Wednesday, 28 January 2015


സ്ത്രീകളിൽ നാം "ദുർഗ"

[ Thought/concept & written by Maya Menon on 28-January-2015 ]

ദേവിയുടെ രൂപസൌന്ദര്യം മാത്രം കണ്ടു,അവളെ സാധാരണ ഒരു സുന്ദരി മാത്രമായി കണ്ടു ചെന്ന മഹിഷാസുരൻ,പുരുഷവർഗത്തിലെ,ഇന്നത്തെ കാമാന്ധമായ, വികലമായ സ്വഭാവത്തോട് കൂടിയ ഒരു പ്രത്യേക വിഭാഗത്തെ പ്രതിനിധീകരിക്കുന്നു...
സർവദേവതകളാലും ആരാധ്യയായ ദേവി തനിക്കും മാതാവാണെന്നറിയാതെ,അവളിലുള്ള പ്രകൃതീഗുണം കൊണ്ടാണ് തന്റെ ഓരോ ശരീരധാതുക്കളും പോലും സൃഷിക്കപ്പെട്ടിരിക്കുന്നതെന്നറിയാതെ, ആ മൂഡൻ അവരോടു വിവാഹാഭ്യർഥന നടത്തുന്നു
താൻ സദാശിവയാണെന്നും,പതിവൃതയായ തനിക്കു,മറ്റൊരു പുരുഷൻ ഇല്ലേയില്ലെന്നും ദേവി അവനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. അത് കൊണ്ട് തന്നെ ലോകമാതാവും ലോകപിതാവായ ശ്രീപരമേശ്വരന്റെ പത്നിയുമായ തനിക്കു അവനടങ്ങുന്ന ഈ പ്രപഞ്ചത്തിലെ മറ്റെല്ലാ ജീവജാലങ്ങളും തനിക്കു സന്താനങ്ങളാണെന്നും ദേവി പറഞ്ഞു മനസ്സിലാക്കുന്നു.
എന്നാൽ ബന്ധങ്ങൾ തിരിച്ചറിയാത്ത ഇന്നത്തെ പുതുതലമുറയെ പ്രതിനിധീകരിക്കുന്ന മഹിഷാസുരൻ അവന്റെ മൃഗീയവാസനകളുമായി മുന്നോട്ടു പോകുന്നതോടെ ദേവി തന്റെ യദാർത്ഥസ്വരൂപം പുറത്തെടുക്കുകയും, ഭൂതം,വർത്തമാനം,ഭാവി എന്നീ കാലങ്ങളെയും, സൃഷ്ടി,സ്ഥിതി സംഹാരങ്ങളെയും,സത്വ,രജ,തമോഗുണങ്ങളെയും പ്രതിനിധീകരിക്കുന്ന
തന്റെ തൃശൂലത്താൽ അവനെ ഹനിക്കുകയും ചെയ്യുന്നു
ദുർബലയെന്നു കരുതി ദേവിയോട് ഏറ്റുമുട്ടാനെത്തിയ അവൻ ആ നിമിഷം തന്നെ ദേവിയുടെ ശക്തിയെന്തെന്നറിയുന്നു ; വിശ്വരൂപിയായിവളർന്നു നിന്ന അവളുടെ കൈപ്പിടിയിൽ നിന്നൂരാനാവാതെ മഹിഷാസുരനിലെ മൃഗീയഭാവം പിടഞ്ഞു ..
എന്നാൽ അതേ സമയം,അവനിലെ ഞാനെന്ന ഭാവവും പൌരുഷവും തോൽവി സമ്മതിക്കുവാനാകാതെ എതിർക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നു...
ദേവി ആദ്യം അവനിലെ അഹങ്കാരത്തെയും,പിന്നീടവനിലെ പ്രാണനെയും പറിച്ചെറിഞ്ഞു കൊണ്ട് അവന്റെ ആത്മാവിനെ പരിശുദ്ധമാക്കി തന്റെ മാതൃപാദങ്ങളിൽ ചേർത്തു മുക്തി നൽകുന്നു.
ഇന്നുള്ള ലോകത്തിലും എല്ലാ സ്ത്രീകളിലും ഈ ദുർഗാഭാവമുണ്ടെന്നു നാം മനസ്സിലാക്കണം .പക്ഷെ അത് തിരിച്ചറിയുന്നവർ തന്നിലുള്ള അനേകം ശക്തികളെയും തിരിച്ചറിയുന്നു..ജീവിതത്തിൽ ബഹുദൂരം മുന്നോട്ടു പോകുന്നു...അറിയാത്തവർ തങ്ങൾ ദുർബലരും ഒന്നിനും കൊളളാത്തവരുമാണെന്ന് കരുതി വരുന്ന ദുരിതങ്ങളിൽ പകച്ചു നില്ക്കുന്നു....തകർന്നു പോകുകയും ചെയ്യുന്നു..മാന്യ വനിതകളെ ..നിങ്ങൾ ഒരു സാഹചര്യത്തിലും തകർന്നു പോകുന്നവരാകരുത് എന്ന് ഞാനാഗ്രഹിക്കുന്നു
അങ്ങിനെയുള്ളവർക്കായി,അവരുടെ ആത്മവിശ്വാസം വ വളർത്തുന്നതിനായി, ഞാനീ ചെറുലേഖനം സമർപ്പിക്കുന്നു...
ആ ജഗത്ജനനിയുടെ തൃപ്പാദങ്ങളിൽ എന്റെ ആത്മാവിനെ സമർപ്പിച്ചു കൊണ്ടും, ആ അമ്മയുടെ സ്നേഹവും സംരക്ഷണവും നമ്മളെല്ലാ മക്കൾക്കും ഉണ്ടാവട്ടെയെന്ന് പ്രാർഥിച്ചു കൊണ്ടും നിറുത്തുന്നു.....
സ്നേഹാദരങ്ങളോടെ
മായ

Monday, 26 January 2015



Date :24-January-2015

A pure Art Lover's crazy weekend...it's me Maya... :) :) :)


I believe this world itself is a stage for a True Artist,so no need to get a particular stage to perform it !!! Make-up :Maya (Myself) ,Photo courtesy : Sathwik (Mottu -My chottu)


Date :19-January-2015

Dance,Dance & Dance...!!!

Dance when you are happy;
Dance when you are sad;
Dance when you dream;
Dance when you awake;

Dance when you walk;
Dance when you talk;
Dance when you eat;
Dance when you drink;

Dance when you sing;
Dance when you swing;
Dance when you watch;
Dance when you listen;

Dance when you cry;
Dance when you laugh;
Dance when you remember;
Dance when you forget;

Dance when you play;
Dance when you work;
Dance when you're alone;
Dance when you're with all;

Dance when you are depressed;
Dance when you're overwhelmed;
Dance when you are thinking;
Dance when you are sleeping;

Dance when you're missing;
Dance when you're kissing;
Dance when you are living;
And Dance when you are dying..

Written by Maya Menon.
 — feeling like dancing.
Date :12-January-2015

സ്ത്രീശാപത്തിന്റെ ശക്തി; വൈകുണ്ഡമോക്ഷത്തിന്റെ പ്രാധാന്യവും !!!
[Write up by Maya - Maya Menon,Sharjah ]


രാവണൻ - രാമായണത്തിലെ അതിശ്രേഷ്ടനും പ്രഗത്ഭനുമായ പ്രതിനായകൻ !!!
ആ പേര് കേട്ടാൽ തന്നെ അക്കാലത്ത് ആരും ഞെട്ടി വിറക്കുമായിരുന്നു!!!
അറിവിന്റെ മൂർത്തിമത്ഭാവമായിരുന്ന മഹർഷി പുലസ്ത്യന്റെ കുലത്തിൽ ജനിച്ചു., പരമശുദ്ധനും,ബ്രാഹ്മണനും,പണ്ഡിതശ്രേഷ്ഠനുമായ വിഷർവമുനിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. അമ്മ കൈകസി എന്ന രാക്ഷസരാജകുമാരിയും.


പത്തു തലകളുടെ അഥവാ പത്തു അതിബുദ്ധിമാന്മാരുടെ ബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു, സംഗീതം,വീണ എന്നിവയിൽ അതുല്യ പ്രതിഭയായിരുന്നു എന്ന് മാത്രമല്ല സാക്ഷാൽ മഹാദേവന്റെ പോലും മനസ്സിനെ തന്റെ സംഗീതം കൊണ്ട് വശത്താക്കുവാനും,അദ്ദേഹത്തിൽ നിന്ന് അനേകം ദിവ്യമായ വരങ്ങൾ പ്രാപ്തമാക്കുവാനും,ചന്ദ്രഹാസം പോലുള്ള ദിവ്യവും അതിശക്തവുമായ ദിവ്യായുധങ്ങൾ പ്രാപ്തമാക്കുവാനും കഴിഞ്ഞ ആളാണ്‌ രാമനോളം തന്നെ ശക്തനും, സുന്ദരനും, പണ്ഡിതനുമായ രാവണൻ.


