Friday, 23 May 2014
Wednesday, 21 May 2014
Good morning & have a blessed Thursday and weekend to all...
"തുളസീജന്മം" [ Written by Mayarajesh ( Maya Menon, Maya's "Indradhanush")
Sharjah on 22-05-2014 ]
ഇനിയൊരു ജന്മം തരാതിരിക്ക വേണം
നീയെനിക്കു മായാമാധവ,തരുന്നെങ്കിൽ-
നിൻ ശിരസ്സിലിരുന്നഹങ്കരിക്കും മയിൽപ്പീലിയാവേണ്ടെനിക്കു;
നിന്നുടൽ പുണരും വനമാലയായ് ശ്രീലക്ഷ്മീകോപവും നേടേണ്ട;
എങ്കിലോ നിൻ പുണ്യപാദത്തിങ്കൽ സദാ-
തപം ചെയ്യും തുളസിയായ് ജനിക്ക വേണം.
എന്നും നിൻ തൃപ്പാദസേവ മാത്രമെൻ കർമമായ്ത്തീർന്നിടെണം.
പഞ്ചേന്ദ്രിയ കൽപ്പിതമാമെൻ ചിന്തകളെല്ലാം തന്നെ-
നിൻ തൃപ്പാദങ്ങളിലെരിഞ്ഞങ്ങടങ്ങ വേണം പ്രഭോ.
നാവുള്ള ജന്മത്തിൽ ഞാൻ ചൊല്ലിയ നിൻ നാമങ്ങൾ
തോന്നിക്ക വേണമന്നു മനസ്സിലെങ്കിലും നീ കണ്ണാ..
ഇഹത്തിലും,പരത്തിലും ഞാൻ ചെയ്തോരു-
പുണ്യം,പരോപകാരമെന്നിവയന്നെൻ-
തുണക്കായ് വരേണമേ നാഥ നാരായണ.
കാരുണ്യസിന്ധോ, ഭക്തവത്സലാ,വാസുദേവ,
ഭവാനെന്നാത്മാവിൽ സദാ-
കുടികൊള്ളണേയീ പ്രപഞ്ചനന്മക്കായി;
അനാഥ രക്ഷകനായ്,ആപത്ബാന്ധവനായ്
വിളങ്ങും നിന്നിലലിഞ്ഞു നേടട്ടെയെന്നാത്മാവ് ;
ഭക്തമീരയെന്നപോൽ പരമമാം സുകൃതത്തെ;
യോഗീന്ദ്രന്മാർക്ക് പോലുമപ്രാപ്യമാം വൈകുണ്ഡത്തെ.
ഇനിയൊരു ജന്മം തരാതിരിക്ക വേണം
നീയെനിക്കു മായാമാധവ,തരുന്നെങ്കിൽ-
ബന്ധങ്ങളും,മറ്റു ബന്ധനങ്ങളുമില്ലാതെ
നിൻപാദസേവക്കായി മാത്രമാവണേയാജന്മം
ഇത്രയും പ്രാർഥിച്ചുടൻ തുടങ്ങട്ടെ ഞാനീ ദിനം ;
മഹത്താം തുളസീജന്മത്തിന്റെ സ്വപ്നവും കണ്ടു കൊണ്ട്...
ഓം തത് സത് .
[ഓം എന്നാൽ പരബ്രഹ്മം (the
Supreme Absolute). തത് എന്നാൽ "അത് "(That)
"സത്" എന്നാൽ വാസ്തവമായിട്ടുള്ളത്.( The Real)
"ഓം തത്സത്" എന്നാൽ "പരബ്രഹ്മം എന്നാൽ വാസ്തവമായിട്ടുള്ളത് " എന്നർഥം.
("The Supreme Absolute is that Reality.").
ഹരേ കൃഷ്ണ, എല്ലാവർക്കും ശുഭദിനം...
സ്നേഹത്തോടെ കൂട്ടുകാരുടെ മായ (മായാരാജേഷ്,ഷാർജ)

Sunday, 18 May 2014
फूल और कांडे I
खूबसूरत फूल ने कांडे से पुछा एक बार I
"तुम क्यों मेरे साथ रहते हो सदा ?" II
कांडे ने कहा उत्तर में फूल से
कि "मेरे वचसै तो तुम ज़िंदा हो अभी तक पता नहीं मेरे जान ?!!! " II

[Means - Beautiful flower once asked the thorn "why are you staying with me always?" The thorn answered: "It is because of me you are still alive,don't you aware of it my darling?" ]
By माया मेनोन I
As usual,here I start my journey through the enchanting world of dreams...
Now I can see the magical path before me is fully decorated with beautiful flowers of my childhood memories,memories of friends & Lovers of my past lives,memories of parents & relatives of my previous births...but still there I could see YOU...my one & the only LOVE,whom I have given my HEART & recognized first & followed in this Life too...who,I wonder, was & is the same YOU...!!!
.
Good night friends... :) :) :)
Wednesday, 14 May 2014
Here I start my journey to the fantasy world under oceans of the world,where I will meet beautiful mermaids & mermen on this very full moon night;will hear they sing beautifully,will dine and dance with them till dawn comes; will follow them to their under sea palaces which is studded with priceless pearls,corals and gems...and will bring that "Magic Ring", by which I can call any mermaid at anytime, to hear they sing beautifully,in their enthralling..fascinating voice.....
Good night friends...So here I go... :) :) :)
Saturday, 10 May 2014
"അമ്മ"യെന്ന മഹാപുണ്യം
"അമ്മ"യെന്ന രണ്ടക്ഷരം മഹാപുണ്യം
അമ്മ തൻ മനം സദാ മക്കൾക്കായ് പ്രാർഥിക്കുന്നു
അമ്മ തൻ മുഖം സദാ നന്മ തൻ ശ്രീലകം
അമ്മ തൻ കരം സദാ ചൊരിയുന്നു വരാഭയങ്ങൾ .
അമ്മ തൻ ഉദരം പേറുന്നു മക്കൾ തൻ ഭാരം.
അമ്മ തൻ പാദം സദാ ശരണം സത്സന്താനങ്ങൾക്ക്.
അമ്മ തൻ കണ്ണുനീരിൽ തീർക്കുന്നു സ്വസന്താനത്തിൻ ദുഃഖം
അമ്മയുള്ളതുവരെയാർക്കും മറ്റൊരു ദൈവം വേണ്ടാ.
അത്രമേൽ മഹത്വമാർന്നീടുന്നതീ അമ്മമാഹാത്മ്യം പാരിൽ.
