു പുത്രൻ ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണെന്നും,നിന്നിൽ നിന്ന് ഞങ്ങൾ നന്മയും,സന്തോഷവും,അഭിമാനവും മാത്രമേ അനുഭവിച്ചിട്ടുള്ളൂവെന്നും,എന്നാൽ ഇന്നത്തെ ദിവസം ഞങ്ങളുടെ സർവപുണ്യങ്ങളും,അവസാനിക്കുകയാണെന്നും" പറഞ്ഞു കൊണ്ട് ശിവഭഗവാനെ തപസ്സു ചെയ്തത് മുതലുള്ള എല്ലാ കാര്യങ്ങളും മാർക്കണ്ഡയനെ പറഞ്ഞു കേൾപ്പിക്കുന്നു.എന്നാൽ സ്ഥിതപ്രജ്ഞനായ മാർക്കണ്ഡയൻ ഒട്ടും തന്നെ കുലുങ്ങാതെ "ജനിച്ചാൽ ഒരിക്കൽ മരണം ഉണ്ടാവുമെന്നത് പ്രപഞ്ചസത്യമാണെന്നും ,അത് ചിലപ്പോൾ, ചിലർക്ക് നേരത്തേയാവും,മറ്റു ചിലർക്ക് വൈകിയും എന്ന വ്യത്യാസമേയുള്ളൂവെന്നും,ഭഗവാൻ തന്ന ജീവനാണെന്റെയെങ്കിൽ അത് രക്ഷിക്കുവാനും അദ്ദേഹത്തിനു കഴിയുമെന്നും” പറഞ്ഞു കൊണ്ട് മാതാപിതാക്കളെ സമാധാനിപ്പിച്ചു കൊണ്ട് മരണസമയത്തും മഹാദേവനിൽ ധ്യാനിച്ചിരിക്കാമെന്നു പറഞ്ഞു കൊണ്ട് കുറച്ചകലെയായുള്ള തൃപ്പങ്ങോട്ടു ശിവാലയത്തിലേക്ക് വച്ച് പിടിച്ചു.

അപ്പോഴേക്കും അദ്ദേഹത്തിന്റെ അന്ത്യസമയമടുത്തു തുടങ്ങിയതിനാൽ യമദൂതന്മാർ പാശവുമായി പിന്നാലെ കൂടി.അതീവശുദ്ധജീവിതം നയിച്ചിരുന്നത് കൊണ്ടും,കടുത്ത ശിവഭക്തനാക മൂലവും,മാർക്കണ്ഡയനു ചുറ്റും സദാ ശിവഭക്തിയുടെ ഘോരതേജസ്സുണ്ടായിരുന്നു.ഇത് മൂലം യമദൂതന്മാർക്കു അദ്ദേഹത്തിന്റെ നേർക്ക് വരാൻ പോയിട്ട് നോക്കുവാൻ പോലും പറ്റാത്ത അവസ്ഥയായി.ധർമസങ്കടത്തിലായ അവർ യമലോകത്തിലേക്ക് തിരിച്ചു പോയി സാധാരണ ജനങ്ങൾ "കാലൻ” എന്നു വിളിക്കുന്ന
യമധർമനെ വിവരങ്ങളെല്ലാം ധരിപ്പിച്ചു.ഉടനെ തന്നെ അദ്ദേഹം "സാരമില്ല,മാർക്കണ്ഡയൻ മഹാനായതു കൊണ്ട് നാം സ്വയം ചെന്ന് അദ്ദേഹത്തിന്റെ ജീവനെ യമലോകത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതാണ്" എന്ന് പറഞ്ഞു ഭൂമിയിലേക്ക് പുറപ്പെട്ടു.
മാർക്കണ്ഡയൻ തൃപ്പങ്ങോട്ടപ്പന്റെ ക്ഷേത്രത്തിലെക്കെത്തും മുൻപ് തന്നെ യമധർമൻ അദ്ദേഹത്തിന്റെ പുറകെയെത്തി.ഇത് കണ്ട മാർക്കണ്ഡയൻ ഉറക്കെ ശിവനാമങ്ങൾ ഉരുവിട്ട് കൊണ്ട് ഓടാൻ തുടങ്ങി.ഇതിനിടയിൽ,ധർമത്തിന്റെ വിജയത്തിനു വേണ്ടി എന്ത് സഹായവും ചെയ്യുന്ന മഹാവിഷ്ണുവിന്റെ വിഘ്യാതമായ നിളാനദിക്കരയിലുള്ള നാവാമുകുന്ദക്ഷേത്രം കടന്നു വേണമായിരുന്നു മാർക്കണ്ഡയനു തൃപ്പങ്ങോട്ടെത്തുവാൻ..!!! അദ്ദേഹം നേരെ വഴിക്കൊടിയെത്തുമ്പോഴേക്കും,കാലപാശം അദ്ദേഹത്തിന്റെ വിലപ്പെട്ട ജീവനില്ലാതാക്കുമെന്നും,ഇത് ശിവലീലക്കുള്ള സമയമാണെന്നും , അതിനാൽ താനിതിലിടപെടുന്നത് ശരിയല്ലെന്നും, മനസ്സിലാക്കിയ നാവാമുകുന്ദനായ ശ്രീമഹാവിഷ്ണു, മാർക്കണ്ഡയന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു, അദ്ദേഹത്തെ തന്റെ ക്ഷേത്രത്തിന്റെ പിൻവാതിലിലൂടെ തൃപ്പങ്ങോട്ടെക്ക് എളുപ്പത്തിൽ കടത്തി വിടുന്നു..
അതോടൊപ്പം “അവിടെ ചെന്ന വശം ശിവലിന്ഗത്തിൽ കെട്ടിപ്പിടിച്ചിരുന്നു ഉറക്കെ ചന്ദ്രശേഖരാഷ്ടകം ചൊല്ലിക്കൊണ്ടിരിക്കുവാനും,എന്ത് ശബ്ദം കേട്ടാലും ഭഗവാൻ ശിവൻ പറയും വരെ കണ്ണ് തുറക്കരുതെന്നും” ഉപദേശിക്കുന്നു. ഒപ്പം മാർക്കണ്ഡയൻ കടന്നു പോയ ആ വാതിൽ എന്നന്നേക്കുമായി അടക്കുന്നു...ആർക്കും തുറക്കാനാവാത്ത വിധത്തിൽ!!! ഭഗവാൻ വിഷ്ണുവിനോട് നന്ദി പറഞ്ഞു കൊണ്ട് മാർക്കണ്ഡയൻ വീണ്ടും ഓടിത്തുടങ്ങി.