കൂടാതെ അദ്ദേഹം ഒരിക്കൽ കൈലാസമെടുത്തമ്മാനമാടിയ വേളയിൽ അഹങ്കാരശമനത്തിനായി, സാക്ഷാൽ ശ്രീ പരമേശ്വരൻ തന്റെ കാലിന്റെ പെരുവിരൽ കൊണ്ട് കൈലാസത്തിലെ മണ്ണിലൊന്നമർത്തിയപ്പോൾ ,കൈലാസപർവതത്തിനടിയിൽ പെട്ടു പോയ ദശാനനൻ അവിടെക്കിടന്നു കൊണ്ട് നിമിഷാർദ്ധത്തിൽ രചിച്ചാലപിച്ച ദിവ്യമായ "താണ്ഡവസ്തോത്രം" ശിവനിൽ അദ്ദേഹത്തെക്കുറിച്ചും, അദ്ദേഹത്തിന്റെ പ്രതിഭയെക്കുറിച്ചും മതിപ്പുണ്ടാക്കുകയും അദ്ദേഹത്തെ "രാവണൻ" എന്ന പേര് ചൊല്ലി വിളിക്കുകയും ചെയ്തു.


"പരമാധികാരം അഥവാ അവകാശം ഉള്ളവൻ " അതുല്യമായ സൌന്ദര്യത്തോടു കൂടിയവൻ" അഥവാ "ശക്തമായ തത്ത്വങ്ങളുള്ളവൻ അഥവാ തത്വങ്ങൾ അറിയുന്നവൻ" എന്നൊക്കെയാണ് "രാവണൻ" എന്ന പദത്തിനർഥം.


എന്നാൽ മറ്റൊരർഥം ഉള്ളത് ."കരയുന്നവൻ" അഥവാ "മറ്റുള്ളവരെ കരയിക്കുന്നവൻ" എന്നാണ്.അവസാനം പറഞ്ഞ അർത്ഥമായിരുന്നു രാവണനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കർമങ്ങൾക്ക് വളരെ യോജിച്ചതും. ..അതായത് സദാ മറ്റുള്ളവർക്ക് ദുഃഖം കൊടുക്കുകയും അവരെ കരയിക്കുകയും തന്നെയായിരുന്നു അയാളുടെ ജീവിതവിനോദം...പ്രത്യേകിച്ച് സ്ത്രീകളെ ...!!!
ഒൻപത് ഉത്തമരായ സ്ത്രീകൾ മൂലം ലഭിച്ച ശാപവും രാവണന്റെ നാശത്തിനു പുറകിലുണ്ട് !!!


അതിൽ പ്രധാനം കുശദ്വജൻ എന്നാ മുനിപുത്രിയുടെതാണ് ..അവൾ മഹാവിഷ്ണുവിനെ ഭർത്താവായി ലഭിക്കുവാൻ വേണ്ടി തപസ്സു ചെയ്തു കൊണ്ടിരിക്കുമ്പോൾ രാവണൻ അവളെ ബലാൽക്കാരം ചെയ്തു അപ്പോൾ വേദവതി "നീയും നിന്റെ കുടുംബവും എന്റെ ഭഗവാൻ വിഷ്ണുവിനാൽ നാശ മടയട്ടെ "എന്ന് ശപിച്ച ശേഷം അപവിത്രമായ തന്റെ ശരീരത്തെ, സ്വന്തം യോഗാഗ്നിയിൽ എരിച്ചു വിഷ്ണുലോകം പൂകി ...അവരാണ് അടുത്ത ജന്മത്തിൽ സീതയായി പുനർജനിച്ചതെന്നും ഒരൈതിഹ്യമുണ്ട് !!!
പിന്നീടൊരിക്കൽ ദേവന്മാരെ തോല്പ്പിച്ചു അവരെ ബന്ധനസ്ഥരാക്കിയ വേളയിൽ പേടിച്ചു ഒളിക്കാനൊരുങ്ങിയ ദേവഗുരു ബ്രുഹസ്പതിയുടെ മകൾ സുലേഖാദേവിയെ ബലാൽക്കാരം ചെയ്യുവാൻ ഒരുമ്പെട്ടപ്പോൾ അവരുടെ അച്ഛനും, ദേവഗുരുവുമായ ബ്രുഹസ്പതിയും,ഒപ്പം സുലേഖാ ദേവിയും രാവണനെ "കാമബാണമേറ്റ് മദിക്കുന്ന നീ രാമബാണമേറ്റ് മരിക്കട്ടെ" എന്ന് ശപിച്ചു,


പിന്നീടൊരിക്കൽ സാക്ഷാൽ ബ്രഹ്മദേവന്റെ മാനസപുത്രിയായ പുന്ജികാദേവിയെ രാവണൻ അപമാനിക്കാനൊരുങ്ങിയപ്പോൾ ബ്രഹ്മദേവൻ "ഇനി മുതൽ സമ്മതമില്ലാത്തവളെ തൊട്ടാൽ നിന്റെ പത്തു തലകളും പൊട്ടിത്തെറിച്ചു പോകട്ടെ"എന്ന് ശപിച്ചു .


ഒരിക്കൽ സാക്ഷാൽ അഗ്നിദേവന്റെ ഭാര്യയായ സ്വാഹാദേവിയെ രാവണൻ മാനഭംഗ പ്പെടുത്തിയപ്പോൾ അദ്ദേഹം രാവണനെ ഇങ്ങിനെ ശപിച്ചു "നിന്റെ മുൻപിൽ വച്ച് നിന്റെ ഭാര്യയെ വാനരന്മാർ നശിപ്പിക്കട്ടെ "എന്ന്.. ( നോക്കണേ ..ഒരു ദുരാചാരിയുടെ ഭാര്യ എത്ര ശുദ്ധയാണെങ്കിലും നിരപരാധിയാണെങ്കിലും അനുഭവിക്കേണ്ടി വരുന്ന ദുർവിധിയെന്ന് !!! 


മറ്റൊരിക്കൽ സമുദ്രസ്നാനത്തിനായി എത്തിയ ഏതാനും ബ്രാഹ്മണയുവതികളെ അവരുടെ അമ്മമാരുടെ മുന്നിൽ വച്ച് രാവണൻ അപമാനിച്ചു. ദു:ഖം സഹിക്കവയ്യാതെ അപ്പോഴവരുടെ മാതാക്കൾ "ഒരു കുലസ്ത്രീ മൂലം തന്നെ നീ കുലമറ്റു കാലപുരി പൂകാനിട വരട്ടെ "എന്ന് ശപിച്ചു.


വേറൊരവസരത്തിൽ തന്റെ സ്വന്തം സഹോദരിയെ തന്റെ കണ്‍മുൻപിൽ വച്ചു അവയവങ്ങൾ മുറിപ്പെടുത്തി മാനഭംഗപ്പെടുത്തിയപ്പോൾ ദ്വൈപായനൻ "നിന്റെ സഹോദരിയേയും ഒരു മനുഷ്യൻ ഇത് പോലെ അംഗഭംഗപ്പെടുത്താനിട വരട്ടെ;കൂടാതെ നിന്റെ ഭാര്യയെയും വാനരന്മാർ മാനഭംഗപ്പെടുത്തട്ടെ"എന്ന് ശപിക്കുന്നു.ഇത് പിന്നീട് ലക്ഷ്മണൻ,രാവണന്റെ സഹോദരിയായ ശൂർപ്പണഖയുടെ,മൂക്കും ,മാറിടവും വാളു കൊണ്ട് വെട്ടിക്കളഞ്ഞു അംഗവൈകല്യം വരുത്തുന്ന വേളയിൽ സത്യമായിത്തീരുന്നു..ഒപ്പം യാതൊരു തെറ്റും ചെയ്യാത്ത പാവം ഭാര്യ മന്ടോദരിയും,വാനരന്മാരാൽ ആക്രമിക്കപ്പെടുന്നു..


മറ്റൊരവസരത്തിൽ തേജസ്വിയായ അത്രി മഹർഷിയുടെ ഭാര്യയുടെ മുടി പൊടിച്ചു വല്ചിഴച്ച്പോൾ അത്രി മഹർഷി "നിന്റെ ഭാര്യയെ നിന്റെ മുന്നിൽ വച്ച് വാനരന്മാർ വസ്ത്രമഴിച്ചു ,മുടി പിടിച്ചു വലിച്ചിഴച്ചു അപമാനിക്കുന്നത് നിനക്ക് കാണേണ്ടി വരും,.
എന്നും ശപിക്കുന്നു.


എല്ലാം കഴിഞ്ഞു രാവണന്റെ സഹോദരനായ കുബേരന്റെ വധുവും,രാവണന് പുത്രീ സമാനയുമായ രംഭയെ രാവണൻ അപമാനിച്ചു,.ഇതറിഞ്ഞ നളകൂബരൻ "ഇന്ന് മുതൽ ഒരു സ്ത്രീയെയും അവരുടെ സമ്മ്തമില്ലാത്തെ തൊട്ടാൽ നിന്റെ പത്തു തലകളും പൊട്ടിത്തെറിച്ചു മരിക്കട്ടെ "എന്ന് ശപിക്കുന്നു,.


സീതയ്ക്ക് തുല്യം സുന്ദരിയും,അതീവപതിവൃതയും, അസുരന്മാരുടെ അത്ഭുതശില്പിയും രാജാവുമായ സാക്ഷാൽ മയന്റെ പുത്രിയും,പഞ്ചനാരീരത്നങ്ങളിലെ ഒരു സ്ത്രീരത്നവുമായ സാക്ഷാൽ മന്ടോധരിയായിരുന്നു രാവണന്റെ ധർമപത്നി.(അവർ സീതയുടെ അമ്മയാണെന്നും മറ്റൊരിതിഹ്യം വെളിപ്പെടുത്തുന്നു...അങ്ങിനെ വന്നാൽ അറിയാതെയാണെങ്കിലും സ്വന്തം മകളെ നശിപ്പിക്കുവാൻ ശ്രമിച്ച ആദ്യത്തെ അച്ഛനായിരിക്കും രാവണൻ.അതും അയാളുടെ സർവനാശത്തിനു കളമൊരുക്കി എന്ന് പറയാം.)