അമ്മയെ സ്നേഹിപ്പിൻ സദാ,അമ്മയെ പൂജിപ്പിൻ സദാ
അമ്മയെ ഓർക്കുവിൻ,അമ്മയെ പാലിപ്പിൻ വാർധക്യത്തിൽ-
അമ്മ നമ്മെയും പാലിച്ച പോൽ നമ്മൾ ശിശുവായിരിക്കവേ
അമ്മക്ക് വേണ്ടി സദാ പ്രാർഥിക്കുവിൻ,നിങ്ങൾ-
കണ്ണെത്താദൂരെയെന്നാകിൽ,
ഒരു ദിനം മാത്രമല്ല,എല്ലാദിനവുമൊരു പോലെ.
ലോകത്തിലെ എല്ലാ അമ്മമാർക്കും എന്റെ ഹൃദയം നിറഞ്ഞ "മാതൃദിനാശംസകൾ" ഇന്ന് ഒരു ദിവസം മാത്രമല്ല... എന്നും...ഞാനുള്ളിടത്തോളവും
ഒപ്പം എനിക്ക് ഈശ്വരൻ തന്ന ഏറ്റവും വലിയ വരദാനമായ എന്റെ അമ്മക്കുട്ടന്റെ,എന്റെ മാലുവിന്റെ, പാദാരവിന്ദങ്ങളിൽ മനസാ,വാചാ,കർമണാ നമസ്കരിച്ചു കൊണ്ടും, അവരുടെ ആയുരാരോഗ്യസൌഖ്യത്തിനായ് നിറഞ്ഞ മനസ്സോടെ പ്രാർഥിച്ചു കൊണ്ടും എന്റെയീ ദിവസം പതിവ് പോലെ തുടങ്ങട്ടെ...
സ്നേഹത്തോടെ മായ.
I wish all the Mothers " A Very Happy,Healthy & Peaceful Mother's Day" ,today and always..
ഇരിഞ്ഞാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രം - ഐതിഹ്യം.
ഇരിഞ്ഞാലക്കുട പ്രദേശം വളരെ പണ്ട് കാടായിരുന്നു, ദിവ്യജ്ഞനായ ശ്രീകുലീപനി മഹര്‍ഷി അവിടെ തപസനുഷ്ടിച്ചിരുന്നു, സംപ്രീതനായ ശ്രീവിഷ്ണു ഭഗവാന്‍ എന്ത് വരം വേണമെന്ന് ചോദിച്ചു. എന്നെന്നും എന്‍റെ ആശ്രമം നില്‍കുന്ന സ്ഥലത്ത് ശ്രീവിഷ്ണു ചൈതന്യം ഉണ്ടാവണമെന്നും ആശ്രമത്തിനു അരികെയുള്ള പൊയ്കയില്‍ ഗംഗ യമുനാ സരസ്വതി സാന്നിധ്യം ഉണ്ടാവണമെന്നും അപേക്ഷിച്ചു. അങ്ങനെ തന്നെയാകട്ടെ എന്ന് ശ്രീമഹാവിഷ്ണു അനുഗ്രഹിച്ചു. ഗംഗ യമുനാ സരസ്വതി സാന്നിധ്യമുള്ള പൊയ്ക ശ്രീകുലീപനിതീര്‍ത്ഥം എന്ന് പിന്‍കാലത്ത് അറിയപ്പെട്ടു.
ഇന്നും ഇരിഞ്ഞാലക്കുടയിൽ അമ്പലത്തിനു ചുറ്റുപാടുമുള്ള വീടുകളിൽ, ഏതു വേനൽക്കാലത്തും കിണറുകളിലെ വെള്ളം വറ്റാത്തതും,ആ വെള്ളത്തിനു സാധാരണ വെള്ളത്തേക്കാൾ സ്വാദും മാധുര്യവുമുള്ളതും,ഇവിടുത്തെ തീർഥക്കുളമായ കുലീപിനിയിലെ ഉറവു കൊണ്ടാണെന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്നു.
യുഗങ്ങള്‍ക്കു ശേഷം വാകയില്‍ കൈമള്‍ ശ്രീഭരതസ്വാമി പ്രതിഷ്ഠ നടത്തുവാന്‍ ആ സ്ഥലം തന്നെ തെരഞ്ഞടുത്തു. "രണ്ടു അരുവികള്‍ക്ക് മദ്ധ്യേയുള്ള സ്ഥലം" എന്നര്‍ത്ഥമുള്ള "ഇരു ചാല്‍ കുട" യാണ് "ഇരിഞ്ഞാലക്കുട"യായത്.
സ്വാതികനും ശാന്തനുമായ ശ്രീഭരതസ്വാമിയില്‍ ശ്രീവിഷ്ണു ചൈതന്യം മാത്രമല്ല സകല ദേവകളുടെയും ചൈതന്യവും ഉണ്ട്, അതിനെപറ്റിയുള്ള ഐതീഹ്യം ഇങ്ങനെ...
പണ്ടൊരു നാൾ, ഒരു ഭക്തന്‍, സകല ദേവ ചൈതന്യവും തളിപറമ്പ് രാജരാജേശ്വരനില്‍ (മഹാ ശിവന്‍ ) വിലയിപ്പിക്കാന്‍ വേണ്ടി അമ്പലങ്ങളായ അമ്പലങ്ങളെല്ലാം കയറി തന്‍റെ കൈയില്‍ കരുതിയിരുന്ന ശംഖില്‍ ദേവചൈതന്യങ്ങള്‍ ആവാഹിച്ചെടുത്തു. അവസാനം അദ്ദേഹം ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിലെത്തിയപ്പോള്‍ കൈയിലെ ശംഖ് നിലത്തു വീണ് ഉടയുകയും എല്ലാ ദേവ ചൈതന്യങ്ങളും ശ്രീഭരതസ്വാമിയില്‍ വിലയം പ്രാപിക്കുകയും. അങ്ങനെ ശ്രീഭരതസ്വാമി "സംഗമിച്ച ഈശ്വരന്‍" അഥവാ "സംഗമേശ്വരനായി" തീരുകയും ചെയ്തു.
പതിനഞ്ചാം നൂറ്റാണ്ടില്‍ ഓടനാട് (കായംകുളം) നാട്ടുരാജാവിന്‍റെ കൈയ്യില്‍ ഒരു മാണിക്യ കല്ലുണ്ടായിരുന്നു, ആരോ പറഞ്ഞു രാജാവ് അറിഞ്ഞു സംഗമേശ്വരന്‍റെ മുഖത്തിനു "മാണിക്യശോഭ" ഉണ്ടെന്നു !!! അത് ശരിയാണോ പരീക്ഷിച്ചറിയുവാൻ വേണ്ടി അമ്പലത്തില്‍ വന്ന് മാണിക്യ കല്ല് ഭഗവാന്‍റെ മുന്നില്‍ കാണിച്ചപ്പോള്‍, അത് എല്ലാവരും നോക്കി നിൽക്കേ വിഗ്രഹത്തിലേക്ക് ലയിച്ചു ചേർന്നു, അങ്ങനെ ഭഗവാനിൽ മാണിക്യം കൂടിച്ചേർന്നതു കൊണ്ട് അദ്ദേഹം "കൂടല്‍മാണിക്യ"മായി.