മാർക്കണ്ഡയനെ പിന്തുടർന്നു വന്ന യമധർമൻ നാവാമുകുന്ദനെ നേരിടാൻ ത്രാണിയില്ലാതെ,വേറെ വഴിക്ക് മാർക്കണ്ഡയനെ പിൻ തുടർന്നു.അപ്പോഴേക്കും മാർക്കണ്ഡയൻ തൃപ്പങ്ങോട്ടു ശിവസന്നിധിയിൽ എത്തിച്ചേർന്നു..ഓടിച്ചെന്നു ശ്രീവിഷ്ണു പറഞ്ഞത് പോലെ ഭഗവാന്റെ ലിന്ഗപ്രതിഷ്ഠയിൽ കെട്ടിപ്പിടിച്ചു കണ്ണിറുക്കിയടച്ചു കൊണ്ട് ,പ്രാണന് വേണ്ടി,ഉറക്കെയുറക്കെ ചന്ദ്രശേഖരാഷ്ടകം ചൊല്ലുവാൻ തുടങ്ങി..പിന്നാലെ വന്ന യമധർമൻ നേരം വൈകുന്നതറിഞ്ഞു വേഗം തന്റെ കൃത്യനിർവഹണത്തിനായി കാലപാശത്തെ മാർക്കണ്ഡയനു നേർക്ക് എറിഞ്ഞു ..അബദ്ധത്തിൽ ..കാലപാശം മാർക്കണ്ഡയനോടൊപ്പം ശിവലിന്ഗത്തെക്കൂടി ബന്ധിച്ചു..പിന്നെ നടന്നതെന്താണെന്ന് പറയുവാൻ ആയിരം നാവുള്ള അനന്തൻ പോലുമശക്തനാണെങ്കിലും,എനിക്കാവും പോലെ, കേട്ടറിവനുസരിച്ചു ഞാൻ പറയാം.കാലപാശം ചെന്ന് വീണത് എല്ലാത്തിന്റെയും അവസാനകാരണനായ,സംഹാരമൂർത്തിയായ,കൈലാസ നാഥന്റെ കഴുത്തിലായത് കൊണ്ട് യമധർമന്റെ ധർമത്തിനു ക്ഷയം സംഭവിച്ചു. ആ നിമിഷം ശിവലിന്ഗത്തിൽ നിന്ന് ഭഗവാൻ ശിവൻ തന്റെ ഖോരമായ കാലഭൈരവവിശ്വരൂപത്തിൽ അഗ്നിജ്വാലകൾക്കിടയിൽ പ്രത്യക്ഷപ്പെടുകയും,ആകാശം മുട്ടെ വളർന്നു നിന്ന് ,ഒരു കൈ കൊണ്ട് തന്റെ കൊച്ചു ഭക്തനെ അനുഗ്രഹിച്ചു സംരക്ഷിക്കുകയും, മറുകൈയിലെ അഗ്നി പാറുന്ന ശൂലം കൊണ്ട് തന്നെ അഭയം പ്രാപിച്ച മാർക്കണ്ഡയനു വേണ്ടി കാലന്റെയും കാലനായി മാറുന്നു.അങ്ങിനെ തന്റെ മൂന്നാം തൃക്കണ്ണു തുറന്നു കാലനെ ഭസ്മമാക്കിയ പരമശിവൻ കൊച്ചുമാർക്കണ്ഡയനെ ചേർത്തു പിടിച്ചാശ്വസിപ്പിക്കുന്നു..എന്നാൽ കാലനില്ലാതായാതോടു കൂടി ലോകത്തിന്റെ സംതുലനാവസ്ഥ അവതാളത്തിലാവുന്നു. ഇതോടെ ബ്രഹമാവും,വിഷ്ണുവും, മറ്റു ദേവകളും,ശിവനെ തന്നെ അഭയം പ്രാപിക്കുന്നു.ഒടുവിൽ മനസ്സലിഞ്ഞ ശ്രീപരമേശ്വരൻ ഒരു കരാറിന്മേൽ മാത്രം യമധർമനെ വീണ്ടും ജീവിപ്പിക്കാമെന്നേൽക്കുന്നു...അതായതു ഇനിയൊരിക്കലും മാർക്കണ്ഡയനു മരണമുണ്ടാവില്ലെന്നും, അവൻ എന്നും, കുന്നും, പതിനാറു വയസ്സിൽ തന്നെ ചിരന്ജീവിയായിരിക്കുമെന്നും അദ്ദേഹം അനുഗ്രഹിക്കുന്നു. അതെല്ലാ ദേവകളും സമ്മതിച്ചതോടെ ഭഗവാൻ ശിവൻ കാലനെ പുനരുജ്ജീവിപ്പിക്കുന്നു…
അങ്ങിനെ ഒരു പ്രദോഷദിവസം തന്നെ അസാധ്യമെന്നു കരുതിയ ആയുസ്സിന്റെ രക്ഷയെ ശ്രീകൈലാസനാഥനായ ശ്രീപരമേശ്വരൻ നൽകുന്നു..അതും തന്റെ ഭക്തനെ എന്നും പതിനാറു വയസ്സിൽ തന്നെ അമരനാക്കിക്കൊണ്ട്...!!! അത് കൊണ്ട് ഈ കഥ പറയുന്നവരും, എഴുതുന്നവരും, വായിക്കുന്നവരും, കേൾക്കുന്നവരും എല്ലാം തന്നെ പുണ്യം ചെയ്തവരാകുന്നു. എന്ന് മാർക്കണ്ഡയപുരാണം പറയുന്നു. അത് കൊണ്ട് തന്നെ നമ്മളെല്ലാവരെയും ആ നീലകണ്ഠൻ, തൃനയനൻ, മഹാമൃത്യുഞ്ജയൻ, മഹാദേവൻ,ദേവാദിദേവൻ, കാലാരി,കാലകാലൻ,കാലഭൈരവൻ,ധനാകർഷണഭൈരവൻ,പാർവതീവല്ലഭൻ,ഉമാമഹേശ്വരൻ,ശ്രീകൈലാസനാഥൻ എന്നിങ്ങനെ അനവധി നാമങ്ങളിൽ അറിയപ്പെടുന്ന ഭഗവാൻ ശങ്കരൻ അനുഗ്രഹിക്കട്ടെയെന്നു പ്രാർഥിച്ചു കൊണ്ടും എല്ലാവർക്കും നല്ലൊരു പ്രദോഷദിനം ആശംസിച്ചു കൊണ്ടും നിറുത്തുന്നു...

ചന്ദ്രശേഖര..ചന്ദ്രശേഖര..ചന്ദ്രശേഖര..പാഹിമാം
ചന്ദ്രശേഖര..ചന്ദ്രശേഖര..ചന്ദ്രശേഖര..രക്ഷ മാം .

വാൽക്കഷ്ണം : നാവാമുകുന്ദനായ ഭഗവാൻ വിഷ്ണു മാർക്കന്ടെയനെ രക്ഷിക്കാനായി എന്നേന്നുക്കുമായി അടച്ചതെന്നു കരുതുന്ന വാതിൽ ഇന്നും നിളാനദിയുടെ തീരത്തുള്ള നാവാമുകുന്ദ ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ പിന് ഭാഗത്തായി കാണാമത്രെ!.

മാത്രമല്ല മാർക്കണ്ഡയൻ ലോകപ്രസിദ്ധനായ മുനിവര്യനായി ,എന്നും പതിനാറു വയസ്സുള്ള കുട്ടിയായി ,ഇന്നും നമ്മുടെ കാലത്തും ജീവിച്ചിരിക്കുന്നുവെന്നും ,ഇനി നമുക്കും,ലോകാവസാനത്തിന് ശേഷവും അദ്ദേഹം ചിരന്ജീവിയായിത്തന്നെ തുടരുമെന്നും,പുരാണങ്ങൾ പറയുന്നു.അതാണ്‌ സാക്ഷാൽ ശിവഭഗവാന്റെ ഭക്തവാത്സല്യവും,ശിവമാഹാത്മ്യവും!  

Saturday 21 June 2014



സംഗീതമീ ജീവിതം ഒരു മധുര സംഗീതമീ ജീവിതം..