എന്നിട്ടും സുന്ദരികളായ സ്ത്രീകളെ എവിടെക്കണ്ടാലും അത്,പുത്രവധുവിനു തുല്യയാണെങ്കിൽ പോലും അയാൾ നശിപ്പിക്കുവാൻ ശ്രമിച്ചു..ഘോരതപശ്ശക്തിയുള്ള യോഗിനികളെപ്പോലും അയാൾ വെറുതെ വിട്ടില്ല...താപസികളെയും, കുലീനവനിതകളെയും,കുലവധുക്കളെയും,അപ്സരസ്സുകളെയും,ദാസികളെയും എല്ലാം അയാൾ, കാമത്തിന്റെ ഒരേ ദൃഷ്ടിയിൽ കണ്ടു സ്വയം അധ:പതിച്ചു.
അത് കൊണ്ട് തന്നെ സ്ത്രീശാപത്തിന്റെ ഘോരാഗ്നി രാവണന്റെ സർവനാശത്തിനും,വേദനാജനകമായ മരണത്തിനും പ്രധാന കാരണമായി.
രാമായണത്തിൽ യുദ്ധ കാണ്ഡത്തിൽ ഹനുമാൻ സീതാദേവിയെ അന്വേഷിച്ചു നടക്കവേ,രാത്രിയിൽ,രാക്ഷസന്മാരുടെ കണ്ണ് വെട്ടിച്ചു ഓരോ കൊട്ടാരത്തിലും കയറി നോക്കവേ രാവണന്റെ അന്ത:പുരത്തിൽ പട്ടുമെത്തയിൽ ശയിക്കുന്ന സ്ത്രീക്ക് പറഞ്ഞു കേട്ട സീതാലക്ഷണങ്ങൾ കണ്ടു ഞെട്ടുകയുണ്ടായി..പറഞ്ഞു വന്നത് ,അത്രയും ലക്ഷ്മീതേജസ്സും, സ്വഭാവവൈശിഷ്യവുമുള്ള ഭാര്യ ഉണ്ടായിട്ടു പോലും ,അതും സർവഞനായ രാവണനെപ്പോലുള്ള ഒരു വ്യക്തി ആ മനോനിലയിൽ നിന്നധ:പതിച്ചു കാണുന്ന സുന്ദരികളെയെല്ലാം തന്റെ ബലം പ്രയോഗിച്ചു അവരുടെ ഇച്ഛക്കെതിരായി,പ്രവർത്തിച്ചു സ്വന്തം സർവ നാശത്തിന്റെയും ,മരണത്തിന്റെയും വേഗത കൂട്ടി.


[ വാൽക്കഷണം : സാക്ഷാൽ മഹാവിഷ്ണുവിന്റെ ശ്രീ വൈകുണ്ഡത്തിലെ ദ്വാരപാലകരായിരുന്നു ജയനും അജയനും. തങ്ങളുടെ തപ:ശ്ശക്തി കൊണ്ട് ബാലരൂപത്തിൽ വൈകുണ്ഡനാഥനെ ദർശിക്കുവാനെത്തിയ ബ്രഹ്മപുത്രന്മാരായ സനകാദി മുനിമാരെ അകത്തേക്ക് കടത്തി വിടാതെ തടഞ്ഞു നിർത്തി അപമാനിച്ചത് മൂലം അവരുടെ "ദൈവികത നശിച്ചു അസുരന്മാരായി ജനിക്കട്ടെ" എന്ന് ശപിച്ചു ഭൂമിയേക്ക് അയച്ചു .

തങ്ങളുടെ തെറ്റ് മനസ്സിലാക്കിയ അവർ മുനിമാരോട് ശാപ മോക്ഷത്തിനായി ഇരന്നു.അത് പ്രകാരം മുനിമാർ അവർക്ക് ശാപ മോക്ഷമായി രണ്ടു മാർഗങ്ങൾ നിർദേശിച്ചു.
ഒന്ന് അവർക്ക് ഏഴു ജന്മങ്ങൾ എടുത്തു വിഷ്ണുവിന്റെ പരമ ഭക്തന്മാരായി അവസാനം വിഷ്ണുപദം പൂകാം.അല്ലെങ്കിൽ മൂന്നു ജന്മങ്ങൾ വിഷ്ണുവിന്റെ ശത്രുക്കളായി അദ്ദേഹത്തിന്റെ കൈകൊണ്ട് വീരചരമം പ്രാപിച്ച് മോക്ഷം നേടാം.വിഷ്ണുവിനെ പിരിഞ്ഞു ഏഴു ജന്മം ഇരിക്കുവാൻ കഴിയാത്തത് കൊണ്ട് അവർ രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു വെറും മൂന്നു ജന്മങ്ങൾ കൊണ്ട് അദ്ദേഹത്തിലേക്ക് തിരിച്ചെത്തുന്നു
ആദ്യ ജന്മത്തിൽ ഹിരണ്യാക്ഷൻ ,ഹിരണ്യകശിപു എന്നിവരായി ജനിക്കുകയും ഭഗവാൻ വിഷ്ണു വരാഹാവതാരത്തിലൂടെ ഹിരണ്യാക്ഷനെയും, നരസിംഹാവതാരത്തിലൂടെ ഹിരണ്യ കശിപുവിനെയും നിഗ്രഹിക്കുന്നു.
രണ്ടാമത്തെ ജന്മത്തിൽ അവർ രാവണനും,സഹോദരൻ കുംഭകർണനുമായി ജനിക്കുന്നു.അപ്പോഴും വിഷ്ണു ശ്രീരാമനായി അവതരിച്ചു അവരെ വധിക്കുന്നു.
മൂന്നാമത്തെയും അവസാനത്തെയും ജന്മത്തിൽ അവർ ശിശുപാലനും ,ദന്തവക്രനുമായി (ചില ഐതിഹ്യങ്ങളിൽ കംസനെന്നും പരാമർശിച്ചിരിക്കുന്നു.)ജനിക്കുന്നു.ആ ജന്മത്തിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ തൃക്കൈകളാൽ അവർ വധിക്കപ്പെട്ടു വീണ്ടും വൈകുണ്ഡം തിരിച്ചു നേടുന്നു,വൈകുണ്ഡമോക്ഷം ലഭിച്ച അവർക്ക് പിന്നീട് ജന്മങ്ങളൊന്നും തന്നെ ഉണ്ടാവുന്നുമില്ല
 — feeling blessed.

Date :10-January-2015

Tribute to my daughter born in my mind only....

"എന്റെ മാനസപുത്രിക്ക് "

മകളേ നിനക്കായ് ...

നിനക്കായ് ഈ അമ്മ ഇനിയുമൊരു ജന്മം എടുക്കും...

അന്ന് നീ ചിന്തിക്കും എന്തേ ഈ അമ്മയെക്കാണാൻ നീയിത്ര വൈകീയെന്ന്..

ഈ അമ്മയുള്ളപ്പോൾ എന്തിനു നിനക്ക് മറ്റൊരു കൂട്ടുകാരിയെന്ന്...

ഈ അമ്മയുള്ളപ്പോൾ എന്തിനു നിനക്ക് മറ്റൊരു സംരക്ഷകനെന്ന്...സംരക്ഷകയെന്ന്...

ഈ അമ്മയുള്ളപ്പോൾ ദു:ഖം നിന്റെയടുത്തുപോലും വരാൻ മടിക്കും....

സന്തോഷപ്പുതപ്പിനാൽ ഞാൻ നിന്നെ പൊതിഞ്ഞെന്റെ നെഞ്ചോടു ചേർക്കും...

ഈ അമ്മയുടെ നെഞ്ചിലെന്നും നിനക്കായ് മധുരമൊരു താരാട്ട് കാണും...

കണ്ണുകളിൽ നക്ഷത്രത്തിളക്കവും, സ്വപ്നത്തിൻ മഴവില്ലാൽ തീർത്ത മഞ്ജുളമാം നിറങ്ങളും കാണും ..

നിനക്കൊപ്പം താരകാരാജകുമാരിമാരോടൊപ്പം ഈയമ്മ കാലങ്ങളോളം നൃത്തം ചെയ്യും...

ആകാശത്തിലെ ഇന്ദ്രധനുഷിൽ നിന്നും ഏഴു മനോഹര വർണങ്ങൾ എടുത്തു,അതിൽ മഞ്ഞും,താമരപ്പൂവും ചേർത്തു,മനോഹരമായി നർത്തനം ചെയ്യുന്ന മയിലിന്റെ പീലി കൊണ്ട് ഞാൻ ഞാൻ നിനക്ക് മുഖമെഴുത്തു നടത്തും...


നിന്റെ ഓർമകളിൽ നിന്നെക്കാണുംവരെയീയമ്മ ജന്മങ്ങൾ തൻ
വാതിലിൽ മുട്ടിക്കൊണ്ടിരിക്കും ..

അമ്മ തൻ ആത്മാവിൽ നിന്നുയിർക്കൊള്ളും നീയൊരു നാൾ ദുർഗയായ്...

നിന്നെപ്പോൽ ഉയിർക്കൊണ്ട അനേകം പെണ്‍കിടാങ്ങൾ തൻ രക്ഷക്കായ്..ലോക സമാധാനത്തിനായിക്കൊണ്ടും...