തൃപ്രയാറിലെ പോലെ തന്നെ ചതുര്‍ബാഹുപ്രതിഷ്ഠയാണ് ശ്രീകൂടല്‍മാണിക്യത്തിലും. നാല് തൃകൈകളില്‍ ശംഖ്, ചക്രം, കോദണ്ഡം, അഭയ മുദ്രയോട് കൂടി ജപമാല (തൃപ്രയാറില്‍ അക്ഷമാല എന്നതിന് പകരം കൂടല്‍ മാണിക്യത്തില്‍ ജപമാല) എന്നിവ ധരിച്ച് നില്‍ക്കുന്നതായിട്ടാണ് പ്രതിഷ്ഠ, കിരീടവും ആഭരണങ്ങളുമുണ്ട് വലിയൊരു പൂമാല കിരീടത്തിനു മുകളിലൂടെ ഇരുവശത്തേക്കും പാദം വരെ നീണ്ടു കിടക്കുന്നു.
മറ്റുള്ള ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചില പ്രത്യേകതകള്‍ ശ്രീകൂടല്‍മാണിക്യ ക്ഷേത്രത്തിലുണ്ട്, അവ ഇങ്ങനെ. ഉപദേവതാ പ്രതിഷ്ഠകള്‍ ഇല്ല, ഭഗവാൻ സന്യാസരൂപത്തിലായത് കൊണ്ട് ഈ ക്ഷേത്രത്തിൽ ദീപാരാധനയില്ല.
ഉഷപ്പൂജ, പന്തിരടി പൂജ എന്നിവ നടത്താറില്ല.പൂജയ്ക്ക് കര്‍പ്പൂരമോ ചന്ദനത്തിരിയോ ഉപയോഗിക്കാറില്ല, തുളസി പൂജയ്ക്ക് ഉപയോഗിക്കുമെങ്കിലും തുളസിച്ചെടികൾ ഒരിക്കലും ക്ഷേത്രവളപ്പില്‍ വളരില്ല.
തുളസി, ചെത്തി, താമര എന്നീ മൂന്നു പുഷ്പങ്ങള്‍ മാത്രമേ പൂജയ്ക്ക് ഉപയോഗിക്കുകയുള്ളൂ . എതിര്‍ത്തു പൂജ, ഉച്ച പൂജ, അത്താഴ പൂജ എന്നീ മൂന്നു പൂജകള്‍ മാത്രമേ നടത്തുകയുള്ളൂ.
ഉത്സവ ബലിയില്ല, ശ്രീഭൂതബലി മാത്രം.
നിവേദ്യം വയ്ക്കുന്നത് എത്ര വലിയ വാര്‍പ്പിലായാലും അത് താഴെയിറക്കാന്‍ ഒരാള്‍ മാത്രം മതി, സഹായത്തിനു ശ്രീഹനുമാന്‍സ്വാമി വരുന്നുവെന്നാണ് വിശ്വാസവും സത്യവും.
മീനൂട്ട് ഇവിടുത്തെ പ്രധാന വഴിപാടാണ്, തീര്‍ത്ഥ കുളത്തില്‍ മീനുകള്‍ മാത്രമേയുള്ളൂ; തവള,പാമ്പ് തുടങ്ങിയവയൊന്നും ഇതിൽ വരാറില്ല.
ഈ ക്ഷേത്രത്തിനു രണ്ടു നിലയിലുള്ള വട്ട (വൃത്താകൃതിയിലുള്ള) ശ്രീകോവിലാണ്, കിഴക്കോട്ടാണ് ദര്‍ശനം. തിടപള്ളിയില്‍ ശ്രീഹനുമാൻ, വാതില്‍ മാടത്തിലെ തെക്കും വടക്കും തൂണുകളില്‍ ദുര്‍ഗ്ഗ,ഭദ്രകാളി സാന്നിധ്യവും ഉണ്ടെന്നു വിശ്വസിക്കുന്നു.
രോഗമോചകനാണ് സംഗമേശ്വരന്‍ - പ്രത്യേകിച്ചു ഉദരരോഗങ്ങള്‍,
കൂടല്‍ മാണിക്യത്തിലെ മുക്കുടിനിവേദ്യം ലോകപ്രശസ്തമാണ്.
മുക്കുടിയെ കുറിച്ചൊരു ഐതീഹ്യമുണ്ട്. അഷ്ട വൈദ്യമ്മാരിലെ കുട്ടഞ്ചേരി മൂസ് ഒരിക്കല്‍ കൂടല്‍ മാണിക്യത്തില്‍ ചെന്ന് രാത്രി ഉറങ്ങിയപ്പോള്‍ ദേവന്‍ സ്വപ്നത്തില്‍ വന്നു പറഞ്ഞു പുത്തരി നേദ്യം കഴിച്ചു എനിക്ക് വയറു വേദനയുണ്ടായി അത് കൊണ്ട് ഒരു മുക്കുടി ഉണ്ടാക്കി രാവിലെ നടയ്ക്കു വയ്ക്കണം. അതെ സമയം തന്നെ മേല്‍ ശാന്തിയ്ക്കും സ്വപ്ന ദര്‍ശനത്തില്‍ ദേവന്‍ അരുള്‍ ചെയ്യ്തു രാവിലെ കുട്ടഞ്ചേരി മൂസ് നടയ്ക്കു വയ്ക്കുന്ന മുക്കുടി എടുത്തു നേദിച്ചു ഭക്തമ്മാര്‍ക്ക് കൊടുക്കണം, "മുക്കുടി നേദ്യം ഉദരരോഗങ്ങള്‍ക്ക് സിദ്ധ ഔഷധമായി ഇനിമേല്‍ അറിയപ്പെടും". ഉദരരോഗങ്ങള്‍ക്ക് വഴുതനങ്ങ ഉപ്പു ചേർക്കാതെ പാകം ചെയ്തു കൊടുക്കുന്നത് ഇവിടുത്തെ മറ്റൊരു വളരെ വിശേഷപ്പെട്ട ഒരു വഴിപാടാണ്.
ഹൃദയ / ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്ക് മീനൂട്ട് അത്ഭുതരോഗശാന്തി തരുന്നു.ഒപ്പം ഇത് കൊണ്ട് പിതൃപ്രീതിയും ലഭിക്കുന്നു.