ഇന്ന് ലോക സംഗീതദിനം!!! സംഗീതത്തിനും,മാതാവിനും ഒരു പ്രത്യേകദിനം മാത്രമായി ഒതുക്കുന്നതിനോട് യാതൊരു പതിപത്തിയുമില്ലാത്തയാളാണ് ഞാൻ. ഇവ രണ്ടും ഒരാളിൽ ഈ ഭൂമിയിലെ ജനനത്തോടെ,അഥവാ ഗർഭപാത്രത്തിൽ ഉത്പന്നമാകുന്നതോടെ തന്നെ സ്വാഭാവികമായും ഒരാളിൽ ശക്തമായ സ്വാധീനം ചെലുത്തിത്തുടങ്ങുന്നു..ഗർഭപാത്രത്തിൽ വച്ച് അമ്മയുടെ ഹൃദയതാളമാകുന്ന സംഗീതം നമ്മെ സുക്ഷിതത്വത്തിന്റെ കവചം ഓർമപ്പെടുത്തുന്നു..പിന്നെ പുറത്തു വന്നു കഴിഞ്ഞു ഓരോ നിമിഷവും നമ്മൾ സംഗീതത്തിലാറാടുവാൻ തുടങ്ങുകയാണ് ..അമ്മയുടെ താരാട്ടിലെ സംഗീതം,കിലുക്കട്ടങ്ങളിലെ സംഗീതം,കുറുക്കിയത് തരുമ്പോൾ പാത്രത്തിൽ ചെറുതവി തട്ടിയുണ്ടാവുന്ന "ഇപ്പോൾ എനിക്കമ്മ പാപ്പം തരുമെന്ന" പ്രതീക്ഷയുടെ സംഗീതം,കുളിപ്പിക്കുമ്പോൾ പാത്രങ്ങൾ പരസ്പരം തമ്മിൽ തട്ടിയുണ്ടാവുന്ന പല തരം എണ്ണകളുടെയും,ചൂർണങ്ങളുടെയും സുഗന്ധങ്ങൾ ചേർന്ന സംഗീതം,പിന്നെ നിറുകയിൽ രാസ്നാദി തിരുമ്മുമ്പോൾ, തന്റെ കുഞ്ഞിനു രോഗങ്ങളൊന്നും വരാതിരിക്കുവാൻ വേണ്ടി അമ്മ ചൊല്ലുന്ന ധന്വന്തരീമന്ത്രത്തിലെ സംഗീതം,അതിരാവിലെയും,സന്ധ്യക്കും വിളക്ക് വച്ച് കഴിഞ്ഞു ചൊല്ലുന്ന,നാമജപങ്ങളുടെ പാവനത നിറഞ്ഞ സംഗീതം,ഉദയത്തോ ടൊപ്പവും,അസ്തമനസമയത്തും,കേൾക്കുന്ന കിളികുലത്തിന്റെ,വിവിധരാഗങ്ങളിലുള്ള കളകൂജനങ്ങളിലെ ദൈവീക സംഗീതം,കാറ്റിന്റെ,പല കാലങ്ങളിൽ കേൾക്കാവുന്ന,പല ഭാവങ്ങളിലുള്ള ദിവ്യസംഗീതം,കാറ്റത്താടുന്ന ഓരോ ഇലയുടെയും,വ്യത്യസ്തവും,അതിമനോഹരവുമായ മർമ്മരങ്ങളിലടങ്ങിയ സംഗീതം,കിണറിൽ നിന്ന് വെള്ളം കോരുമ്പോൾ കപ്പി കയറുമായി ഉരയുമ്പോഴുണ്ടാവുന്ന സംഗീതം,ഓരോ ജീവിയുടെയും കരച്ചിലിലടങ്ങിയ കാതലായ സംഗീതം,വേനലിൽ സൂര്യരശ്മികളേൽക്കുവാൻ കൊതിക്കുന്ന താമരയുടെ ചലനത്തിലുണ്ടാവുന്ന സംഗീതം,സന്ധ്യക്ക്‌ അമ്പലത്തിൽ പോകുമ്പോൾ പാടവരമ്പത്ത് കേൾക്കാറുള്ള  തവളക്കുട്ടന്മാരുടെയും ,ചീവീടുസുന്ദരികളുടെയും സംഗീതം, രാത്രിമഴയുടെ നേർത്ത ലളിതസംഗീതം,പകൽ മഴയുടെ ആരവം നിറഞ്ഞ ശാസ്ത്രീയസംഗീതം, മഞ്ഞിന്റെ ആവരണമണിഞ്ഞ പ്രകൃതിയുടെ ഗസൽ സംഗീതം, ശരത്കാലത്തിന്റെ വേദന നിറഞ്ഞ സംഗീതം,വസന്തത്തിന്റെ ആയിരം നിറങ്ങൾ ചാലിച്ച,പ്രതീക്ഷയും ആഹ്ളാദവും അലതല്ലുന്ന പ്രണയസംഗീതം,കുട്ടിക്കാലത്തെ കളിപ്പാട്ടങ്ങളുടെ, കുപ്പിവളകളുടെ സംഗീതം,വീട്ടിൽ വളർത്തുന്ന പശുക്കുട്ടികളുടെ,പൂച്ചക്കുട്ടികളുടെ,പട്ടിക്കുട്ടികളുടെ,അണ്ണാനുകളുടെ,വീട്ടിൽ വിരുന്നു വിളിക്കാനെത്തുന്ന കാക്കകളുടെ,അനുകരിക്കുന്നവരായ മൈനകളുടെ ഒക്കെ മനോഹര സംഗീതം,വളരുമ്പോൾ,വിദ്യാലയത്തിൽ പോകും വഴിയിലെ തോട്ടിൽ ചാടിത്തുള്ളിക്കളിക്കുന്ന മീനുകളുടെ സ്വാതന്ത്ര്യത്തിന്റെ സംഗീതം,പുത്തൻ പാഠപുസ്തകങ്ങൾ  മറിക്കുമ്പോഴുണ്ടാകുന്ന മർമ്മരത്തിലെ പുതുമയുടെഗന്ധം നിറഞ്ഞ സംഗീതം, മുതിർന്നപ്പോൾ ഹൃദയത്തിന്റെ താളം തെറ്റിച്ച പ്രണയത്തിന്റെ സംഗീതം,കലകളുടെ ലോകത്ത് വിഹരിക്കുന്ന കാലത്ത് ,വിവിധ കലാരൂപങ്ങളുടെ,ഹൃദയത്തോട് ചേർത്തു വച്ച ആത്മസംഗീതം,പ്രണയ സാഫല്യത്തിന്റെ സംഗീതം (ചിലർക്ക് പ്രണയ നഷ്ടത്തിന്റെയും,വിരഹത്തിന്റെയും,കണ്ണുനീരിന്റെയും സംഗീതം),വിവാഹത്തിന്റെ മംഗള സംഗീതം,ജീവിതത്തിലെ മധുവിധുകാല സംഗീതം,കുഞ്ഞുങ്ങളുടെ ആഗമനത്തിന്റെ ആഹ്ളാദസംഗീതം,ഉണ്ണിക്കരച്ചിലുകളിലെ ജീവന്റെ തുടിപ്പിന്റെ,സുഖമുള്ള സംഗീതം,
അമ്മയുമച്ഛനുമായതിന്റെ നിർവൃതി നിറഞ്ഞ സംഗീതം,അങ്ങിനെ ജീവിതം ഒഴുകിയൊഴുകി നമ്മുടെ പട്ടടയെത്തും വരെയും ഓരോ നിമിഷവും,അനുനിമിഷവും സംഗീതമയം തന്നെ...പിന്നെന്തിനു നാം നമ്മുടെ ആത്മാവിന്റെ ഭാഗമായ- ആത്മാവ് തന്നെയായ സംഗീതത്തിന് വേണ്ടി ഒരു പ്രത്യേക ദിവസം മാത്രം നീക്കി വക്കുന്നു???
ഓരോ അനുഭവങ്ങളും ,അത് സന്തോഷമായാലും,ദു:ഖമായാലും, വിജയമായാലും,പരാജയമായാലും,നന്മയായാലും ,തിന്മയായാലും,ഒരു യഥാർഥസംഗീതം പോലെ ആസ്വദിക്കുവാൻ പരിശീലിക്കണം...അതിനു സംഗീതത്തിനായി ഒരുക്കിയിരിക്കുന്ന ഈ പ്രത്യേക ദിനം നിങ്ങൾക്ക് ശക്തി പകരട്ടേ എന്ന് ആത്മാർഥമായി പ്രാർഥിച്ചു കൊണ്ട് തൽക്കാലം വിട ചൊല്ലുന്നു...

"സംഗീതമീ ജീവിതം ഒരു മധുര സംഗീതമീ ജീവിതം..."

ഒരുപാടൊരുപാട് സ്നേഹത്തോടെ

മായ
 —

Friday 20 June 2014



"ജീവിതമഴ" [Written by MayaRajesh; Date :20-06-2014]

ഒരു സ്വപ്നമഴയിലവർ കണ്ടു മുട്ടി 
ഒരു മഴയുടെ സംഗീതത്തിലവർ മനം തുറന്നു 
ഒരു നാൾ പിറന്ന പ്രണയമഴയിലവരൊന്നായി 
മറ്റൊരു നാളിലെ വിഷാദമഴയിലവർ വേർപിരിഞ്ഞു
കാലം നീക്കി വച്ച പുതുമഴയിൽ വീണ്ടുമവർ കാണുന്നു 
ഭ്രാന്തമാം വിരഹമഴയിൽ അവരലിഞ്ഞില്ലാതാകുന്നു
അങ്ങിനെയങ്ങിനെ മഴ അവരുടെ ആത്മാവിനെ,
ജീവിതങ്ങളെ വല്ലാതെ സ്വാധീനിക്കുന്നു...

