"ബാല്യകാലം" - ഈ കവിത എഴുതിയത് മായാരാജേഷ് ,ഷാർജ
ദിവസം- 8-ഒക്ടോബർ -2013
[ഇന്ന് കാലത്ത് എന്റെ കൂട്ടുകാരിയുടെ ഫേസ് ബുക്കിലെ
"ഫയർ ഫ്ലൈസ്" എന്ന പേരിൽ വന്ന ഒരു ചിത്രമാണ് ഈ കവിത എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.ഇത്തരുണത്തിൽ ഞാനാ കൂട്ടുകാരിയോട് അളവറ്റ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.]
മിന്നാമിന്നി ..മിന്നും..മിന്നി..
നിന്നെക്കാണാൻ എന്ത് രസം!
ഇരുട്ട് വീഴും ഇടവഴിയിൽ
കുളത്തിനരുകിൽ, കുന്നിൻമേൽ
വെട്ടം കാട്ടും, പാറി നടക്കും...
കുട്ടികൾ ഞങ്ങടെ തോഴൻ നീ.
കുഞ്ഞുന്നാളിൽ കുട്ടികൾ തൻ
വിരിഞ്ഞു വരുന്നൊരു ഭാവനയിൽ
മാനത്തൂന്ന് പൊഴിഞ്ഞു പയ്യെ,
ഭൂമിയിൽ വീണൊരു നക്ഷത്രം നീ.
സ്വർലോകത്തെ വെളിച്ചം നീ..
നീയും,മഴയും,മഴവില്ലും
കടലും, ആനക്കുട്ടികളും,
കുട്ടികൾ ഞങ്ങടെ ആനന്ദം!
കുട്ടിക്കാലത്തെ ആനന്ദം!
മഴയുള്ളപ്പോൾ നീ വന്നാൽ
ഞങ്ങൾക്കുള്ളിൽ തേനാണേ
പുതപ്പിനുള്ളിലെയിരുട്ടിനുള്ളിൽ
നിന്നെ നോക്കിയിരുപ്പാണേ.
മഴയും മിന്നാമിന്നികളും
ഊഞ്ഞാലും,മയിൽപ്പീലിയും,
വളപ്പൊട്ടും, പാവക്കുട്ടികളും
കുട്ടികൾ ഞങ്ങടെ ആനന്ദം!
കുട്ടിക്കാലത്തെ ആനന്ദം!
രാത്രി വിളക്ക് കെടുത്തുമ്പോൾ
ഇന്നും നിന്നെ ഓർക്കും ഞാൻ
ഇരുട്ടിലീ നഗരത്തിന്റെ-
കടുത്ത ചായക്കൂട്ടുകളിൽ,
നിന്നെക്കാണാതാകുമ്പോൾ
കരഞ്ഞു കലങ്ങിയ മിഴികളുമായ്
ഓർമ്മകൾ തൻ ചിറകേറും ഞാൻ…
മിന്നാമിന്നി..മിന്നും മിന്നി
എവിടെപ്പോയ് നിൻ കൂട്ടുകാർ?
സ്നേഹം വറ്റിയ ലോകത്ത്
കളഞ്ഞു കിട്ടിയ തങ്കം പോൽ
പറന്നു വന്നൊരു സ്നേഹിതനെ
അലിഞ്ഞു പോയോ നിൻ ചന്തം;
പുതുബാല്യത്തിൻ സ്വാർത്ഥത പോൽ?
ദിവസം- 8-ഒക്ടോബർ -2013
[ഇന്ന് കാലത്ത് എന്റെ കൂട്ടുകാരിയുടെ ഫേസ് ബുക്കിലെ
"ഫയർ ഫ്ലൈസ്" എന്ന പേരിൽ വന്ന ഒരു ചിത്രമാണ് ഈ കവിത എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.ഇത്തരുണത്തിൽ ഞാനാ കൂട്ടുകാരിയോട് അളവറ്റ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.]
മിന്നാമിന്നി ..മിന്നും..മിന്നി..
നിന്നെക്കാണാൻ എന്ത് രസം!
ഇരുട്ട് വീഴും ഇടവഴിയിൽ
കുളത്തിനരുകിൽ, കുന്നിൻമേൽ
വെട്ടം കാട്ടും, പാറി നടക്കും...
കുട്ടികൾ ഞങ്ങടെ തോഴൻ നീ.
കുഞ്ഞുന്നാളിൽ കുട്ടികൾ തൻ
വിരിഞ്ഞു വരുന്നൊരു ഭാവനയിൽ
മാനത്തൂന്ന് പൊഴിഞ്ഞു പയ്യെ,
ഭൂമിയിൽ വീണൊരു നക്ഷത്രം നീ.
സ്വർലോകത്തെ വെളിച്ചം നീ..
നീയും,മഴയും,മഴവില്ലും
കടലും, ആനക്കുട്ടികളും,
കുട്ടികൾ ഞങ്ങടെ ആനന്ദം!
കുട്ടിക്കാലത്തെ ആനന്ദം!
മഴയുള്ളപ്പോൾ നീ വന്നാൽ
ഞങ്ങൾക്കുള്ളിൽ തേനാണേ
പുതപ്പിനുള്ളിലെയിരുട്ടിനുള്ളിൽ
നിന്നെ നോക്കിയിരുപ്പാണേ.
മഴയും മിന്നാമിന്നികളും
ഊഞ്ഞാലും,മയിൽപ്പീലിയും,
വളപ്പൊട്ടും, പാവക്കുട്ടികളും
കുട്ടികൾ ഞങ്ങടെ ആനന്ദം!
കുട്ടിക്കാലത്തെ ആനന്ദം!
രാത്രി വിളക്ക് കെടുത്തുമ്പോൾ
ഇന്നും നിന്നെ ഓർക്കും ഞാൻ
ഇരുട്ടിലീ നഗരത്തിന്റെ-
കടുത്ത ചായക്കൂട്ടുകളിൽ,
നിന്നെക്കാണാതാകുമ്പോൾ
കരഞ്ഞു കലങ്ങിയ മിഴികളുമായ്
ഓർമ്മകൾ തൻ ചിറകേറും ഞാൻ…
മിന്നാമിന്നി..മിന്നും മിന്നി
എവിടെപ്പോയ് നിൻ കൂട്ടുകാർ?
സ്നേഹം വറ്റിയ ലോകത്ത്
കളഞ്ഞു കിട്ടിയ തങ്കം പോൽ
പറന്നു വന്നൊരു സ്നേഹിതനെ
അലിഞ്ഞു പോയോ നിൻ ചന്തം;
പുതുബാല്യത്തിൻ സ്വാർത്ഥത പോൽ?
No comments:
Post a Comment