അവിടുത്തെ മറ്റൊരു പ്രധാന വഴിപാടാണ് നെയ് വിളക്ക്.വളരെ ചെറിയ വഴിപാടായി തോന്നുമെങ്കിലും നമ്മൾ മനസ്സുരുകി ഒരു നല്ല കാര്യം നടക്കണമെന്ന് പ്രാർഥിച്ചു നെയ് വിളക്ക് നേർന്നു കഴിഞ്ഞാൽ,ആ നടക്കു വച്ച നെയ് ഉരുകിത്തീരും മുൻപേ നമ്മുടെ ആ കാര്യം സാധിച്ചിട്ടുണ്ടാവും.അതായത് നമ്മുടെ എതു ദുഖവും, ശുദ്ധമായ മനസ്സോടെ പ്രാർഥനയുടെ അകമ്പടിയോടെ ഭഗവാൻ സംഗമേശനു മുന്നിൽ സമർപ്പിക്കുമ്പോൾ അത് നെയ്യുരുകുന്ന ലാഘവത്തോടെ ഉരുകിത്തീരുന്നു എന്നർഥം.വെറുതെ നെയ് വിളക്ക് നേർന്നാൽ തന്നെ പലപ്പോഴും കാര്യസാധ്യം ഉണ്ടായിട്ടുള്ളതിനു ഈയുള്ളവൾ അനുഭവസ്ഥയാണ് എന്ന് വളരെ വിനയപൂർവം പറഞ്ഞു കൊള്ളട്ടെ.
പ്രതിബന്ധ നിവാരണത്തിനും,വിശേഷഅവസരങ്ങളിൽ മഴ പെയ്തു കാര്യം മുടങ്ങാതിരിക്കുവാനും ഭഗവാന് താമരമാല നേരുന്നത് ഇന്നും പ്രസിദ്ധമായ കാര്യമാണ്. പലപ്പോഴും ഭഗവാന്റെ ഉത്സവത്തിന് മുൻപ് വരാറുള്ള ലോകപ്രശസ്തമായ തൃശൂർ പൂരം മഴ കൊണ്ടോ മറ്റോ മുടങ്ങും എന്ന ഘട്ടത്തിൽ പലപ്പോഴും ശ്രീസംഗമേശന് താമരമാല നേർന്നു മഴ നിർത്താറൂള്ളത് തൃശ്ശൂർവാസികൾക്ക് സാധാരണ സംഭവമാണ്.
ഇന്നലത്തെ പൂരത്തിനും ഇതേ ഉദ്ദേശത്തോടെ താമരമാല വഴിപാടു നടത്തിയതും പൂരം മഴ കൊണ്ട് മുടങ്ങാതെ ഭംഗിയായി നടന്നു എന്നും അറിയുവാൻ നമുക്ക് കഴിഞ്ഞു.
അപ്പം, നെയ് പായസം, കൂട്ട് പായസം, പാൽപ്പായസം വെള്ളനിവേദ്യം, നൂറ്റെട്ട് താമര മൊട്ടുമാല എന്നിവയാണ് പ്രധാന വഴിപാടുകള്‍.
ആണ്‍കുട്ടികള്‍ ഉണ്ടാവുന്നതിനു കൂട്ട് പായസവും പെണ്‍ കുട്ടികള്‍ ഉണ്ടാവുന്നതിനു വെള്ള നേദ്യവും നടത്താറുണ്ട്. ഹനുമാന്‍സ്വാമിയ്ക്ക് അവല്‍ നിവേദ്യവും.
ശ്രീകൂടല്‍മാണിക്യ ക്ഷേത്രത്തെ കുറിച്ചു പറയുമ്പോള്‍ പ്രഗത്ഭനായ ശ്രീഉണ്ണായിവാര്യരെ കുറിച്ച് പറയാതെ വയ്യ, പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രസിദ്ധ കവി ശ്രീഉണ്ണായി വാര്യര്‍ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു. ഒരിക്കല്‍
ശ്രീസംഗമേശ്വരനെയും ഉണ്ണായി വാര്യരേയും കാണാന്‍ തിരുവതാംകൂർ മഹാരാജാവ് ശ്രീകൂടല്‍ മാണിക്യത്തിലെത്തി.
ശ്രീസംഗമേശ്വരനെ തൊഴുത ശേഷം ഉണ്ണായിവാര്യരേ അന്വേഷിച്ചപ്പോൾ,അദ്ദേഹം അമ്പലത്തിൽ ഒരിടത്തായി ഇരുന്നു തന്റെ കുലത്തൊഴിലായ "മാല കെട്ടൽ"
എന്ന പുണ്യ പ്രവർത്തിയിലേർപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. മാല കെട്ടിക്കൊണ്ടിരുന്ന ആ സാധുമനുഷ്യന്‍ തന്നെയാണോ "നളചരിതം"പോലെയുള്ള ആട്ടകഥകള്‍ എഴുതിയതെന്നു അത്ഭുതം കൂറിയ മഹാരാജാവ് അടുത്തു ചെന്ന് നോക്കിയപ്പോള്‍ കണ്ടത്, ഉണ്ണായി വാര്യര്‍ കെട്ടുന്ന ഓരോ മാലയും ഓരോ ശ്ളോകങ്ങൾ ആണെന്നായിരുന്നു.
മേടമാസത്തിലെ ഉത്രം നാളിലാണ് ഉത്സവത്തിന് കൊടിയേറുന്നത് . (തൃശ്ശൂര്‍ പൂരം കഴിഞ്ഞു പിറ്റേ ദിവസം) പത്താം നാൾ തിരുവോണത്തിന് ആറാട്ട്.
തുലാമാസത്തിലെ ഉത്രം നാളിലാണ് പുത്തരി നിവേദ്യവും പുത്തരി സദ്യയും, പിറ്റേന്ന് മുക്കുടി നേദ്യവും. ദേവസ്സാന്നിധ്യമുള്ളത് കൊണ്ട് കൂത്തമ്പലവും കുലീപനി തീര്‍ത്ഥവും കൂടി ചുറ്റിയാണ് ക്ഷേത്ര പ്രദിക്ഷണം പൂര്‍ത്തിയാക്കേണ്ടത്,.
കുലീപനി തീര്‍ത്ഥത്തില്‍ ഗംഗ സന്നിധ്യമുള്ളത് കൊണ്ട് ശിവ ക്ഷേത്രങ്ങളെ പോലെ അപൂര്‍ണ്ണ പ്രദിക്ഷണം മാത്രമേ പാടുള്ളൂ....