അവരുടെ ഓർമകളെ,അവരുടെ ചിന്തകളെ,
അവരുടെ മോഹങ്ങളെ,അവരുടെ ദാഹങ്ങളെ ,
അവരുടെ കാമനകളെ,ജീവിത്തെയോന്നാകെ
മഴ തന്നിലാഴ്ത്തുന്നു, കുതിർക്കുന്നു,അലിയിച്ചില്ലാതാക്കുന്നു..
വാക്കുകൾക്കുമപ്പുറമാണ് മഴക്കവരുടെ ജീവിതത്തിലെ സ്ഥാനം.

ഒരു തരത്തിലൊരു മഴ തന്നെയായിരുന്നു അവരുടെ ജീവിതം---
കാഴ്ചയുടെ മഴ,വാക്കുകളുടെ മഴ,
സമാഗമത്തിന്റെ മഴ,പ്രണയത്തിന്റെ മഴ,
ഉയർച്ചയുടെ മഴ,വളർച്ചയുടെ മഴ,
വെറുപ്പിന്റെ മഴ,വിരഹത്തിന്റെ മഴ,
കണ്ണീരിന്റെ മഴ, പുനർസമാഗമത്തിന്റെ മഴ, 
പരിഭവങ്ങളുടെ മഴ , ആനന്ദത്തിന്റെ മഴ ,
പിന്നെ..എന്നെന്നേക്കുമായി വിട പറഞ്ഞതിന്റെ മഴ...
ഒക്കെ ഒരു മഴയായിരുന്നു..

ഭാവങ്ങൾ വ്യത്യസ്തമെങ്കിലും ഓരോ മഴക്കും ഒരേ നിറമായിരുന്നു..ജീവിതത്തിന്റെ നിറം...ഒരേ മണമായിരുന്നു...നമ്മുടെയൊക്കെ ഒരുപാടൊരുപാട് ജീവിതങ്ങളുടെ നിസ്സഹായതയുടെ,നിസ്സംഗതയുടെ മണം...

Wednesday 18 June 2014

സുഹൃത്തിനൊരു പിറന്നാൾ ആശംസ
പ്രിയ സുഹൃത്തെ,
ഇനിയുമൊരുപാട് കാലം കഥകളും കവിതകളുമായി സല്ലപിച്ചു,വളരെ പക്വതയോടെ,ഉൾപ്പകയില്ലാതെ,സ്നേഹം മാത്രം ആയുധമാക്കി ,ജീവിത യുദ്ധത്തെ നേരിടുവാനുള്ള വിവേകവും ,ശക്തിയും,ആയുരാരോഗ്യങ്ങളും ആ പരമകാരുണികനും, പല നാമങ്ങളിൽ നാം വിളിക്കുന്നവനുമായ ഏകദൈവം സമ്മാനിക്കട്ടെ എന്നാശംസിക്കുന്നു..ഇനിയുമൊരുപാട് പിറന്നാൾ ദിനങ്ങൾ വരട്ടെയെന്നും,അന്നെല്ലാം ,തന്റെ ജന്മത്തിനു കാരണഭൂതരായ മാതാപിതാക്കളെ, സ്നേഹബഹുമാനങ്ങളോടെ ഓർക്കണമെന്നും, തന്റെ ജനനത്തിൽ ഏറ്റവും കൂടുതൽ മാനസീകവും ,ശാരീരികവുമായ വേദനകൾ സഹിച്ച സ്വന്തം മാതാവിനെ പ്രത്യേകിച്ചും ഓർക്കുകയും,അന്നേ ദിവസം അവരെ സന്തോഷിപ്പിക്കുവാൻ ഒരു നല്ല വാക്കെങ്കിലും സൂക്ഷിക്കുകയും ചെയ്യണമെന്നും ഓർമിപ്പിച്ചു കൊണ്ട് ...ആയിരമായിരം പിറന്നാളാശംസകൾ!!!
പ്രാർഥനയോടെ മായ. 

Sunday 15 June 2014

"HOW OLD ARE YOU?"

Today after so much of impatient waiting,I saw our Manju's "Signature movie"in Malayalam -"How old are you?".She is an actor,who,win the screen as always with her talent only, than mere looks..And in most of the close up scenes,we could feel her hidden pain at heart,which added the grace of the character"Nirupama Rajeev".
I really appreciate her natural style of behaving than simply acting on screen with the help of too much make-up,glamour looks,designer costumes etc

And due to the strength of Bobby-Sanjay's script & faultless direction done by Roshan Andrews, sometimes,I stepped in the character's shoes & felt a kind of suffocation as a wife,as a Mother & as a Woman in total... and couldn't control the emotional pain which shed as tears through the path of my eyes...
My congratulations to the whole crew behind this "class cinema" including world class technicians,cinematographers,make up artists etc.There is only one song in this movie,but it is relevant to the situation/flow of narration of the tale.And when we say about casting of characters,it again proves the caliber of the Director.
And here we need to mention the acting of talented Sethulakshmi amma specially,who portrays an old woman whom the heroine character of Manju meets every day in bus.Most of us may not be aware that she has won many awards for her great performances in several Malayalam theater plays/drama before.Also need to say special mention to the character of actress Kaniha in the movie,who,remembers us that,behind the success of anybody,especially a woman,definitely there will be her best friend...and most of the time it will be a woman only ,cause,a woman only can understand the pulse of another woman in the same sequence than a man,I believe.

The first half represents the present life of many talented women,who were an inspiration to many through their various kinds of god given talents & will power in the past,but,the same ladies,now, even can't recollect their unique identity/name/talents and acts like clowns,hiding the tears & inner pain by wearing the mask of big smile & meaningless jokes, due to the dark side/years of their life,what society often call"The institution of Marriage".

It is also a wake up call to the sleeping minds of extra ordinary/born talents,to wake up and work hard to achieve their life's specific dream come true...

And..my dear sisters...if your mind is set to achieve your specific goal,nothing can stop you and for that,even AGE doesn't matter.. until YOU,not others, keep an expiry date to it...!!!

And Yes,"YOUR DREAM IS YOUR SIGNATURE"..So believe in yourself cause,if you don't believe in yourself,how can you expect others to believe in YOU?!!! So start chasing your dreams and one day this world will start appreciating and following YOU too...  

Have a great day ahead! :) :) :)

Tuesday 10 June 2014


"Srushty"-The Creation"-My clay modelling attempts.. :) :) :)


നാദവും, നൃത്തവും പോലെ ..ഒരു വീണയും, മയിലും കൂട്ടുകാരായപ്പോൾ ...

My Acrylic design experiments on cloth.... :) :) :)


Sunday 8 June 2014



Re uploaded with a small difference..

My new painting on Purana characters - Concept as below :

When the three naughty kids of Hindu Purana met...
Both Ganesh & Krishna are already tired of eating lots of Laddoos,Modakas & Makhan (Butter) while our health conscious God of War-Lord Muruga is guarding them & thinking what to do now to wake them up..as their devoutees all over the world are waiting for them to wake up...?!!! How 's my concept ?!!!
;) :) :D


Good morning & have a blessed Sunday to all... :) :) :)

My new painting on Purana characters - Concept as below :

When the three naughty kids of Hindu Purana met... :)
Both Ganesh & Krishna are already tired of eating lots of Laddoos,Modakas & Makhan (Butter) while our health conscious God of War-Lord Muruga is guarding them & thinking what to do now to wake them up..as their devoutees all over the world are waiting for them to wake up...?!!!
How 's my concept ?!!! ;) :) :D :) :D

Thursday 5 June 2014



"തമ്പ്രാന്റെ ശിങ്കം" [ Written by MayaRajesh on 05-June-2014 ]

ഭഗവാൻ വിഷ്ണുവിന്റെ കഥകൾ എത്ര പറഞ്ഞാലും മതി വരുകയില്ലെനിക്ക്...കുട്ടിക്കാലം മുതൽ ഇഷ്ടം പോലെ കഥകൾ കേട്ട് വളരുവാനുള്ള സാഹചര്യമുണ്ടായത് കൊണ്ടാവാം ,ഒരു പക്ഷെ ,കൃഷ്ണന്റെ കഥകൾ എത്ര പ്രാവശ്യം വേണമെങ്കിലും കേൾക്കുവാനും,മറ്റുള്ളവരോട് പങ്കു വയ്ക്കുവാനും എല്ലാം എനിക്കിപ്പോഴും വലിയ ഉത്സാഹമാണ് ,ഒരു കൊച്ചു കുട്ടിയുടേത് പോലെ അത് കേൾക്കുവാൻ മനസ്സുള്ളവർക്കായി,എല്ലാ കൊച്ചു കൂട്ടുകാർക്കുമായി, ഞാനിന്നു, ഭഗവാൻ വിഷ്ണുവിന്റെ ഉഗ്ര അവതാരമായ ശ്രീ നരസിംഹസ്വാമിയുടെ,അധികം ആരും കേൾക്കാത്ത ഒരു കഥ പറഞ്ഞു തരാം.