അന്ന് നിൻ മൂർധാവിൽ അഭിമാനചുംബനം തന്നു ഞാൻ മൊഴിഞ്ഞിടും...

എന്റെ മകളേ എന്നഭിമാനമേ ...ഇത് നിനക്കായ്...!!!

അളവറ്റ ആരാധനയോടെ ...

നീ ജനിക്കാത്തതു കൊണ്ട് ഇത് വരെയും ജനിക്കാത്ത നിന്റെ അമ്മ - മായ
Date :07-January-2015

ആത്മാരാമയാണ് ഞാൻ ...!!!

ആരും കൂടെയില്ലെങ്കിലും,ചുറ്റും മുഴുവൻ ദു:ഖമാണെങ്കിലും സ്വയം ആനന്ദിക്കുന്നവൾ!!! സ്വയം സന്തോഷിക്കുവാനറിയുന്നവൾ!!!

ആ മനസ്സാണെന്റെ എന്നത്തെയും ശക്തി !!!

എല്ലാവരും പകച്ചു നിന്ന് പോകുന്ന ജീവിത സാഹചര്യത്തിലും ഞാനോർക്കും,ഞാൻ ഈ ഭൂമിയിൽ വന്നപ്പോൾ എന്റെ കൂടെ ആരുമില്ലായിരുന്നു ഞാനൊന്നും കൊണ്ട് വന്നിട്ടുമില്ലായിരുന്നു..ഈ ഭൂമിയിൽ വന്ന ശേഷം കിട്ടുന്ന ഈ ശരീരവും,വിവേകവും, ബോധമുള്ള മനസ്സും, സാധനങ്ങളും, ബന്ധുക്കളും, മാത്രമാണ്....അത് എത്ര നാൾ ഉണ്ടാകും എന്നും എത്ര നാൾ നമുക്ക് ഉപകരിക്കുമെന്നും അതേ ദൈവത്തിനേ അറിയുകയുള്ളൂ..അത് കൊണ്ട് തന്നെയാണ് ,എല്ലാം ആസ്വദിക്കുമെങ്കിലും, ഇവിടെയുള്ള ഒന്നിലും എനിക്ക് ഭ്രമം തോന്നാതിരുന്നതും ...കേവലം ഒരു സാക്ഷിയെപ്പോലെ നിന്നുള്ള ആസ്വാദനം മാത്രം ..

അത് കൊണ്ട് തന്നെ എന്ത് ഭൂകമ്പം നടന്നാലും,ഇന്നും മായ സുഖമായിത്തന്നെ ,മനസ്സറിഞ്ഞു ഉറങ്ങുന്നതും....അന്നും, ഇന്നും അതേ നിഷ്കളങ്കമായ കൊച്ചു കുട്ടിയെപോലെത്തന്നെ ...!

മാത്രവുമല്ല , ഉറങ്ങുമ്പോൾ ഇപ്പോഴും,അങ്ങ് ദൂരെ കൊച്ചു കേരളത്തിൽ ഇരുന്നു,ഈ പ്രായത്തിലും തന്റെ മക്കൾക്ക്‌ വേണ്ടി എന്റെ ജീവന്റെ ജീവനായ മാലുക്കുട്ടൻ എന്ന് ഞാൻ വിളിക്കുന്ന എന്റെ അമ്മ ചൊല്ലുന്ന നാമത്തിന്റെ ഈരടികൾ എനിക്കിങ്ങു ഷാർജയിൽ കിടന്നു കൊണ്ട് കേൾക്കുവാൻ കഴിയുന്നതും..പതിഞ്ഞ ശബ്ദത്തിൽ..ചുറ്റും ഭസ്മത്തിന്റെയും..ചന്ദനത്തിന്റെയും,തുളസിയുടെയും സുഗന്ധത്തോടൊപ്പം ആ നാമജപവും ഒഴുകിയെത്തുന്നൂ..."ഹരി ജഗന്നാഥൻ,പരൻ നാരായണൻ അരികിൽ വേണമെ തുണയായെപ്പോഴും..."
 — feeling blessed.


Date:07-January-2015

കണ്ണേറു പറ്റിയ ജീവിതങ്ങൾ... മനസ്സിന്റെ അടിത്തട്ടിൽ നിന്നെന്നെവിടെ നിന്നോ ഒരു കഥ കടന്നു വരുന്നത് പോലെ..... — 
04-January-2015

എല്ലാവർക്കും ഒരൽപം "തിരുവാതിര" ചിന്താശകലം തരാം- ചെറിയ കാര്യം...പക്ഷെ വലിയ സത്യം...!!!
ഭർത്താവ് എന്ത് തെറ്റു ചെയ്താലും,അതൊക്കെ സഹിച്ച് ,അത് മറച്ചു വച്ച് ,മറ്റുള്ളവരുടെ മുന്നിൽ,അയാളെ വാനോളം പുകഴ്ത്തുന്നവരാണ് സാധാരണ സ്ത്രീകൾ; പ്രത്യേകിച്ചും ഭാരതസ്ത്രീകൾ !!!

അത് കൊണ്ട് തന്നെ അയാളുടെ അഭിമാനത്തിന്റെ ആയുസ്സും, സഹി കെടുന്ന ഒരു വേളയിൽ, അവളുടെ മനസ്സ് ,അവളുടെ നാവിലൂടെ സത്യം പുറം തള്ളുന്നത് വരെയെയുള്ളൂ..
 — looking for a miracle.
03-January-2015

കാല്പനികതയുടെ ചിറകിലേറി...ഒരു നാൾ ഞാൻ പോകും...എനിക്കേറ്റവും പ്രിയപ്പെട്ടയിടത്തേക്ക്...അവിടെ എന്റെയാത്മാവിനു തൃപ്തിയാകുവോളം,നക്ഷത്ര രാജകുമാരികളോടൊപ്പം ഞാൻ നൃത്തം ചെയ്യും...അവിടെ-ദുഖങ്ങളുണ്ടാവില്ല...വെറുപ്പുമുണ്ടാവില്ല..ഞാനെന്ന ഭാവവുമുണ്ടാവില്ല..ഉണ്ടാവുന്നത് തികച്ചും പരിശുദ്ധമായ സ്നേഹവും സമാധാനവും മാത്രം...
സ്വപ്‌നങ്ങൾ തിളങ്ങുന്ന കണ്ണുകളുമായി ജനിച്ച എന്നെത്തേടി വിദൂരതയിൽ നീയലയും... എന്നെന്നേക്കുമായി....!!! കാലവും,ജനതകളും അതിനു സാക്ഷികളാകും.....

By മായ
Date :28-December-2014

നമ്മൾ അറിയാതെ നമ്മളെ സ്നേഹിക്കുന്നവരുടെ അഥവാ പ്രേമിക്കുന്നവരുടെ ,നിരാശ ശാപമായി , നമുക്ക് കിട്ടുമത്രേ ഞാൻ പറഞ്ഞതല്ല..ജ്യോതിഷികൾ പറയുന്നതാണ്...

വിവാഹത്തിനു മുൻപ് നമ്മൾ അറിയുക പോലും ചെയ്യാതെ നമ്മളെ മനസ്സില് കൊണ്ട് നടന്നു, നമ്മുടെ വിവാഹം കഴിഞ്ഞപ്പോൾ തകർന്നു പോയ പുരുഷന്മാരുടെയും ,സ്ത്രീകളുടെയും ശാപം നമ്മുടെ വിവാഹജീവിതത്തിനു വലിയ ദോഷമായി ഭവിക്കും പോലും !!!

നമ്മൾ ഒരു തെറ്റ് പോലും ചെയ്തില്ലെങ്കിലും എന്ന് ജ്യോതിഷം പറയുന്നു..അതിനു പരിഹാരമായി പറയുന്ന വഴിപാടെന്താണെന്നോ?

ആർക്കാണോ ആ ശാപം അവർ പോലുമറിയാതെ അജ്ഞാതകാമുകരിൽ നിന്നും കിട്ടിയിട്ടുള്ളത് ആ വ്യക്തിയുടെ ഉയരത്തിന് തുല്യം കൂവളമാല അടുത്തുള്ള ശിവക്ഷേത്രത്തിൽ കൊടുത്ത് 41 ദിവസം ചാർത്തിച്ചു മനസ്താപത്തിനു പരിഹാരം പ്രാർഥിച്ചു, പുരുഷന്മാരുടെ ശാപമാണെങ്കിൽ ,ആണ്‍കുട്ടികൾക്ക് സമ്മാനങ്ങളും, പുതുവസ്ത്രങ്ങളും, മധുരവും കൊടുക്കണം ,മറിച്ച് പെണ്‍കുട്ടികളുടെ ശാപമാണെങ്കിൽ അലങ്കാര വസ്തുക്കളും, പല നിറത്തിലുള്ള കുപ്പിവളകളും, കുങ്കുമം മഞ്ഞൾ എന്നിവയും,പുതു വസ്ത്രങ്ങളും ,മധുരവും വിവാഹം കഴിയാത്ത പെണ്‍കുട്ടികൾക്ക് നൽകണമത്രേ !!!

വെറുതെ ഇതെല്ലാം കൊടുക്കുന്നതിൽ ഒരു കുഴപ്പവുമില്ല പക്ഷെ ഈയൊരു കാരണവും പറഞ്ഞു കൊടുക്കുമ്പോൾ എന്തോ ഒരു വിഷമം തോന്നില്ലേ..അല്ലെ?എന്റമ്മേ ..എന്തൊരു കഷ്ടമാണല്ലേ ..ചിന്തിച്ചു നോക്കു....
 — feeling surprised.