[ കഥയ്ക്ക് പിന്നിലെ കഥ : നിസ്വാർഥമായ സഹോദരസ്നേഹത്തിന്റെ മൂർത്തിമത് ഭാവമായ ശ്രീ ഭരതൻ...തനിക്കു ലഭിച്ച സർവസമ്പത്തിനേക്കാളും,രാജപദവികളേക്കാളും രാമപാദങ്ങൾക്കും,അവ ധരിച്ച പാദുകങ്ങൾക്കും മഹത്വം കല്പ്പിച്ചു , നീണ്ട പതിന്നാലു സംവത്സരങ്ങൾ ശ്രീരാമനെപ്പോലെത്തന്നെ സന്യാസ ദീക്ഷ സ്വീകരിച്ചു,ശ്രീരാമ പാദുകപൂജയിൽ മുഴുകി അദ്ദേഹത്തിന്റെ അഭാവം ജനങ്ങളിൽ തോന്നിക്കാത്ത വണ്ണം ധർമം,നീതി,സത്യം,ദയ,എന്നിവയെ മുൻ നിർത്തി അത്യന്തം സ്തുത്യർഹമായ രാജഭരണം കാഴ്ച വക്കുകയും പതിന്നാലു വർഷം കഴിയുന്ന ദിവസം ശ്രീരാമൻ വരുവാൻ വൈകിയപ്പോൾ,ഉള്ളതെല്ലാം തനിക്കു മാത്രം സ്വന്തം എന്ന സ്വാർത്ഥത വിചാരിക്കാതെ ,മുൻപ് വാക്ക് പറഞ്ഞത് പ്രകാരം അഗ്നിയിൽ ചാടി മരിക്കുവാൻ ഒരുമ്പെടുന്നു...എന്നാൽ തന്റെ അനുജന്റെ ധർമനിഷ്ഠ അറിയാവുന്ന ശ്രീരാമസ്വാമി,തനിക്കു മുന്പേയെത്തി തന്റെ ആഗമനം അറിയിക്കുവാനും, അങ്ങിനെ അനുജന്റെ പ്രാണൻ രക്ഷിക്കുവാനുമായി ശ്രീഹനുമാനെ അയക്കുന്നു...വായുപുത്രനായ ആഞ്ജനേയൻ (ശ്രീഹനുമാൻ) സ്വാമിയുടെ ആഗ്രഹപ്രകാരം ,നിമിഷാർധം കൊണ്ട് ശ്രീഭരതന്റെ മുൻപിൽ പ്രത്യക്ഷപ്പെടുകയും,
കാര്യങ്ങൾ എല്ലാം അദ്ദേഹത്തെ ധരിപ്പിച്ചു ദേഹത്യാഗത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു..തന്റെ ജ്യേഷ്ഠൻ സീതാലക്ഷ്മണസമേതം തിരിച്ചു വരുന്നു എന്നറിഞ്ഞ ശ്രീഭരതൻ രാജ്യമൊട്ടുക്കും വലിയ ഒരു വലിയ ഉത്സവം നടത്തി അദ്ദേഹത്തെ സ്വീകരിക്കുന്നു...]
"ഒരു ദിനം പോലും വന്നു വണങ്ങുന്ന
നരജനങ്ങൾക്കും,നാരീജനങ്ങൾക്കും
നരകമെന്നുള്ളതുണ്ടാകയില്ലേതും
നരകനാശന ശ്രീ കൂടൽമാണിക്യമേ.."
ഇത്രയും പറഞ്ഞു കൊണ്ട് എല്ലാവർക്കും നന്മ മാത്രം നേർന്നു കൊണ്ട് ഞാൻ നിറുത്തുന്നു....
ലോകാസ്സമസ്താത് സുഖിനോ ഭവന്തു :
മായ.

Thursday, 8 May 2014
Friends...
Friends; My True friends..Golden flowers of my Teenage..
Friends are my real treasure;friends are my real pleasure..
Friends; friends..my tear soaking pillows..
Friends; friends my laugh evoking Teddies..
Friends; friends...my all time Life force to survive on this planet..
Friends; friends...the true company & key to my enchanting world of fantasies..
Friends; friends..my past,my present and may be my future too..
Friends; friends.The real Eye Witness to my Childhood,my Teenage and Current age...
Friends; friends.. The true Support to all my mischievous deeds..
Friends; friends are truly my back bone & brain teasers,who, enhance my health both physically & mentally..
Friends; friends know who you are and why you are here..
Friends; friends know what is your strength and what is your weakness..
Friends; friends know the True value of your Laugh..
Friends; friends know the True value of your Tears..
Friends; friends are my day and friends are my night..
With out friends..life is like the Sahara Desert...
And with friends..life is like the sweetest Dessert on Earth...
So, I pray to God to keep all my friends
healthy & happy,wealthy & Peaceful,
both Day & Night & Now and for ever;
And keep their spirit filled with HIS Grace and Life with Friends...

And keep their spirit filled with HIS Grace and Life with HIS blessings...
Make them live longer than myself..so that I can see them until my Death..
By Maya Menon
Good night friends...Sweet dreams.. blessings...
Make them live longer than myself..so that I can see them until my Death..
By Maya Menon
Good night friends...Sweet dreams :) :) :)
Wednesday, 7 May 2014
She is a dreaming girl;
A girl who dare to dream what her heart wants see;
A girl who expects ,the Miracles to be happen,the very next moment;
A girl who always open the doors to her mystic world of creativity and imagination;
A girl who always dare to say what her mind want to convey;
A girl who always dances and sings in her dreams with Angels and Fairy Tale characters;
A girl who always climbs an imaginary ladder to touch her Rainbow of High Ambition;
But in reality,she is a girl with innocent & pure mind like a baby,but at the same time dangerously straightforward too...

Good night and Wonderful dreams... :) :) :)
Tuesday, 6 May 2014
O! Moon,the True Friend of Lovers ;
The beloved of all Poets ;
The symbol of sensitive human mind ;
Symbolic representation of one's " Mother" in Astrology ;
The creator of Romantic feeling in couples ;
The "Secret Lover" of the Ocean who comes to hug her tides in the night ;
The Real" Prince of Night sky" among Trillions of other Star princesses ;
Please accompany me to the world of Unknown;
To explore the True Beauty,True inner self and True Love;
Please make me more beautiful with your Light & Grace;
Please wake me up with the True sense of Love & Passion ;
The passion to reveal the Ultimate Universal Truth through that adventurous journey with you...
O! Moon,come,let us move together like a weightless feather to find My inner self and final destiny....
Good Night & Sweet Dreams to all... :) :) :)

Monday, 5 May 2014
Never ever give up...
Dream High; plan & work for it..pray & once you achieved it,Thank God for the Great support...
I am going to sleep in my dreamland where Angels will sing lullaby by standing around my hanging bed & the waves of ocean & breeze will accompany them..and there I will meet all my dear & near ones whom I lost in the tides of past life & we will exchange our stories till date,sing & dance until we get tired & sleep...