ഈ കഥ ഞാൻ ആദ്യം കേൾക്കുന്നത്,എന്റെ ഓർമ ശരിയാണെങ്കിൽ, എന്റെ അഞ്ചാമത്തെ വയസ്സിൽ,ഞങ്ങളുടെ വീടിനടുത്തുള്ള ,കാരുകുളങ്ങര എന്ന സ്ഥലത്തെ ,ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിൽ അമ്മയോടൊപ്പം,തൊഴുവാൻ പോകുമ്പോൾ ,അമ്മ പറഞ്ഞു തന്നിട്ടാണ്.

പിന്നീട് ,പല വട്ടം ഞാനീ കഥ ,പല സന്ദർഭങ്ങളിലായിട്ടു,അമ്മയെക്കൊണ്ട് തന്നെ പറയിച്ചു വീണ്ടും, വീണ്ടും ആസ്വദിച്ചിട്ടുണ്ട്.കഥ അറിയാഞ്ഞിട്ടല്ല ,മറിച്ച്, ഓരോ പ്രാവശ്യം പറയുമ്പോഴും ,അമ്മ അതിൽ കൂടുതൽ,കൂടുതൽ മനോഹരമായ മാറ്റങ്ങൾ വരുത്തി കഥയെ കൂടുതൽ മോടി പിടിപ്പിക്കുന്നത് അനുഭവിക്കുവാനുള്ള കൊതി കൊണ്ടാണ് .അത് കൊണ്ട് തന്നെ ഓരോ തവണ പറയുമ്പോഴും, കഥയുടെ ഒഴുക്കിന് തടസ്സം വരാതെ,അതിലെ മനോഹരമായ മുഹുർത്തങ്ങൾ, കൂടുതൽ തന്മയത്ത്വത്തോട് കൂടി അമ്മ വിവരിക്കുമായിരുന്നു.അപ്പോൾ,ആ കഥ എന്റെ മനസ്സില് സൃഷ്ടിക്കുന്ന മായിക പ്രപഞ്ചം എത്രയായിരുന്നുവെന്നു വിവരിക്കുവാൻ തന്നെ പ്രയാസം!!! ഒരു സിനിമ കാണുന്നത് പോലെ കഥാ സന്ദർഭങ്ങളും,കഥാപാത്രങ്ങളും എന്റെയുള്ളിൽ,ഒരിക്കലും മായാതെ കിടത്തുവാൻ തക്ക കഴിവ്,അമ്മയിലെ കഥാകാരിക്കുണ്ട് എന്ന് നൂനം . അത്രയും കഴിവ് ഒരു പക്ഷെ എനിക്കുണ്ടോ എന്ന് സംശയമാണ്!!!

അതെന്തായാലും കഥയിങ്ങനെയാണ്. ആദി ശങ്കരാചാര്യരുടെ ശിഷ്യരിൽ പ്രമുഖനായിരുന്ന പദ്മപാദർ. ഗുരുവായ ശങ്കരാചാര്യർ പുഴയുടെ മറുവശത്ത് നിന്നും വിളിച്ചപ്പോൾ തന്റെ ഗുരുവിനോടുള്ള കടുത്ത ഭക്തി കൊണ്ട് മുന്നിൽ പുഴയുള്ളത് മറന്നു നടന്നു നീങ്ങിയ "സനന്ധ്യയൻ" എന്ന ശിഷ്യന്റെ ഗുരുഭക്തിയുടെ പ്രഭാവത്താൽ, പുഴ സ്വയം അദ്ദേഹം ഓരോ പാദം വെള്ളത്തിൽ വച്ചപ്പോഴും അവിടെ ഓരോ അത്ഭുത താമരപ്പൂക്കൾ വിരിയിച്ച്, അദ്ദേഹത്തെ മുങ്ങിപ്പോകാതെ രക്ഷിച്ചു.അങ്ങിനെ  
അന്നു മുതൽക്കാണ് അദ്ദേഹം "പദ്മപാദർ" എന്നറിയപ്പെട്ടത്.അങ്ങിനെയുള്ള പദ്മപാദർ എന്ന സന്യാസിവര്യൻ ശ്രീനരസിംഹസ്വാമിയുടെ പരമഭക്തനായിരുന്നു.അദ്ദേഹത്തിന്റെയീ നരസിംഹഭക്തി ലോക പ്രസിദ്ധവുമാണ്.

അങ്ങിനെയിരിക്കെ ഒരു ദിവസം പദ്മപാദർക്കു തോന്നി തന്റെ ഇഷ്ടദേവതയായ ശ്രീ നരസിംഹമൂർത്തിയെ കൊടും തപസ്സു ചെയ്തു പ്രത്യക്ഷപ്പെടുത്തിയാലോ എന്ന് !!! മാത്രവുമല്ല,അദ്ദേഹമാണ് നരസിംഹമൂർത്തിയുടെ ഏറ്റവും വലിയ ഭക്തനെന്നൊരു തോന്നലും അദ്ദേഹത്തിൽ കടന്നു കൂടി..പോരെ പൂരം! അഹങ്കാരം എന്നത് മഹാവിഷ്ണുവിനു സഹിക്കുവാൻ കഴിയാത്ത ഒരു വികാരമാണ്. അത് വന്നാൽ,അത് തന്റെ ഭക്തന് കൂടിയാണെങ്കിൽ തീർച്ചയായും അദ്ദേഹം അതിന്റെ മുനയൊടിക്കുവാനായി വേണ്ടത് ചെയ്തിരിക്കും,അങ്ങിനെ ആ വ്യക്തിയെ നേരായ മാർഗത്തിലേക്ക് തിരിച്ചു കൊണ്ട് വരുകയും ചെയ്തിരിക്കും എന്നത്, തർക്കമില്ലാത്ത കാര്യം തന്നെ!


വിചാരമുണ്ടായ ഉടൻ തന്നെ പദ്മപാദർ എല്ലാ ആചാരവിധികളോടും കൂടി ശ്രീനരസിംഹ സ്വാമിയെ ആരാധിക്കുവാനും,പൂജിക്കുവാനും തുടർന്നു അന്നം,ജലം ,വായു എന്നിവ ക്രമമനുസരിച്ച് ഉപേക്ഷിച്ചു കൊണ്ട് കൊടും തപം ചെയ്യുവാനായി നിശ്ചയിച്ചു കൊണ്ടും ധ്യാനം ആരംഭിച്ചു.ഒരാഴ്ച അങ്ങിനെ ജപധ്യാനങ്ങളിൽ കടന്നു പോയി…നരസിംഹസ്വമിയുടെ മുഖം മനസ്സിൽ പോലും തെളിയുന്നില്ലെന്നു മനസ്സിലാക്കിയ പദ്മപാദർ തന്റെ തപസ്സു കൂടുതൽ കഠിനമാക്കി.ഒറ്റക്കാലിൽ നിന്നായി പിന്നത്തെ തപസ്സു! അതും ദിവസങ്ങളോളം നീണ്ടു. ഒരു ഫലവുമില്ല .പിന്നെ ആഹാരം തീർത്തും ഉപേക്ഷിച്ചു കൊണ്ടായി തപസ്സ്.അതും ഫലം കണ്ടില്ല ..പിന്നെ ക്രമേണ ജലവും തീർത്തും ഉപേക്ഷിച്ചു കൊണ്ട് അദ്ദേഹം തന്റെ തപം കൂടുതൽ കഠിനതരമാക്കി.എങ്ങിനെയും ശ്രീനരസിംഹ മൂർത്തിയെ തന്റെ മുന്നിൽ പ്രത്യക്ഷ്പ്പെടുത്തിയില്ലെങ്കിൽ "ആളുകൾ എന്ത് വിചാരിക്കും ,തന്റെ പേരിനു തന്നെ അത് കളങ്കം ചാർത്തുകയില്ലെ,കാരണം താനല്ലേ നരസിംഹഭക്തരിൽ അഗ്രഗണ്യൻ?" എന്നൊക്കെയാണ് സന്യാസിയായിട്ടു പോലും അഹങ്കാരത്തിന്റെ പിടിയിലമർന്നു പോയ അദ്ദേഹം ചിന്തിച്ചത്. പക്ഷെ കഠിനമായ തപം കൊണ്ട് അദ്ദേഹം വല്ലാതെ ക്ഷീണിച്ചു എല്ലും തോലുമായി എന്നല്ലാതെ യാതൊരു ഗുണവുമുണ്ടായില്ല.