Date : 23-December-2014

"Naa Tum bewafaa ho, naa hum bewafa hain 
Magar kya kare apane raahe judaa hain "

Means:

[ Neither you are unfaithful/disloyal, nor am I unfaithful/disloyal;
But what can we do? Our paths are separate... ]

Beautiful Lyrics from "Ek Kali Muskayi"(1968) - Sung by Lata Mangeshkar.

That is called "Fate" or "Time",which influence one's life in such a way,that, it makes it upside down in one day or one night, with out even a reason to do so...while all the corrupted / disloyal people are enjoying their life...

Maya Menon. — feeling emotional.
Date :22-Dec-2014

"ശരീരം" എന്ന "സത്യമായ മിഥ്യ"

ശരീരമോഹികളോട് /ശരീരവാദികളോട് ഒരൽപം ചിന്ത പങ്കു വയ്ക്കട്ടെ.!!!

ശരീരമാണ് എല്ലാമെങ്കിൽ,മനസ്സിനും ആത്മാവിനും ഒരു വിലയുമില്ലെങ്കിൽ /സ്ഥാനമില്ലെങ്കിൽ , പിന്നെ എന്തിനാണ് മരിച്ചു കഴിഞ്ഞാൽ നിങ്ങൾ അതിനെ "ശവം" എന്ന് വിളിക്കുന്നത്‌?!!!
എന്ത് കൊണ്ടാണ് നിങ്ങളാ ശരീരത്തെ അഗ്നിയിൽ ദഹിപ്പിച്ചും,കല്ലറയിൽ അടക്കിയും,മൃഗങ്ങള്ക്ക് തിന്നാൻ കൊടുത്തും ഇല്ലാതാക്കുന്നത്..???!!!

എന്ത് കൊണ്ട് നിങ്ങൾ പിന്നീടവയെ ,ചുംബിക്കാതെയും,ആലിംഗനം ചെയ്യാതെയും,രമിക്കാതെയും അറപ്പോടെ,ഭയത്തോടെ അല്ലെങ്കിൽ ആദരവോടെ മാത്രവും കണ്ടു തുടങ്ങുന്നത് ?!!!

കാരണം അതിൽ എല്ലാ മോഹവും ഉണർത്തുന്ന,ഓജസ്സും ,തേജസ്സും നൽകുന്ന,ജീവൻ തുടിപ്പിക്കുന്ന ഒരാത്മാവിന്റെ കുറവുണ്ട് എന്നത് തന്നെ..!!!

ചുരുക്കിപ്പറഞ്ഞാൽ ആ ആത്മാവാണ് ജീവജാലങ്ങൾക്ക്, വേണ്ട എല്ലാ ഭാവങ്ങളും,ചലനശേഷിയും നല്കുന്നത്..മനുഷ്യർക്ക്‌ വേണ്ടപ്പോൾ വേണ്ടത് ചെയ്യുവാനും,തോന്നിവാസം കാട്ടുവാനുമുള്ള ,ചിന്താശേഷിയും,വികാരങ്ങളും,നൽകുന്നത്...സ്നേഹിക്കുവാനും,വെറുക്കുവാനുമുള്ള,ചോദന നൽകുന്നത്, നന്മ ചെയ്യുവാനും ,തിന്മ ചെയ്യുവാനുമുള്ള പ്രചോദനം നൽകുന്നത് ...!!!

കരയാനും,ചിരിക്കുവാനും ,പൊതുമധ്യത്തിൽ എന്ത് ചെയ്യണം ,എന്ത് ചെയ്യരുത് എന്നിങ്ങനെയുള്ള വിവേകബുദ്ധി നൽകുന്നത് ..ചെയ്‌താൽ തനിക്കും മറ്റുള്ളവർക്കും, സുഖമുണ്ടാകുന്നതും, വേദനയുണ്ടാകുന്നതുമായ കാര്യങ്ങൾ ചിന്തിപ്പിച്ചും, ചിന്തിപ്പിക്കാതെയും ചെയ്യിപ്പിക്കുന്നത്...എന്നത് തന്നെ !!!

അത് കൊണ്ട് തന്നെ ശരീരമാണെല്ലാമെന്ന ധാരണയിൽ ശരീരത്തിനെക്കൊണ്ട്‌ ആവാത്ത പണിയെല്ലാമെടുപ്പിച്ചാൽ അതിന്റെ അവസാനം ആത്മാവിന്റെ നാശമായിരിക്കും,അഥവാ ആത്മാവ്‌ തന്നെ ശരീരമാകുന്ന കൂട് വിട്ടു പോകുവാൻ അമിതമായ ശരീരചിന്ത കാരണവുമാകാം എന്നോർമിപ്പിച്ചു കൊള്ളട്ടെ!
അത് കൊണ്ട് ശരീരമാണെല്ലാമെന്നു ചിന്തിക്കുന്നവർ "വിഡ്ഢികളുടെ സ്വർഗത്തി"ലാണെന്നറിഞ്ഞാൽ കൊള്ളാം..എന്ന് പറഞ്ഞു കൊണ്ട് ഇന്നത്തെ ചിന്താശകലത്തിനു ഇവിടെ വിരാമമിടട്ടെ...

സ്നേഹാദരങ്ങളോടെ മായ
— feelingthoughtful.
Date:15-December-2014

Hi! Good morning friends...

Today morning at 7 am UAE time :

As usual,I was on the way to my office and when my mobile start ringing and it was showing an unknown number from India..at first,I didn't attend, as it is my habit to save all my friends/relatives numbers and if it is not a familiar number,usually,I'll ignore it...

But the call came a second time and at the third time,I felt like to take it, thinking that it may be a new number taken by any of my friends/relatives in Kerala...
But to my surprise it was Shivan Poojappura,-the production Controller of " Karutha Muthu"- a new Malayalam serial , who,on behalf of Mr. Praveen Kadakkavoor-The Director of the same Serial,contacting me for signing the contract for the upcoming role of a Doctor character in it...!!!

But what to do,currently,I have restarted working here,and staying with my family and children are studying here with final exams are near. so can commit only the character roles as per my age/get up/ requirements/available with in the UAE location only..which ,I think,won't be with serials,but with movies...!!!

But ,to be frank,I am so happy in getting calls/ opportunities from genuine and good teams from the film/serial/modelling Industry,even now,after 8 long years....Thank you Shivanji and Praveenji for the concern,you have showed to this unknown small artist like me...Thanks a lot.

Maya. Maya Menon
 — feeling awesome.

Sunday, 25 January 2015

Date :12-December -2014

MONEY, LUST & GREED RULES THE WORLD !!!

We are living in a world where Lust Rules and not Love;
Greed rules, Not generosity;

Body matters and not Mind or Soul;

Physical relationship only matters; Not True Love,Mutual respect and Understanding;

Money and other physical/Material pleasures matters than a loyal and chaste wife...

Marriage and Education are a kind of business now...

Educated beautiful girls are subject to bargaining in marriage market in terms of dowry; & subject to both physical and mental harassment even after years of marriage or they became mothers of many children...just in the name of the same dowry...

Taking dowry from the parents of a girl,and with that money eloping with another girl/ or going to brothel/club/pub etc.are a trend now;

Use of Alcohol/other drug items/bad company makes a normal human being horrible than an hungry wild animal; which keeps him away from the hearts of his family members for ever...

Thought
By Maya Menon
 — feeling horrible.
Date:10-Dec-2014

യാത്രകൾ ഒരു മനുഷ്യന്റെ ജീവിതത്തിൽ ആവശ്യമാണ്‌ ....

അറിവ് നേടാൻ, പക്വതയാർജിക്കാൻ, ധനം സമ്പാദിക്കാൻ, മനസ്സമാധാനം തേടി അങ്ങിനെ എത്രയെത്ര യാത്രകൾ ഈ ചെറിയ ജീവിതത്തിൽ നമ്മൾ നടത്തുന്നു...

അത്രയൊന്നും വരില്ലെങ്കിലും ഓരോ ചെറിയ യാത്രകൾ പോലും എനിക്ക് പകർന്നു തന്ന നല്ലതും ചീത്തയുമായ ഒരു പിടി അനുഭവങ്ങളെക്കുറിച്ച് ഞാനെഴുതുന്നു..

സമയക്കുറവു മൂലം അല്പം വൈകുമെങ്കിലും ,അധികം വൈകാതെ ആ അനുഭവങ്ങളെല്ലാം ഞാൻ നിങ്ങളിലെക്കെത്തിക്കുന്നതായിരിക്കും...വായിക്കുമല്ലോ ..

നിങ്ങളുടെ ഓരോരുത്തരുടെയും പ്രോത്സാഹനങ്ങൾക്കും, വിമർശനങ്ങൾക്കുമായി കാത്തു കൊണ്ട്...

സ്നേഹത്തോടെ

മായ
Date:08-December-2014

എല്ലാ So called "കപടസദാചാരവാദി"കൾക്കും "സദാചാര"
വാദികൾക്കുമായി ഇത് സമർപ്പിക്കുന്നു ..
വളരെ ലളിതം ..സുന്ദരം ..അർത്ഥവത്തുമാണിത് ...