So Good night & sweet dreams dear friends..See you tomorrow..:) :) :)

"ഊർധം വലിക്കുമ്പോഴാണോ നാമീശ്വര പ്രാർഥന ചെയ്യുവാനാരംഭിപ്പൂ
തൊണ്ടക്കുഴിക്കുള്ളിൽ മണ്ടിക്കരയേറും ചണ്ടിക്കഫമുണ്ടോ മിണ്ടിക്കുന്നൂ..? "
ഇന്ന് ലോകത്ത് മിക്കവരും വിചാരിക്കുന്നത്" "ഭക്തി "എന്നത് ശുദ്ധ അബദ്ധമാണ്; അത് വിദ്യ,ബുദ്ധി ,ആരോഗ്യം എന്നിവയുള്ള ചെറുപ്പകാലത്ത് ആവശ്യമില്ല .അത് വെറുതെ സമയനഷ്ടമാണ് വരുത്തുന്നത് എന്നൊക്കെയാണ്.
"ഭക്തി "എന്നത് ശാസ്ത്രത്തിനു നിരക്കാത്തതാണ് ,ചെറുപ്പകാലത്ത് ആവോളം ജീവിതം ആസ്വദിച്ചു, ദൈവനിഷേധമായ പ്രവൃത്തികൾ ചെയ്തു വയസ്സായി ,അവരവർക്ക് ആരുമില്ലാതെ ആരോഗ്യം ക്ഷയിച്ച സമയത്ത് ,നേരം പോക്കിനോ, മരണഭയം വരുമ്പോൾ രക്ഷക്കോ ആയി ചെയ്യേണ്ട ഒന്നാണെന്നാണ് .
എന്നാൽ ഒന്നോർത്തു നോക്കൂ..മരണസമയത്ത് തൊണ്ടക്കുഴിയിൽ തികട്ടി വരുന്ന കഫത്തിനാൽ ,ഊർധ്വശ്വാസം വലിച്ചു ശ്വാസം മുട്ടി കിടക്കുന്ന നേരത്ത് നാമെങ്ങിനെ ആത്മാർഥതയോടെ,സമാധാനത്തോടെ,പൂർണ മായ സമർപ്പണത്തോടെ ദൈവം എന്ന പരംപൊരുളിനെ ആരാധിക്കും,സേവിക്കും???!!! അഥവാ ആ സമയത്ത് മാത്രം മനസ്സിൽ വരുന്ന നാമങ്ങൾക്ക് ദൈവത്തിനെ നമ്മിലേക്ക് ആകർഷിക്കുവാൻ കഴിയണമെന്നില്ല..കാരണം ആരോഗ്യമുള്ള ഒരു ശരീരത്തിലെ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാവൂ ..ആരോഗ്യമുള്ള ഒരു മനസ്സിനേ നമ്മുടെ ചിന്തകളെ ഒരു പ്രത്യേക ലക്ഷ്യത്തിൽ കേന്ദ്രീകരിച്ചു അതിൽ നിന്നും സത്ഫലം സൃഷ്ടിക്കാനാവൂ.
"ദൈവം" എന്നത് മറ്റൊരർഥത്തിൽ പറഞ്ഞാൽ ,തുടക്കം മുതൽക്കേ നമ്മുടെ ചെയ്തികളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന,നമ്മുടെ ഉള്ളിൽ തന്നെ വസിക്കുന്ന,നമ്മുടെ "സ്വന്തം മനസ്സാക്ഷി" തന്നെയാണ്.അത് സ്വന്തം പ്രവർത്തികളിൽ സ്വയം സന്തുഷ്ടമല്ലെങ്കിൽ മരണസമയത്തും സന്തുഷ്ടമായിരിക്കില്ല.മറിച്ച്, അവിടെ കുറ്റബോധവും, നിരാശയും മാത്രമായിരിക്കും ഫലം. എന്നാൽ തുടക്കം മുതൽ ദൈവത്തിൽ വിശ്വസിച്ചു ജീവിക്കുന്ന ഒരാൾക്ക് ഒരിക്കലും തന്റെ മനസ്സാക്ഷിക്കെതിരായി പ്രവർത്തിക്കാനോ,ജീവിക്കാനോ കഴിയില്ല..ഈ മനസ്സാക്ഷിയുടെ ഇടപെടലാണ് പലപ്പോഴും നമ്മൾ "ദൈവഭയം" എന്ന വളരെ ലളിതമായ വാക്കിനാൽ വിവക്ഷിക്കുന്നത് .
അങ്ങിനെ ദൈവഭയത്തോടെ ജീവിക്കുമ്പോൾ നമ്മൾ സ്വാഭാവികമായും ശരിയായ വഴികളിലൂടെ നയിക്കപ്പെടുന്നു, അഥവാ നമ്മൾ സ്വയം ചിന്തിച്ചു ശരിയായ വഴികൾ മാത്രം തിരഞ്ഞെടുക്കുന്നു. ജീവിതത്തിൽ മുൻപ് വന്നു പോയ തെറ്റുകൾ തിരുത്തി പൂർവാധികം ഉത്സാഹത്തോടെ ,ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുവാൻ ശ്രമിക്കുന്നു.അത് കൊണ്ട് തന്നെ നമ്മൾ തിരഞ്ഞെടുക്കുന്ന ബന്ധങ്ങളും നന്മ നിറഞ്ഞവയായിരിക്കും,അത് കുടുംബബന്ധമായാലും,സുഹൃത്ത്ബന്ധ മായാലും എല്ലാം നമ്മെ നന്മയിലേക്ക് മാത്രം നയിക്കുന്നവയായിരിക്കും.അതിന്റെ ഫലമായി ശുദ്ധമായ മനസ്സും,നന്മ നിറഞ്ഞ അനുഭവങ്ങളും,മുന്പുണ്ടായ പാളിച്ചകൾക്ക് ശേഷവും നമ്മെ പിന്തുടരും.ആത്മവിശ്വാസം വീണ്ടും തിരിച്ചു വരികയും,വർദ്ധിക്കുകയും ചെയ്യും,ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുവാൻ തുടങ്ങും,ഭാവി ശോഭനമാക്കുവാൻ വേണ്ടെതെല്ലാം ചെയ്യാൻ തുടങ്ങും.ഇതിന്റെ ഫലമായി സജാതീയ വാർദ്ധക്യവും സമാധാനം നിറഞ്ഞ,കിടന്നു നരകിക്കാത്ത ഒരു മരണവും നമുക്ക് പ്രാപ്തമാകും.