ഇതൊക്കെ കണ്ടും ശ്രദ്ധിച്ചും ഒരാൾ സദാ ആ കാട്ടിൽ പദ്മപാദർക്കരികിലായിട്ടുണ്ടായിരുന്നു; ഒരു സാധു വേടൻ.അന്നന്നത്തെ ആഹാരത്തിന് വേണ്ടി ചെറുജീവികളെ വേട്ടയാടിപ്പിടിച്ചു ജീവിക്കുന്ന അയാൾക്ക് മര്യാദക്കുള്ള ഒരു വീടോ,വിദ്യാഭ്യാസമോ,ലോകപരിചയമോ,എന്തിനു മര്യാദക്ക് സംസാരിക്കുവാൻ പോലുമുള്ള അറിവുണ്ടായിരുന്നില്ല .എന്നാൽ "മറ്റുള്ളവരുടെ ദുഖത്തിലും കഷ്ടപ്പാടിലും അലിയുന്ന ഒരു ഹൃദയം"-അത് മാത്രമായിരുന്നു അയാളുടെ കൈമുതൽ..അയാൾ നോക്കുമ്പോൾ ,ഒരു സന്യാസി ഇരുന്നും,നിന്നും, മനസ്സിലാവാത്ത ഏതോ ഭാഷയിൽ വലിയ ശബ്ദങ്ങളൊക്കെ ഉണ്ടാക്കി (അത് ഖോരനരസിംഹ മന്ത്രങ്ങളാണെന്ന് പാവത്തിനുണ്ടോ അറിയുന്നു) പട്ടിണി കിടന്നും ,വെള്ളം പോലും കുടിക്കാതെയും കിടന്നു കഷ്ടപ്പെടുന്നു..!!!

കുറെ ദിവസമായി രാവിലെയും വൈകീട്ടും അതിലേ കടന്നു പോകുമ്പോൾ ഈ കാഴ്ച കണ്ടു മനസ്സു വേദനിച്ച ആ പാവം ,ഒരു ദിവസം ഇതിനെക്കുറിച്ചറിയുവാൻ തന്നെ തീരുമാനിച്ച് സന്യാസിയോട് കാര്യം ആരാഞ്ഞു. എന്നാൽ കുറെ നേരം നിന്ന് ചോദിച്ചെങ്കിലും, ധ്യാനത്തിലായിരുന്ന പദ്മപാദർ മറുപടിയൊന്നും പറഞ്ഞില്ല.അതിനാൽ വേടൻ അടുത്ത് കണ്ട, കഴിക്കുവാൻ യോഗ്യമായ കുറെ ഫലമൂലാധികൾ ഒരു ഇളക്കുമ്പിളിലും, മുളൻകുഴലിൽ അടുത്തുള്ള തടാകത്തിലെ വെള്ളവുമായി അദ്ദേഹം ഉണരും വരെ കാത്തു നിന്നു.ഉണർന്നപ്പോൾ ഇവയെല്ലാം കാൽക്കൽ വച്ച് തൊഴുതു മാറി നിന്നു കൊണ്ട് ചോദിച്ചു "ഏൻ എന്നും കാണുന്നതാ തമ്പ്രാ,ഒന്നും കഴിക്കാതെ ,കുടിക്കാതെ ,ഉറക്കെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കഷ്ടപ്പെടുന്നത് ,എന്താ കാര്യം തമ്പ്രാ..ഏനോട് ശോല്ല് ..അടിയനെക്കൊണ്ടു നടക്കുന്നതാണെങ്കിൽ..അടിയൻ സഹായിക്കാം,കാരണം, ഇപ്പോത്തന്നെ തമ്പ്രാ..വല്ലാതെ ക്ഷീണിച്ചു പോയിരിക്കുന്നു..അടിയനിതിനിയും കാണാൻ വയ്യാത്തോണ്ടാ..ശൊല്ല് തമ്പ്രാ" എന്ന്.

ആദ്യം, "ഈ എട്ടും പൊട്ടും തിരിയാത്തവനോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം" എന്ന് കരുതി പദ്മപാദർ ഒന്നും പറഞ്ഞില്ലെങ്കിലും,പിന്നീട്നിർബന്ധം സഹിക്ക വയ്യാതായപ്പോൾ അദ്ദേഹം പറഞ്ഞു,"നിനക്കതു പറഞ്ഞാൽ മനസ്സിലാവില്ല ,ഞാൻ ശ്രീ മഹാവിഷ്ണുവിന്റെ ചതുർ അവതാരമായ ശ്രീ നരസിംഹമൂർത്തിയെ പ്രത്യക്ഷപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ കൊടുംതപത്തിനൊരുമ്പെട്ടിരിക്കുന്നതു!" എന്നാൽ ആ പറഞ്ഞതൊന്നും തന്നെ പാവം നമ്മുടെ വേടനു മനസ്സിലായില്ല,എന്ന് മാത്രമല്ല ,നരസിംഹം എന്താണെന്നോ ,എങ്ങിനെയിരിക്കുമെന്നൊ അറിയാത്തത് കൊണ്ട് ആ പാവം,വീണ്ടും തന്റെ സംശയം പദ്മപാദരോട് ചോദിച്ചു "തമ്പ്രാ..അറിയാത്തത് കൊണ്ടാണേ ..ഈ നരസിങ്കം കാണാൻ എങ്ങിനെയാ..ഏതു ജീവിയെപ്പോലെയാണ് ? അല്ല..ഈ കാട്ടിലെങ്ങാനും വച്ച് കാണുകയാണെങ്കിൽ ഞാൻ പിടിച്ചു കെട്ടി തമ്പ്രാന്റെ മുന്നില് കൊണ്ട് തരാം ..അപ്പോഴെങ്കിലും തമ്പ്രാ പട്ടിണി കിടക്കുന്നത് നിറുത്തുമല്ലോ?" വേടന്റെ വാക്കുകൾ കേട്ടു,വിഡ്ഢിത്തമായി കരുതി,ഉള്ളിൽ പരിഹാസവും, അല്പം പുച്ഛവും കലർന്ന ഭാവത്തോടെ പദ്മപാദർ ഇങ്ങിനെ പറഞ്ഞു,"എനിക്കാരുടെയും സഹായം ഇക്കാര്യത്തിൽ വേണ്ട,പിന്നെ നരസിംഹം എന്നാൽ ശിരസ്സ് സിംഹത്തെപ്പോലെയും ,ഉടൽ മനുഷ്യസമാനവുമായ ഒരു അവതാരമാണ്.നിനക്കതു കാണുവാൻ പോയിട്ട്, മനസ്സിലാകുവാൻ തന്നെ പല ജന്മങ്ങൾ വേണ്ടി വരും" എന്ന്.