പരസ്യമായി ചുംബിച്ചു മത്സരിക്കാൻ കാണിച്ച ആവേശമൊന്നും സ്വന്തം സഹോദരിമാരുടെ കല്യാണം നടത്തിക്കൊടുക്കുവാനോ, ബലാത്സംഗ ത്തിനിരയായ പെണ്‍കുട്ടികൾക്ക് നീതി നടപ്പാക്കിക്കൊടുക്കുവാനോ,ഒരു ന്യൂജെനെറേഷനും തയ്യാറായിക്കണ്ടില്ലല്ലോ..അവർക്കാണിത് കൂടുതൽ ചേരുക..

[ Posted by Ashif Rasheed ]

അമ്മയെ ചുംബിക്കാം ; വയറ്റിൽ ചുമന്ന
നന്ദിയോടെ...

അച്ഛനെ ചുംബിക്കാം ഈ
ലോകം കാണാൻ അവസരം തന്ന
കടപ്പാടോടെ...

മക്കളെ ചുംബിക്കാം ജൻമം കൊടുത്ത
സംതൃപ്തിയോടെ..

സഹോദരി സഹോദരങ്ങളെ ചുംബിക്കാം...
ഒരേ രക്തത്തിന്റെ സുഗന്ധത്തോടെ...

ഭാര്യയെ ചുംബിക്കാം അവൾക്കു
മരിക്കുവോളം ചുംബനം നൽകാൻ
ഞാനല്ലാതെ വേറെ ആരുമില്ല എന്ന
ഓർമ്മയോടെ...

അത് കൊടുക്കാൻ എനിയ്ക്കൊരു പ്രത്യേക ഇടം വേണ്ട...
നാലാളെ അത് കാണിച്ചു എനിക്ക് സ്നേഹമുള്ളവനും ആവേണ്ട .. സ്നേഹവും ചുംബനവും എന്നും അതിന്റെ പരിശുദ്ധിയോടെ നിലനില്ക്കട്ടെ....

പെണ്‍കുട്ടികളോട് ഒരു വാക്ക്..... പ്രിയ
കൂട്ടുകാരികളെ ... , ഒരിക്കലും ഒരു യഥാർത്ഥ
കാമുകൻ തന്റെ പ്രണയിനിയെ പ്രദർശനവസ്തു
ആക്കില്ല..,

ഒരു ഷാൾ അല്ലേല് ഉടുപ്പ്മാറി കിടന്നാൽ "നേരെ പിടിച്ചു ഇടു" എന്ന്പറയുന്നവനാണ് ആണ് കാമുകൻ അല്ലേല്
ആണ്‍കുട്ടി !!! അല്ലാതെ ആളുകള് കൂടുന്നിടത്ത്
കൂട്ടി കൊണ്ട് പോയി കിസ്സ് അടിക്കുകയല്ല
അവന്റെ ആണത്തം!!!

ഇത് ലോകത്തോട്‌ വിളിച്ചു പറയുന്നവനെ നിങ്ങൾ വിളിക്കുന്ന പേര് "സദാചാരവാദി" എന്നാണെങ്കിൽ ഞങ്ങൾ
സദാചാരവാദി എന്നതിലുപരി മലയാളികളാണ്
നല്ല നട്ടെല്ലുള്ള കേരളീയനായ മലയാളി....
 — feeling determined.


Date:18-November-2014

മാധുര്യമേറുന്ന ബാല്യം പ്രത്യേകിച്ചും ഓർമകളാകുന്ന ചില്ല് ഭരണിയിൽ ത്തന്നെ സൂക്ഷിക്കേണ്ടതാകുന്നു..ഇടക്കിടെയെടുത്തു ,
പുറമേ നിന്നതിന്റെ മനോഹാരിത, ഓർമകളാകുന്നചില്ലിലൂടെ നോക്കി ആസ്വദിക്കുവാനും ഒന്നിളക്കി,മേലെ പറ്റിയിരിക്കുന്ന,പുതിയ അനുഭവങ്ങളാകുന്ന,പൂപ്പലെല്ലാം മാറ്റി വീണ്ടും സ്വാദേറുവാൻ തിരിച്ചു വയ്ക്കണം.ഇതിങ്ങനെ ഇടയ്ക്കിടെ ചെയ്തു
കൊണ്ടിരുന്നാൽ അച്ചാറിനു രുചിയുമേറും...ഇന്നത്തെ ടെൻഷൻ നിറഞ്ഞ ജീവിതത്തിനിടയിൽ മനസ്സിന്റെ ആരോഗ്യത്തിനും അത്നല്ലതുമാണ് ... wink emoticon smile emoticon grin emoticon
Date:17-November-2014

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, പെണ്‍കുട്ടികളുടെ ആദ്യബാച്ചിൽ എണ്ണം തികയ്ക്കുവാൻ വേണ്ടി കൃഷ്ണൻ കുട്ടി അമ്മാവന്റെ നിർദ്ദേശപ്രകാരം,അദ്ദേഹത്തിന്റെ മാനെജുമെന്റിലുള്ള നാഷണൽ ഹൈസ്ക്കൂളിൽ പോയില്ലായിരുന്നുവെങ്കിൽ തീർച്ചയായും എന്റെ ജീവിതം മറ്റൊരു ദിശയിലേക്കു തിരിയുമായിരുന്നു എന്നെനിക്കു തോന്നുന്നു....കുറേക്കൂടി ലക്ഷ്യബോധമുള്ള ഒരു ദിശയിലേക്കു...എന്റെ പ്രാണനായ കലകളുടെ ലോകത്തിലേക്ക് ..... — feeling sad.

Date:17-November-2014

അറിവിന്റെ തീ പടർന്നലിയുന്നെന്നാത്മാവതിൽ...ഉരുകുന്നു ബന്ധങ്ങളും....കൂടെയെൻ ബന്ധനങ്ങളും...

മായ
 — feeling blessed.
Date :13-October-2014

അടുത്തയിടെ എന്റെ അടുത്ത സുഹൃത്തും,ബന്ധുവുമായ ഒരു മാന്യ വനിതയെ കണ്ടു മുട്ടി.അവളുമായി സംസാരിക്കവെ,ഇന്ന് സമൂഹത്തിൽ നടക്കുന്ന പല പ്രശ്നങ്ങളും ,ചർച്ചയിൽ വന്നു.അക്കൂട്ടത്തിൽ പെണ്‍കുട്ടികളുടെ വിവാഹവും,സ്ത്രീധന പ്രശ്നങ്ങളും,അത് കഴിഞ്ഞുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചാവിഷയമായി.

അപ്പോൾ അറിയാതെ ഞാൻ ചോദിച്ചു പോയി.." നല്ല വിദ്യാഭ്യാസവും, ബോധവുമുള്ള ഇന്നത്തെയീ പെണ്‍കുട്ടികളൊക്കെ എന്തിനാ "വിവാഹം" എന്ന പ്രഹേളികക്ക് നിന്ന് കൊടുക്കുന്നത് ? "

ഉടനെ വന്നു അവളുടെ മറുപടി : "വേറെന്തിനാ..സമൂഹത്തിലെ കുറെ ചെകുത്താന്മാരിൽ നിന്ന് രക്ഷപ്പെടാൻ ഒരു ചെകുത്താന് തല വച്ച് കൊടുക്കുന്നു" എന്ന്..പെട്ടെന്നുള്ള അവളുടെ ഉത്തരവും,ഭയങ്കര ഗൌരവത്തിലുള്ള മുഖഭാവവും എന്നെ കുറച്ചൊന്നുമല്ല ചിരിപ്പിച്ചത്,..ചിന്തിപ്പിച്ചതും...

ഒരു തരത്തിൽ അത് ശരിയല്ലേ ..എന്തോ ഒരു സത്യം അതിലൊളിഞ്ഞു കിടക്കുന്നില്ലേ എന്നൊരു തോന്നൽ.... wink emoticon grin emoticon
 — feeling appreciated.
Date :02-November-2014

Hi !

My Dear Teenage pals,

Please note the below points in your life to achieve success.They are :

1. Please study properly when you need to study at this age, cause this is the best time of your life to concentrate on studies/extra curricular with a carefree mind &/body.

2.Please don't allow your mind to wander here and there,instead divert/guide it towards useful/positive hobbies and activities at this age,because this is the most energetic period of a human being,both mentally and physically.

3. Learn to save/make a habit of saving money now onwards instead of spending on unnecessary things which wHi !

My dear Teenage pals...

Please note the below points in your life to achieve success.They are :

1. Please study properly when you need to study at this age, cause this is the best time of your life to concentrate on studies/extra curricular with a carefree mind &/body.

2.Please don't allow your mind to wander here and there,instead divert/guide it towards useful/positive hobbies and activities at this age,because this is the most energetic period of a human being,both mentally and physically.

3. Learn to save/make a habit of saving money now onwards instead of spending on unnecessary things which will create a disciplined mind in you,which will definitely help to prosper when you grow up.

4. Please avoid bad company/friends and also trying to make the so called bad friends too come to the right path,through showing Love, care & compassion towards them.

5. Never take any serious decision like choosing your Life partner in teenage,cause the decisions you take in the age in between 13 years to 18 years may change after 3 years or more...so is your educational choice...because this is the most dangerous age and decisions we take in this time either destroy our entire life or vice versa, but it depends upon how lucky we are...but remember...for experimenting that,We have Only one Life...!!!

6.Open your mind either to your father or mother..as you feel,who is more closer/comfortable to you cause ,they are much more experienced than you people,who had overcome these situations in their teenage,either successfully or failed,but in both the way,they could advise you better and guide you to the right path....!