ഇതിനു വേണ്ടിയാണ് ചെറുപ്പത്തിലേ തന്നെ നമ്മൾ നമ്മുടെ മനസ്സാക്ഷിയെ അഥവാ ദൈവത്തെ അറിഞ്ഞും ആരാധിച്ചും ജീവിച്ചാലേ ആരോഗ്യവും സന്തോഷവും നിറഞ്ഞ വാർദ്ധക്യവും,സമാധാനം നിറഞ്ഞ മരണവും പ്രാപ്തമാകൂ എന്ന് മുകളിൽപ്പറഞ്ഞ വരികളിലൂടെ വിവക്ഷിക്കുന്നത്.
ഒന്ന് വളരെ ലളിതമാണ് ; നമുക്ക് രണ്ടു തരത്തിലും ജീവിക്കാം - ദൈവവിശാസത്തിലും,അല്ലാതെയും .ഒന്നേയുള്ളൂ വ്യത്യാസം,ദൈവത്തിൽ വിശ്വസിക്കുമ്പോൾ ,നമ്മൾ കൂടുതൽ നമ്മളിൽത്തന്നെ വിശ്വസിക്കുന്നു.നമുക്ക് മാനസികമായി കൂടുതൽ ഉറപ്പും,ആത്മവിശ്വാസവും ലഭിക്കുന്നു "യഥാർത്ഥഭക്തൻ" തന്റെ സഹജീവികളെ യഥാർത്ഥമായി സ്നേഹിച്ചു തുടങ്ങുന്നു; ഒപ്പം ആരെയും വഞ്ചിക്കാതിരിക്കുവാൻ ശ്രമിക്കുന്നു.
എന്നാൽ ദൈവവിശ്വാസിയല്ലാത്ത ഒരാൾ പലപ്പോഴും ആരെയും കൂടുതൽ വിശ്വസിക്കുകയില്ല,അയാൾക്ക് സ്വയം പോലും പലപ്പോഴും വേണ്ടത്ര വിശ്വാസമുണ്ടാകണമെന്നില്ല, തൽഫലമായി അയാൾക്ക് ആരെയും മനസ്സിൽ തൊട്ടു സ്നേഹിക്കാനുമാവില്ല.ആരുടെയും യഥാർത്ഥ സ്നേഹം നേടാനും.അങ്ങിനെയുള്ള ഒരാളുടെ വാർദ്ധക്യവും,മരണവും,മരണശേഷവും എങ്ങിനെയായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ ?!!!
അത് കൊണ്ട് വളരെ ബുദ്ധിയുള്ളവരെന്നു നടിച്ചു,പല കർമങ്ങളിലും, കർമബന്ധങ്ങളിലും ജീവിതപരീക്ഷണങ്ങളിലും പെട്ട് പോകുമ്പോൾ ഓർക്കുക,നമ്മുടെ സ്വയം ശക്തിയിൽ ,ഈശ്വര ശക്തിയെക്കൂടി ശക്തമായി ഉൾപ്പെടുത്താൻ സമയമായി എന്ന്..അത് ഊർധ്വം വലിക്കുമ്പോഴല്ല,ഇപ്പോൾ തന്നെ ചെയ്തു തുടങ്ങേണ്ട ഒന്നാണെന്ന്.അതിനു യാതൊരു പണച്ചിലവുമില്ല,സ്ഥല പരിമിതിയോ,കാല പരിമിതിയോ ഇല്ല എന്നും ഓർക്കുക.
ഒപ്പം പ്രാർഥനകൾ ചൊല്ലുമ്പോൾ അല്പം ഉച്ചത്തിൽ ചൊല്ലണമെന്നാണ് എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും പറയുന്നത്. കാരണം നമ്മൾ ചൊല്ലുന്ന ഈശ്വരനാമങ്ങൾ, സദ്‌വാക്കുകൾ,മന്ത്രങ്ങൾ എന്നിവ ചുറ്റുമുള്ള ചരാചരങ്ങൾക്കും,മിണ്ടാനാവാത്ത ജീവജാലങ്ങൾക്കും മോക്ഷപ്രാപ്തിയെ കൊടുക്കുമെങ്കിൽ അതിലും വലിയ പുണ്യം മറ്റെന്തുണ്ട് ഈ നശ്വരമായ മനുഷ്യ ജന്മത്തിൽ ?!!!അതിനു ലജ്ജയോ,സ്വാർത്ഥമായ മനസ്സോ തടസ്സമാകരുത് .കാരണം പല ജന്മങ്ങൾ കടന്നു നമ്മളും ഇന്നീ മനുഷ്യജന്മത്തിൽ അംഗവൈകല്യങ്ങളോ ,ബുദ്ധിക്കു കുഴപ്പമോ ഒന്നും കൂടാതെ ജനിച്ചു വളർന്നു ഇത്രയും ആയതു ,ലോകനന്മ മാത്രം ചിന്തിച്ച,ഏതോ പുണ്യാത്മാവിന്റെ കാരുണ്യമായിരിക്കാം... ലോകാസ്സമാസ്താത് സുഖിനോ ഭവന്തു:
തൊണ്ടക്കുഴിക്കുള്ളിൽ മണ്ടിക്കരയേറും ചണ്ടിക്കഫമുണ്ടോ മിണ്ടിക്കുന്നൂ..? "
ഇന്ന് ലോകത്ത് മിക്കവരും വിചാരിക്കുന്നത്" "ഭക്തി "എന്നത് ശുദ്ധ അബദ്ധമാണ്; അത് വിദ്യ,ബുദ്ധി ,ആരോഗ്യം എന്നിവയുള്ള ചെറുപ്പകാലത്ത് ആവശ്യമില്ല .അത് വെറുതെ സമയനഷ്ടമാണ് വരുത്തുന്നത് എന്നൊക്കെയാണ്.
"ഭക്തി "എന്നത് ശാസ്ത്രത്തിനു നിരക്കാത്തതാണ് ,ചെറുപ്പകാലത്ത് ആവോളം ജീവിതം ആസ്വദിച്ചു, ദൈവനിഷേധമായ പ്രവൃത്തികൾ ചെയ്തു വയസ്സായി ,അവരവർക്ക് ആരുമില്ലാതെ ആരോഗ്യം ക്ഷയിച്ച സമയത്ത് ,നേരം പോക്കിനോ, മരണഭയം വരുമ്പോൾ രക്ഷക്കോ ആയി ചെയ്യേണ്ട ഒന്നാണെന്നാണ് .