കൂടുതലൊന്നും കേൾക്കാതെ വേടൻ നരസിംഹത്തെ കണ്ടു പിടിക്കാൻ പുറപ്പെട്ടു..തനിക്ക് ഒന്നും കിട്ടാനല്ല...ഒരു ജീവൻ പട്ടിണി കിടന്നു നഷ്ടപ്പെടാതിരിക്കുവാൻ വേണ്ടി മാത്രം..ഒരു സന്യാസിയുടെ കഷ്ടപ്പാട് കുറക്കുവാനും അദ്ദേഹത്തെ സഹായിക്കുവാനും വേണ്ടി മാത്രം ചിന്തിച്ചു കൊണ്ട് ശുദ്ധനായ ആ വേടൻ കാടും,മേടും, മലകളും താണ്ടി നരസിംഹത്തെ അന്വേഷിച്ചു നടക്കുവാൻ തുടങ്ങി .അതും "തമ്പ്രാന്റെ സിങ്കേ..തമ്പ്രാന്റെ സിങ്കേ.. നീയെങ്കെ?" എന്ന് ചോദിച്ചു കൊണ്ട്...കാട്ടിലെ എല്ലാ ഗുഹകളിലും,വലിയ മരങ്ങളിലും,മലയടിവാരത്തും എന്ന് വേണ്ട,എല്ലായിടത്തും കണ്ട എല്ലാ മൃഗങ്ങളെയും പരിശോധിച്ച് കൊണ്ട് "ഓ! ഇത് നീയായിരുന്നോ..നാൻ ഓർത്ത് തമ്പ്രാന്റെ സിങ്കമാണെന്ന് " എന്ന് പറഞ്ഞു അതിനെ വിട്ടു കളയും. ഇങ്ങിനെ രാവും പകലും ഒരു ഭ്രാന്തനെപ്പോലെ അവൻ തമ്പ്രാന്റെ സിങ്കത്തെ തേടി നടന്നു..അങ്ങിനെ വിഷ്ണുപൂജ ചെയ്യുന്ന ഒരാളെ സഹായിക്കുക എന്ന മഹാപുണ്യത്താൽ സുകൃതിയായ ആ വേടൻ, അറിവോടെ കൊടുംതപം ചെയ്യുന്ന പദ്മപാദരെക്കാൾ ഭക്തിയിൽ, ഉയരങ്ങളിലായി..ഒപ്പം ശാരീരികമായി ഒരു തപസ്സ്വിയെക്കാളും ക്ഷീണിതനുമായിത്തീർന്നു..എന്നിട്ടും അവൻ "തമ്പ്രാന്റെ സിങ്ക"ത്തെ അന്വേഷിച്ചു കൊണ്ടേയിരുന്നു...

ഒടുവിൽ ആ നിഷ്കളങ്കമായ,അതിലേറെ നിഷ്കാമമായ ഭക്തിയുടെ താപം സാക്ഷാൽ ശ്രീവൈകുണ്ഠത്തെപ്പോലും തിളപ്പിക്കുവാൻ തുടങ്ങി..സാക്ഷാൽ പന്നഗശ്രേഷ്ടനും, മഹാവിഷ്ണുവിന്റെ തല്പവുമായ അനന്തന്, വേടന്റെ തപ:ശക്തി കൊണ്ട് പാലാഴി തിളച്ചിട്ടു ദേഹം പൊള്ളാൻ തുടങ്ങി...ഒപ്പം എല്ലാവരെയും,ദാരിദ്ര്യതാപത്താൽ തപിപ്പിക്കുവാൻ കഴിവുള്ളവളായ ശ്രീലക്ഷ്മീ ദേവിയും ഈ താപത്താൽ വലയുകയും, ഭഗവാനോട് എത്രയും പെട്ടെന്ന് ഇതിനു പരിഹാരം കാണണമെന്ന് പറഞ്ഞു സങ്കടമുണർത്തിക്കുകയും ചെയ്തു. ഒടുവിൽ ഭഗവാൻ തന്റെ അടുത്ത ലീലക്കുള്ള സമയമായി എന്നറിയിച്ചു കൊണ്ട്  പതിവ് പുഞ്ചിരിയോടെ അവിടെ നിന്നും അപ്രത്യക്ഷനായി.
സപ്തർഷികൾക്കും,ത്രിമൂർത്തികൾക്കും,എന്തിനു സാക്ഷാൽ ശ്രീലക്ഷ്മീഭഗവതിക്ക് പോലും പെട്ടെന്ന് പ്രാപ്യമല്ലാത്ത തന്റെ ശാന്തനരസിംഹരൂപത്തിൽ, നാലു തൃക്കൈകളിലും ശംഖു,ചക്രം,ഗദാപദ്മധാരിയായി, ആ ത്രൈലോക്യപതി, തന്റെ മഹത്വം ഒന്നുമറിയാതെ,സ്വന്തം സ്വാർഥ താത്പര്യത്തിനല്ലാതെ,തന്നെ അന്വേഷിച്ചലയുന്ന,പരമ സാധുവായ വേടൻ വരുന്ന വഴിയിൽ, അവനായി മാത്രം കാത്ത് നിന്നു...."ഭക്തവത്സലൻ" എന്ന തന്റെ പേര് അന്വർഥമാക്കുവാൻ വേണ്ടി എന്ന പോലെ…

പാവം വേടൻ പതിവ് പോലെ “തമ്പ്രാന്റെ സിങ്ക”ത്തെ അന്വേഷിച്ചു നടക്കുമ്പോളതാ തന്റെ വഴിയിൽ, കോടിസൂര്യന്മാർ ഒന്നിച്ചുദിച്ച പോലെ കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം!!! അടുത്തു ചെന്ന് നോക്കുമ്പോൾ ആ പ്രകാശത്തിനു നടുവിലായി അതാ താനിത്രനാളും നോക്കി നടന്ന, "സാക്ഷാൽ തമ്പ്രാന്റെ സിങ്കം!!!" ഒന്ന് കൂടി സൂക്ഷിച്ചു നോക്കി- അതെ..അത് തമ്പ്രാൻ പറഞ്ഞ പ്രകാരമുള്ള പകുതി സിങ്കവും,പകുതി മനുഷ്യനും ആയ ആൾ തന്നെ.ഒപ്പം നാല് കൈകളും , ആ കൈകളിലൊക്കെ,എന്തൊക്കെയോ തിളങ്ങുന്ന സാധനങ്ങളും ഉണ്ട് ..നല്ല ഓമനത്തമുള്ള, മുഖം!!! തന്നെക്കണ്ട് പേടിച്ചെന്നു കരുതി ,ഭഗവാനെ സമാധാനിപ്പിച്ചു കൊണ്ട് ,ആ പാവം ഇങ്ങിനെ പറഞ്ഞു."തമ്പ്രാന്റെ സിങ്കേ,തമ്പ്രാന്റെ സിങ്കേ..ഇത്ര നാളും നീ എങ്കെയായിരുന്നു,അവിടെ ഒരു പാവം തമ്പ്രാ നിന്നെ കാണാഞ്ഞു ,തണ്ണി പോലും കുടിക്കാതെ ഒറ്റക്കാലിലും, തീയിന്റെ നടുവിലും ഒക്കെ നിന്ന് എന്തൊക്കെയോ പറഞ്ഞു കരയുകയാണ് ..നാൻ നിന്നെ ഒന്നും ചെയ്യില്ല.പതുക്കെ എന്റെ കൂടെ വന്നു ആ തമ്പ്രാനു ഒന്ന് മുഖം കാണിച്ചാൽ മാത്രം മതി..പിന്നെ എവിടെ വേണമെങ്കിലും പൊയ്ക്കോ..അത് വരെ നിനക്ക് പശിക്കാതിരിക്കാൻ ദാ ഈ ഒരു പിടി പുല്ല് തിന്നോ .." എന്ന് പറഞ്ഞു കൊണ്ട് കുനിഞ്ഞു താഴെ നിന്നും ഒരു പിടി പുല്ല് പറിച്ചു ഭഗവാനു നേരെ നീട്ടി. തന്റെ ഏതു ഭക്തനും, യഥാർഥഭക്തിയോടെ എന്ത് തന്നാലും, അമൃതിനു തുല്യം സ്വീകരിക്കുന്ന ഭഗവാൻ വിഷ്ണു, തന്റെ പതിവ് തെറ്റിച്ചില്ല. അദ്ദേഹം ആ വേടൻ നൽകിയ ഒരു പിടി പുല്ല് ഒരു പുഞ്ചിരിയോടെ കഴിച്ചു .ഉടനെ ,അവിടെ കണ്ട ഒരു കാട്ടുവള്ളി കൊണ്ട് വേടൻ,മഹാപരാക്രമിയായ അസുരൻ ഹിരണ്യകശിപുവിനു പോലും പ്രാണഭയത്തെ നൽകിയ, സാക്ഷാൽ ശ്രീ നരസിംഹമൂർത്തിയെ ബന്ധിച്ചു കൊണ്ട് മുൻപേ നടന്നു. ലോകത്തെ മുഴുവൻ തന്റെ ഉഗ്രകോപത്താൽ അമ്മാനമാടിയ ആളാണോ, ആ നിരക്ഷരകുക്ഷിയായ വേടന്റെ പുറകെ ഒരു മാൻ കുട്ടിയെപ്പോലെ പോകുന്നത് എന്നോർത്തു,സകല ദേവതകളും ഭഗവാന്റെ ഈ പുതിയ ലീല കാണുവാൻ ആകാശത്തിൽ തടിച്ചു കൂടി ശ്വാസമടക്കിപ്പിടിച്ചു നിന്നു!!!