7.Be kind and compassionate towards aged people,weak,poor and needy when you are young,cause there comes a time you people also will be in their place...feeling/expecting the same. Always try to help somebody wholeheartedly, who can not return anything to you...but remember,never do it to get fame /name or anything else in return.Whatever good deeds we do must be unknown to the outer world till our death..it should be known only by the God and the people who receives it...!

8.Boys,learn to respect your mother and all other women and consider it is your right to protect them at any cost,anywhere,from anyone. Never consider them weak or inferior to you in anything,cause the fact is this that they're NOT.Earn knowledge to become a good human being than a rich man. Be straightforward in all your dealings, in mind/words/deeds.When you speak to a girl / lady/ woman,look straight in their eyes and talk mildly & gently,but remember ,it must be genuine and not just acting...just to impress them !!! Also never harass or hurt anybody in your life.Never do harm both physical and mental to any body and in physical ,unless it is necessary to save your life.

9.Girls,please keep your mind alert always (24 X 7),try to earn knowledge inside/outside books.Must learn some martial arts/yoga etc in order to balance both your body and mind,because you are the people who will have to face more emotional imbalance /physical changes in life due to various mental as well as physical reasons. But always keep your head straight, face every body with a smile and mind filled with kindness,care and compassion.And always keep your self esteem high so that you never do what you must not do to hurt yourself/ your parents/your well wishers.Also never harass or hurt anybody in your life.Never do harm both physical or mental to any body and in physical ,unless it is necessary to save your life.

10.And always believe in a positive/superior power whom some people call "God" or"Guru" or our "Subconscious mind itself" and try to seek it's advise before we decide/do anything; means "Think before you leap"to avoid the fall.Be alert and careful always as this Universe & it's living beings are going through a bad time.

Hence,keep your five senses open & if possible your 6th sense too before you step out of your house and say or do anything to face/solve/save yourself from any kind of problems/people...

Have a great day!

With Lots of Love,care & prayers...

Your well wisher.

Maya Menon.
 — feeling hopeful.


Date :30-October-2014

This is the Real Woman,Real Mother & the Real Divine Soul,who practices Real socialism by sharing her food equally among the needy & her child equally,who knows the pain of hunger & feelings of her co- beings...Salute to her from the depth of my heart.
Date :30-October-2014

This article ,I am dedicating to all the families,as a Weekend GIFT,who are staying in U.A.E & know very little about the local rules and regulations of this country to stay safe and peaceful.

ALCOHOL & DOMESTIC VIOLENCE

It’s alarming : out of a population of nearly eight million only a small handful understand the laws in the UAE. Here is a comprehensive guide to the facts of living Safe and above the law in the region.

ALCOHOL :
Drinking in licensed establishments is permitted under UAE law for non-Muslims. However, being an Islamic country drinking in excess or irresponsibly is frowned upon.

“Muslims are not allowed to drink alcohol,” says Al Rowaad Advocates and Legal Consultants Senior Partner Hassan Moshen Elhais. “Non-Muslims have the right to go to Dubai’s Criminal Investigation Department (CID) and apply for permission to drink, but this permission is limited – only quantity for personal use is allowed and it must not be consumed in a public place.”

Application forms for alcohol licences are available in UAE liqour stores. You’ll need a minimum monthly salary of Dhs.2,000 and your purchases will be limited depending on the money you earn, so that you cannot buy in bulk. Having a licence means you can consume alcohol in your own home.

It’s vital to remember that, despite the fact that no-one will be hunting down unlicensed drinkers in hotels, restaurants and bars, it is still illegal to drink at those establishments without a licence.
Step outside the venue, or get into a taxi that is subsequently involved in an incident that alerts the police, and more often than not the passenger will be checked for alcohol consumption. Expect a short stay in jail and fines of up to Dhs.20,000 if you are caught.
Driving under the influence of alcohol is a very serious crime. Sometimes drink-driving will land you immediately in jail, followed by deportation if you’re an expat. It can also cost you Dhs.20,000 in fines.

Any drink-driving offence will leave you with 24 "BLACK POINTS" on your licence, which means an immediate Three-month suspension of your UAE driving licence. If drink-driving leads to a fatality your insurance will not cover you: blood money will likely be around Dhs.200,000 and paid to the family of the deceased. You will not leave jail until the amount is paid to the bereaved family in full.
A final thing worth noting is that, while alcohol can be bought in Ras Al Khaimah, Sharjah is a "DRY EMIRATE",meaning that it is illegal to make the trip through it from Ras Al Khaimah to Dubai with Alcohol.

DOMESTIC VIOLENCE :

According to Human Right Watch, the UAE Federal Supreme Court has upheld

“No slapping, no beating, no boxing ,either on wife or children. These are all crimes.

If there is any mark for any length of time – even a few minutes – the woman has the right to get a divorce, custody of her children, expenses, compensation, everything. This is something every woman should know.”

The problem with domestic violence is proving it. Elhais advises: “Any time a husband hits the wife, she should go directly to a government organisation and file a report. Go to hospital and get the medical records that can be used as evidence. Make sure that somebody, a friend or colleague, knows.

The wife should keep in mind that Sharia law protects the wife more than the husband and protects the children even more than this.

But ” Sunil Thacker, of Sunil Thacker Associates, also warns that authorities “generally view a husband-wife relationship as a personal contract and will not intervene unless the person proves that husband has, and continues to, cause harm.”
Date: 30-October-2014

Saumya,Nirbhaya,Reihana..list is endless & continues... :(

What was their mistake actually...the one & the only mistake was they were all born as Women - Women with good culture,compassion & a kind heart... & what was the reward they received in return???!!!!

It's high time to empathize & act instead of simply sit & sympathize; otherwise,tomorrow the same thing may happen in your house also if you have a baby girl/daughter & you too will be shattered like those girls parents...Be careful !!!
Date :20-October -2014

" വേശ്യ"  എന്ന് പറയുമ്പോൾ അറപ്പോടെ നോക്കുകയും പിറു പിറുക്കുകയും ചെയ്യുന്നവരേ..ഒന്നോർത്തിട്ടുണ്ടോ..

ആരും കള്ളനോ കൊലപാതകിയോ ആയി ജനിക്കാത്തതു പോലെ ആരും വേശ്യയായും ജനിക്കുന്നില്ല സാഹചര്യങ്ങൾ,അത് കുടുംബത്തിനകത്ത് നിന്നോ,പുറത്തു സമൂഹത്തിൽ നിന്നോ ഉള്ള നിരവധി കാരണങ്ങൾ ആവാം ഒരു പെണ്‍കിടാവിനെ ആ ദുഷിച്ച ജീവിതത്തിനും, പേരിനുമർഹമാക്കുന്നതു ;എന്നാൽ അവരോടും നമ്മളടങ്ങുന്ന സമൂഹം ഒരു കാര്യത്തിൽ കടപ്പെട്ടിരിക്കുന്നു.. 


കാരണം ഇത് പോലെയുള്ള സ്ത്രീകൾ തങ്ങളുടെ ജീവിതം, മോഹങ്ങൾ, അഭിമാനം, ആരോഗ്യം, ആയുസ്സ്,എന്നിവ ഹോമിക്കുന്നത് കൊണ്ടാണ് നമ്മുടെ കുടുംബിനികൾ വീട്ടിലും സമൂഹത്തിലും,ഒരു പരിധി വരെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്,അഭിമാനത്തോടെ ജീവിക്കുന്നത് !!!


ആ വേദനിക്കുന്ന സത്യം എല്ലാവരും സ്ത്രീപുരുഷഭേദമില്ലാതെ അന്ഗീകരിക്കേണ്ടതു തന്നെയാണ്....അവരെയും നമ്മുടെ സമൂഹത്തിന്റെ ഒരു ഭാഗമെന്നതിലുപരി, നമ്മളെക്കാൾ വേദനകളും ,നിന്ദകളും സഹിക്കുന്നവരെന്നു കരുതി,പുറമേക്കെങ്കിലും വെറുപ്പ്‌ കാണിക്കാതിരിക്കണമെന്നും ,അവർക്ക് വേണ്ടി,നമ്മുടെ ആ സഹോദരിമാർക്ക് കൂടി വേണ്ടി ,പ്രാർഥിക്കണമെന്നും താഴ്മയായി അഭ്യർഥിക്കുന്നു..
 —
Date: 15-October-2014

"ദാനം ആപത്തുകളെ തടയും ",ഇത് ഞാൻ പറഞ്ഞതല്ല ; വിശുദ്ധ ഗ്രന്ഥമായ ഖുറാനിൽ പറഞ്ഞിരിക്കുന്നതാണ് ;അത് പരമാർഥവുമാണ്..

അത് കൊണ്ടായിരിക്കാം മുഖം നോക്കാതെ,തിരിച്ചു കിട്ടുമെന്ന് കരുതാതെ നമ്മൾ സഹായിച്ച ഒരുപാട് പേരുടെ പ്രാർഥനകൾ കൊണ്ടായിരിക്കും .എനിക്കൊരാവശ്യം വരുമ്പോഴും,വർഷങ്ങളായി പരിചയമുള്ള ആളുകളെക്കാളും, ബന്ധുക്കളെക്കാളും, ആത്മാർഥതയോടെ, എന്നെ മനസ്സിലാക്കുവാനും, സഹായിക്കുവാനും ഒരു പിടി നല്ല സുഹൃത്തുകളെ അഥവാ എന്റെ മാതാപിതാക്കളിൽ നിന്നല്ലാതെ ജനിച്ച എന്റെയാ പ്രിയ സഹോദരങ്ങളെ എനിക്ക് ദൈവം തന്നതും...!!!