എന്നാൽ ഒന്നോർത്തു നോക്കൂ..മരണസമയത്ത് തൊണ്ടക്കുഴിയിൽ തികട്ടി വരുന്ന കഫത്തിനാൽ ,ഊർധ്വശ്വാസം വലിച്ചു ശ്വാസം മുട്ടി കിടക്കുന്ന നേരത്ത് നാമെങ്ങിനെ ആത്മാർഥതയോടെ,സമാധാനത്തോടെ,പൂർണ
"ദൈവം" എന്നത് മറ്റൊരർഥത്തിൽ പറഞ്ഞാൽ ,തുടക്കം മുതൽക്കേ നമ്മുടെ ചെയ്തികളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന,നമ്മുടെ ഉള്ളിൽ തന്നെ വസിക്കുന്ന,നമ്മുടെ "സ്വന്തം മനസ്സാക്ഷി" തന്നെയാണ്.അത് സ്വന്തം പ്രവർത്തികളിൽ സ്വയം സന്തുഷ്ടമല്ലെങ്കിൽ മരണസമയത്തും സന്തുഷ്ടമായിരിക്കില്ല.മറിച്ച്,
അങ്ങിനെ ദൈവഭയത്തോടെ ജീവിക്കുമ്പോൾ നമ്മൾ സ്വാഭാവികമായും ശരിയായ വഴികളിലൂടെ നയിക്കപ്പെടുന്നു, അഥവാ നമ്മൾ സ്വയം ചിന്തിച്ചു ശരിയായ വഴികൾ മാത്രം തിരഞ്ഞെടുക്കുന്നു. ജീവിതത്തിൽ മുൻപ് വന്നു പോയ തെറ്റുകൾ തിരുത്തി പൂർവാധികം ഉത്സാഹത്തോടെ ,ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുവാൻ ശ്രമിക്കുന്നു.അത് കൊണ്ട് തന്നെ നമ്മൾ തിരഞ്ഞെടുക്കുന്ന ബന്ധങ്ങളും നന്മ നിറഞ്ഞവയായിരിക്കും,അത് കുടുംബബന്ധമായാലും,സുഹൃത്ത്ബന്ധ
ഇതിനു വേണ്ടിയാണ് ചെറുപ്പത്തിലേ തന്നെ നമ്മൾ നമ്മുടെ മനസ്സാക്ഷിയെ അഥവാ ദൈവത്തെ അറിഞ്ഞും ആരാധിച്ചും ജീവിച്ചാലേ ആരോഗ്യവും സന്തോഷവും നിറഞ്ഞ വാർദ്ധക്യവും,സമാധാനം നിറഞ്ഞ മരണവും പ്രാപ്തമാകൂ എന്ന് മുകളിൽപ്പറഞ്ഞ വരികളിലൂടെ വിവക്ഷിക്കുന്നത്.
ഒന്ന് വളരെ ലളിതമാണ് ; നമുക്ക് രണ്ടു തരത്തിലും ജീവിക്കാം - ദൈവവിശാസത്തിലും,അല്ലാതെയും .ഒന്നേയുള്ളൂ വ്യത്യാസം,ദൈവത്തിൽ വിശ്വസിക്കുമ്പോൾ ,നമ്മൾ കൂടുതൽ നമ്മളിൽത്തന്നെ വിശ്വസിക്കുന്നു.നമുക്ക് മാനസികമായി കൂടുതൽ ഉറപ്പും,ആത്മവിശ്വാസവും ലഭിക്കുന്നു "യഥാർത്ഥഭക്തൻ" തന്റെ സഹജീവികളെ യഥാർത്ഥമായി സ്നേഹിച്ചു തുടങ്ങുന്നു; ഒപ്പം ആരെയും വഞ്ചിക്കാതിരിക്കുവാൻ ശ്രമിക്കുന്നു.
എന്നാൽ ദൈവവിശ്വാസിയല്ലാത്ത ഒരാൾ പലപ്പോഴും ആരെയും കൂടുതൽ വിശ്വസിക്കുകയില്ല,അയാൾക്ക് സ്വയം പോലും പലപ്പോഴും വേണ്ടത്ര വിശ്വാസമുണ്ടാകണമെന്നില്ല, തൽഫലമായി അയാൾക്ക് ആരെയും മനസ്സിൽ തൊട്ടു സ്നേഹിക്കാനുമാവില്ല.ആരുടെയും യഥാർത്ഥ സ്നേഹം നേടാനും.അങ്ങിനെയുള്ള ഒരാളുടെ വാർദ്ധക്യവും,മരണവും,മരണശേഷവും എങ്ങിനെയായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ ?!!!
അത് കൊണ്ട് വളരെ ബുദ്ധിയുള്ളവരെന്നു നടിച്ചു,പല കർമങ്ങളിലും, കർമബന്ധങ്ങളിലും ജീവിതപരീക്ഷണങ്ങളിലും പെട്ട് പോകുമ്പോൾ ഓർക്കുക,നമ്മുടെ സ്വയം ശക്തിയിൽ ,ഈശ്വര ശക്തിയെക്കൂടി ശക്തമായി ഉൾപ്പെടുത്താൻ സമയമായി എന്ന്..അത് ഊർധ്വം വലിക്കുമ്പോഴല്ല,ഇപ്പോൾ തന്നെ ചെയ്തു തുടങ്ങേണ്ട ഒന്നാണെന്ന്.അതിനു യാതൊരു പണച്ചിലവുമില്ല,സ്ഥല പരിമിതിയോ,കാല പരിമിതിയോ ഇല്ല എന്നും ഓർക്കുക.
ഒപ്പം പ്രാർഥനകൾ ചൊല്ലുമ്പോൾ അല്പം ഉച്ചത്തിൽ ചൊല്ലണമെന്നാണ് എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും പറയുന്നത്. കാരണം നമ്മൾ ചൊല്ലുന്ന ഈശ്വരനാമങ്ങൾ, സദ്‌വാക്കുകൾ,മന്ത്രങ്ങൾ എന്നിവ ചുറ്റുമുള്ള ചരാചരങ്ങൾക്കും,മിണ്ടാനാവാത്ത ജീവജാലങ്ങൾക്കും മോക്ഷപ്രാപ്തിയെ കൊടുക്കുമെങ്കിൽ അതിലും വലിയ പുണ്യം മറ്റെന്തുണ്ട് ഈ നശ്വരമായ മനുഷ്യ ജന്മത്തിൽ ?!!!അതിനു ലജ്ജയോ,സ്വാർത്ഥമായ മനസ്സോ തടസ്സമാകരുത് .കാരണം പല ജന്മങ്ങൾ കടന്നു നമ്മളും ഇന്നീ മനുഷ്യജന്മത്തിൽ അംഗവൈകല്യങ്ങളോ ,ബുദ്ധിക്കു കുഴപ്പമോ ഒന്നും കൂടാതെ ജനിച്ചു വളർന്നു ഇത്രയും ആയതു ,ലോകനന്മ മാത്രം ചിന്തിച്ച,ഏതോ പുണ്യാത്മാവിന്റെ കാരുണ്യമായിരിക്കാം... ലോകാസ്സമാസ്താത് സുഖിനോ ഭവന്തു:
Subscribe to:
Posts (Atom)