ഒടുവിൽ രണ്ടു പേരും കൂടി പദ്മപാദരുടെ അടുത്തെത്തി.വേടൻ വലിയ സന്തോഷത്തോടെയും അതിലേറെ ഉത്സാഹത്തോടെയും അദ്ദേഹത്തെ വിളിച്ചു കൊണ്ടിങ്ങനെ പറഞ്ഞു "തമ്പ്രാ.. കണ്ണ് തൊറ..ദേ..നാൻ എന്താ കൊണ്ട് വന്നേന്ന് നോക്ക്.. തമ്പ്രാ പറഞ്ഞ രൂപമുള്ള തമ്പ്രാന്റെ സിങ്കത്തിനെ തന്നെ ..ശരിയല്ലേന്നു കണ്ണ് തൊറന്നു ഒന്ന് ശൊല്ല് തമ്പ്രാ.." ആദ്യം പദ്മപാദർ വേടന്റെ വാക്കുകളെ വിലക്കെടുത്തില്ല ,കണ്ണ് തുറന്നുമില്ല..പക്ഷെ ശല്യം സഹിക്ക വയ്യാതായപ്പോൾ അദ്ദേഹം കണ്ണ് തുറക്കുക തന്നെ ചെയ്തു..അപ്പോൾ അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ ശരിക്കും അമ്പരപ്പിക്കുക തന്നെ ചെയ്തു !!! വലിയ നരസിംഹഭക്തനാണെന്നു സ്വയം അഹങ്കരിച്ച തന്റെ, ചിട്ടയായ, എല്ലാ പൂജകൾക്കും,തപസ്സിനും മുന്നിൽ,പ്രത്യക്ഷനാകാതിരുന്ന തന്റെ ഇഷ്ടദേവത സാക്ഷാൽ ശ്രീനരസിംഹമൂർത്തി,യാതൊരു അറിവോ, വകതിരിവോ ഇല്ലാത്ത വേടന്റെ കൈയിലെ വെറും കാട്ടുവള്ളിയിൽ ബന്ധിതനായി അനുസരണയുള്ള ഒരു ആട്ടിൻകുട്ടിയെപ്പോലെ നില്ക്കുന്നു..ചുണ്ടിൽ ലോകത്തെ മുഴുവൻ മയക്കുന്ന തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ...

ഒരു നിമിഷം പരിഭ്രമം കൊണ്ടും, തന്റെ അവിവേകം മൂലമുണ്ടായ ലജ്ജ കൊണ്ടും തരിച്ചു നിന്നു പോയ അദ്ദേഹം, സ്വബോധം തിരിച്ചു കിട്ടുകയും അഹങ്കാരത്തിൽ നിന്നു പൂർണ മോചനം നേടുകയും ചെയ്ത് ഭഗവാന്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുവാനായി ഓടിച്ചെന്നപ്പോൾ ,ഭഗവാൻ അദ്ദേഹത്തോട്, "ആദ്യം നിഷ്കാമഭക്തനും,പുണ്യാത്മാവുമായ വേടനെ നമസ്കരിച്ച ശേഷം തന്നെ നമസ്കരിച്ചാൽ മതി" എന്ന്പറയുന്നു. അപ്രകാരം,സ്വയം ജ്ഞാനിയെന്നു ധരിച്ച,പാണ്ഡിത്യത്തിന്റെ അഹങ്കാരത്തിൽ അന്ധനായിപ്പോയ അദ്ദേഹത്തെ,”നല്ല മനസിനല്ലാതെ തന്നെ ബന്ധിക്കുവാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല” എന്ന് ഭഗവാൻ മനസ്സിലാക്കികൊടുക്കുന്നു. "തന്റെ ഭക്തനു,തന്നെക്കാൾ വില കൽപ്പിക്കുന്ന" മറ്റൊരു ദൈവം ഭഗവാൻ വിഷ്ണുവിനെപ്പോലെ വേറെയുണ്ടോ എന്ന് സംശയം.

ഒപ്പം വേടനു അദ്ദേഹത്തിന്റെ പൂർവജന്മസ്മരണയുണ്ടാക്കി കൊടുക്കുന്നു.ഈ വേടൻ കഴിഞ്ഞ ജന്മത്തിൽ പരമവിഷ്ണു ഭക്തനായ ഒരു ഗന്ധർവനായിരുന്നു.അദേഹത്തിന് ഒരു ഋഷിവര്യന്റെ ശാപം മൂലമാണ് ഇങ്ങിനെ യാതൊരു അറിവുമില്ലാത്ത വേടനായി ജനിക്കേണ്ടി വന്നത് .എങ്കിലും ഈ ജന്മത്തിൽ ഒരു വിഷ്ണുഭക്തനു ഭഗവാനെ കാണുവാൻ സഹായിക്കുമെന്നും അങ്ങിനെ ചെയ്യുന്നതോടെ ശാപമോക്ഷം പ്രാപ്തമായി ഉടലോടെ ഗന്ധർവരൂപത്തിൽ തന്നെ ഭഗവാനോടൊപ്പം വൈകുണ്ഠത്തിലേക്ക് പോകുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.ആ മുഹുർത്ത മാണിപ്പോൾ സമാഗതമായിരിക്കുന്നത്!!! അങ്ങിനെ ശാപമോക്ഷം നേടിയ വിഷ്ണുഭക്തനായ ഗന്ധർവൻ, ആനന്ദക്കണ്ണീരോടെ തങ്ങളെ നിർന്നിമേഷനായി നോക്കി നിൽക്കുന്ന പദ്മപാദരെ നോക്കിക്കൊണ്ട് ,ഭഗവാൻ വിഷ്ണുവിനോടൊപ്പം, സുവർണരഥത്തിലേറി,ആകാശത്തു തിങ്ങി നിറഞ്ഞ സർവദേവതകളുടെയും പുഷ്പവൃഷ്ടികൾക്കിടയിലൂടെ, വൈകുണ്ഠത്തിലേക്ക് യാത്രയായി. അങ്ങിനെ ഭക്തവത്സലനായ ഭഗവാൻ, തനിക്കു ശുദ്ധമായ മനസ്സും,നിഷ്കളങ്കവും,നിഷ്കാമവുമായ ഭക്തിയുമാണ് പ്രധാനം, അല്ലാതെ ഭക്തരെ ഭഗവാനു തുല്യം മാനിക്കാത്ത കപടഭക്തിയും, പാണ്ഡിത്യത്തിന്റെ പേരിലുള്ള അഹങ്കാരവുമല്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു...

അത് കൊണ്ട് നമ്മളോരുത്തരും ഭഗവാന്റെ എല്ലാ ഭക്തന്മാരെയും ഭഗവാനായി ത്തന്നെക്കണ്ട് ബഹുമാനിക്കുവാനും,സ്നേഹിക്കുവാനും പഠിക്കണം,ഭക്തി -ശുദ്ധമനസ്സോടെയാവണം എന്നെല്ലാം സാരം. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ അമ്പലത്തിൽ എത്തിക്കഴിഞ്ഞിരുന്നു...ആ പരിശുദ്ധമായ ഓർമകളിൽ നിന്നു കൊണ്ട് തന്നെ ഞാനിങ്ങനെ പ്രാർഥിക്കട്ടെ.....

"ലക്ഷക്കണക്കിൽ കൃതമായ പാപശിക്ഷക്കു-
ഞാൻ പാത്രമതെങ്കിലും നീ
അക്ഷയകാരുണ്യനിധേ പൊറുത്തു -
രക്ഷിക്ക മാം ശ്രീ കാരുകുളങ്ങരേശ്വരാ."