ശരിയാണ് ..ദാനം ആപത്തുകളെ തടയുക തന്നെ ചെയ്യും;എന്ന് മാത്രമല്ല .നമ്മൾ കൊടുക്കേണ്ട ഒരു നല്ല വ്യക്തിക്ക് കൊടുക്കുന്ന പണത്തിന്റെ ഇരട്ടി നമ്മളെ തേടിയെത്തുകയും ചെയ്യും..നമ്മൾ പോലുമറിയാതെ..അർഹതപ്പെട്ടവരെ..അർഹതപ്പെട്ട സമയത്ത് സഹായിക്കുവാൻ ശ്രമിച്ചില്ലെങ്കിൽ , അതെന്തു കാരണങ്ങൾ കൊണ്ട് തന്നെയായാലും,സഹായം ലഭിക്കേണ്ട ആൾക്ക് പരാതിയില്ലെങ്കിൽ പോലും,സഹായത്തിൽ നിന്ന് പിന്മാറുന്ന ആൾക്ക്, ദൈവം, തീർച്ചയായും വലിയ നഷ്ടങ്ങൾ വരുത്തി വയ്ക്കും !!!


നമ്മൾ കേട്ടിട്ടില്ലേ ..നല്ല ആളുകളെ ഉപദ്രവിക്കുന്നതും, വേണ്ട സമയത്ത് സഹായിക്കാതിരിക്കുന്നതും ഒരു പോലെ അധർമമാണ്! ചിലരുണ്ട് ..നല്ല മനുഷ്യരെ സഹായിക്കാമെന്നു ആദ്യം വാഗ്ദാനം ചെയ്യും ..പിന്നീട് മറ്റാരുടെയെങ്കിലും പ്രേരണ മൂലമോ ,സ്വന്തം ഇഷ്ടപ്രകാരമോ ,അത് വേണ്ടെന്നു വയ്ക്കും...അത് വരെ പ്രതീക്ഷയില്ലാാതിരുന്ന ആ പാവം സമാധാനമായി ,ഒരു പ്രതീക്ഷയുടെ ഇത്തിരി വെട്ടത്തിലിരിക്കുമ്പോഴായിരിക്കും ഈ മാറിയ തീരുമാനം അറിയിക്കുന്നത് ..അത് മനസ്സിന് ശക്തിയില്ലാത്തവരെ ഒരു പക്ഷെ ആത്മഹത്യയുടെ വക്കത്തു പോലും എത്തിച്ചെന്നു വരാം..!!!


അത് കൊണ്ട് അതിന്റെ പാപവും കള്ളവാഗ്ദാനം ചെയ്തവർക്ക് ലഭിക്കുന്നു ..അവർ പോലുമറിയാതെ ..അങ്ങിനെ അറിഞ്ഞോ അറിയാതെയോ ആണെങ്കിലും സംഭവിച്ച അധർമം ധർമമാക്കിത്തീർക്കുവാൻ ദൈവമെന്നൊ,മറ്റനവധി നാമങ്ങളിലോ നമ്മളൊക്കെ വിളിക്കുന്ന ആ അദൃശ്യശക്തി ആ തെറ്റ് ചെയ്തവർക്ക് അപ്പപ്പോൾ ..അവരുടെ തെറ്റുകളുടെ കാഠിന്യം അനുസരിച്ച് -അതെ..ഇപ്പോൾ കലികാലമായത് കൊണ്ട് പിന്നെപ്പിന്നെയല്ല ..അപ്പപ്പോൾ തന്നെ മറുപടി കൊടുത്ത് അവരെ ധർമത്തിന്റെ മാർഗത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നു, ഏതു പരിത:സ്ഥിതിയിലും നന്മ ചെയ്യണമെന്നു ഓർമിപ്പിക്കുന്നു...
അങ്ങിനെ , സ്വാർഥത വെടിഞ്ഞു ഈ ലോകത്തിൽ ജീവിക്കുവാനുള്ള ഊർജം അവരിൽ നിറക്കുന്നു... ദൈവത്തിന്റെ സ്നേഹത്തിലേക്കു തിരിച്ചു കൊണ്ടു വരുന്നു...
അത് കൊണ്ടു മറ്റൊരു വിശുദ്ധ ഗ്രന്ഥമായ ബൈബിളിൽ പറയുന്നത് പോലെ "നന്മ ചെയ്യുന്നതിൽ നാം മടുത്തു പോകരുത്" - കാരണം പ്രതിഫലേശ്ചയില്ലാതെ നമ്മൾ ചെയ്യുന്ന സത്കർമങ്ങൾ മനുഷ്യർ കണ്ടില്ലെങ്കിലും സദാ കാണുന്ന ,അതിനനുസരിച്ച് ,വിധിയും ഫലവും തരുന്ന ഒരാൾ എവിടെയോ ഇരിക്കുന്നുണ്ട്‌ ...ഓർമിക്കുക..!!!


As per the The Law of Karma- stated CLEARLY in Indian Epics & Puranas,[ It was there ,long before the scientist Sir Isaac Newton said: " For every action there is an equal and opposite reaction"]
"Karma" is the great law of "Cause and Effect", of "Action and reaction", which controls the Destiny of all living entities.


This great law functions on the principle, that any action performed produces an Equal and Opposite Reaction, which Directly Influences our Very Existence.


So please do Sow good so that you are able to reap good or in other words -  Do good and blessed with Good on you and on your coming generations...Stay blessed!

Have a great day to all... smile emoticon
Date : 08-October -2014

  Now I Love the number - 9 very much...due to various reasons...

1. Planets that influence the lives of every one is mainly 9 in number.
2. Durga Pooja is doing for 9 days to eradicate injustice towards the weak, helpless,poor & needy.
3. Precious gems which can increase our luck/ reduce our diseases are also 9 in numbers.
4. Rasas (or expressions -Navarasas) a human expresses in daily life are mainly 9 in number.
5.There is 18 Puranas as per Hindu belief, the result of it's addition is (1+8=) 9
6.There are 18 divine steps in shabarimala Temple,to get "Punya darshan", of which the addition result is ( 1+8=) 9
5. And other than all these, our UAE Police emergency number also have Three 9s in it(999),to keep law & order to ensure safety of all,especially of women & children,when we are in their country....
Waw!!! 9 is really a sweet number indeed!


പക്ഷെ ഇതൊന്നും നമ്മുടെ നാട്ടിൽ പറയുന്ന "ഒൻപതു"കൾക്ക് മനസ്സിലാവണന്നില്ലാട്ടോ !!!
Maya Menon.
Date :06-October -2014

In every woman,there lies the power of Goddess Durga,which arouse at times,when she is completely helpless,deprived of all her human rights & exposed to "Adharma"(Injustice) or people with bad thoughts & deeds...And when "Durga" arouses,it makes complete destruction of "Adharma"(Injustice deeds) from the person/society for ever...

Cause "Durga" means " Durgathinaashini"(The one who destroys all woes from one's life)...


My new art work on canvas done on 03-October 2014 - Durga Matha -Dusshra/Vijayadashami special.


"വിദ്യാരംഭം" [This devotional poem on Goddess Saraswathi is written by Maya Rajesh,Sharjah.
Date :03-October-2014]

"വിദ്യാരംഭം"

മാതാ..സരസ്വതി,സുന്ദരി,ശാസ്ത്രമയി,
വരദാ..വാഗധീശ്വരി;വാങ്ഗ്മയി;വേദരൂപിണി,
ഹംസവിമാനസ്താ;,ശാരദ,
സഹസ്രദള പദ്മസ്താ;സർവാഭരണഭൂഷിത.
ശുഭ്രാംബരധാരിണി;ശുദ്ധമാനസാ;ദേവവന്ദിത..
സകലശാസ്ത്രകാരിണി;സകലകലാവല്ലഭ;
സകലലോകപൂജിത;സർവജ്ഞാനപ്രദായിനി;
സർവസിദ്ധിപ്രദ;പരമന്ത്രവിഭേദിനി;
സർവാർഥസാധിക,സത്യമയി,സാധന,
ബ്രാഹ്മി,ബ്രഹ്മകാമിനി,കാമ്യകലാരൂപിണി;
സർവതന്ത്രാത്മികാ,സർവമന്ത്രാത്മിക,
സർവദുർഗുണനാശിനി,സർവസദ്ഗുണരൂപിണി,
ശാന്ത,സാത്വിക,സർവ തത്വസ്വരൂപിണി
കാദംബരി,ശുകപ്രിയ,കമനീയഗുണാന്വിത.
മാനസരൂപിണി,മാതംഗി,മദശാലിനി
സർവജ്വിഹ്വാഗ്രെസ്ഥിത,കാരുണ്യധാരിണി,
സകലാർഥസമ്പദ,ഗാനലോല,മൂകാചലവാസിനി;
ശുഭദ,സത്യപ്രിയ,ഭാരതി,വീണാപാണിനി.
ശരണം മേ തവ ചരണം സദാ ശരണ്യേ
സന്തതം വേണം മേ ബുദ്ധി-വിദ്യാ-
ഉലകിതിൽ നിലനില്പ്പിനും,മേൽഗതിപ്രാപ്തിക്കുമായ്‌ ;
അതിന്നായി വന്നിരുന്നരുളിയാലും വാണിമാതെ,
മമ ഹൃത്തിലൊരുനാളും പിരിയാതെയെൻ മൂകാംബികേ നീ.