Sunday, 27 April 2014

"കേരളം എന്ന ഭ്രാന്താലയം"

ജനിപ്പിച്ച അച്ഛൻ പോലും സ്വന്തം പെണ്മക്കൾക്കു ഒരു ബോട്ടിൽ കള്ളിന്റെ വിലയെ കൊടുക്കുന്നുള്ളൂവെങ്കിൽ, വെറും 150 രൂപക്ക് വീതം അവരെ ആർക്കെങ്കിലും വിൽക്കാമെങ്കിൽ, വിദ്യാസമ്പന്നരായിട്ടും,ഭാരതസ്ത്രീകൾ, തങ്ങളുടെ ഭാവശുദ്ധി മറന്നു കളഞ്ഞു ,ഉപഭോക്ത്ര സംസകാരത്തിന്റെ പിടിയിലമർന്നു,സാധനങ്ങളുടെ കുതിച്ചുയരുന്ന വിലക്കയറ്റത്തിൽ,ആഡംബരഭ്രമത്തിൽപ്പെട്ടു,സ്വന്തം മൂല്യങ്ങൾ മറന്നു പോകുന്നുവെങ്കിൽ - വേശ്യകളും,കൂട്ടിക്കൊടുപ്പുകാരുമാകുന്നുവെങ്കിൽ,അതു മുഴുവൻ അവരുടെ മാത്രം കുറ്റമാണോ, അതോ ഇത്തരം ഒരു സാഹചര്യം ഉണ്ടാക്കി വച്ച, ഇന്നത്തെ,യാതൊരു മൂല്യവുമില്ലാത്ത വിദ്യാഭാസവും,കുടുംബമോ കുട്ടികളെയോ നോക്കാത്ത സദാ കള്ളുകുടിച്ചും,കഞ്ചാവടിച്ചും,പെണ്ണ് പിടിച്ചും, വേറൊരു വൃത്തികെട്ട ലോകത്തിൽ നടക്കുന്ന,ചീത്ത കൂട്ടുകട്ടുകളിൽ പെട്ട് എന്തിനോ ,ആർക്കോ വേണ്ടിയെന്നറിയാതെ "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും" എന്ന മട്ടിൽ നടക്കുന്ന "ഗൃഹനാഥ"ന്മാരുള്ള കേരളവും,ഭാരതവുമാണോ, അഴിമതിക്കും,സദാചാരവിരുദ്ധ പ്രവർത്തികൾക്കും "മാതൃക"യാവുന്ന ഭരണാധികാരികളുമാണോ ഇതിനു കാരണം???!!!

ഇന്നത്തെ ചില വാർത്തകൾ ഇങ്ങിനെയൊക്കെ ചിന്തിപ്പിച്ചു പോകുന്നു...സംസ്കാരസമ്പന്നമെന്നു എന്നും ഞാനഭിമാനിച്ചിരുന്ന,അഹങ്കരിച്ചിരുന്ന എന്റെ ഭാരതത്തെയും കേരളത്തെയും കുറിച്ച് ഇന്നെനിക്കു വലിയ വേദനയും,നിരാശയും,അതിലേറെ ലജ്ജയും തോന്നുന്നു.

ഇനി കേരളത്തെ നമ്മൾ ദയവു ചെയ്തു "ദൈവത്തിന്റെ സ്വന്തം നാട്" എന്ന് വിളിക്കരുത്..പകരം പണ്ട് സ്വാമി വിവേകാന്ദൻ വിളിച്ചത് പോലെ "ഭ്രാന്താലയം" എന്ന് തന്നെ വിളിച്ചാൽ മതി..ഒറ്റ വ്യത്യാസമേ ഉള്ളൂ , അന്നത് ജാതിമതങ്ങളുടെയും അയിത്തത്തിന്റെയും പേരിലായിരുന്നുവെങ്കിൽ, ഇന്നത്‌ ,അതിനും പുറമേ, കാമമോഹാർത്തികളാകുന്ന "പല തരം ഭ്രാന്തുകളുള്ളവരുടെ ആലയം" !!!കഷ്ടം തന്നെ !!!

വാൽകഷണം:

ഈ കഥകൾ കേട്ടപ്പോൾ തോന്നിയത് - ഇക്കണക്കിനു പുരുഷന്മാർ ഒന്ന് ചിന്തിച്ചാൽ കൊള്ളാം..നിങ്ങൾ വേറൊരു സ്ത്രീയുടെ സൌന്ദര്യം ആസ്വദിക്കുമ്പോൾ നിങ്ങളുടെ ഭാര്യയുടെ/സഹോദരിയുടെ/മകളുടെ സൌന്ദര്യം മറ്റാരെയെങ്കിലും രസിപ്പിക്കുന്നുണ്ടാവാം,ഇതോർത്താൽ പിന്നെ നിങ്ങളുടെ ദുഷ്ചിന്തകൾക്ക് വേഗം കടിഞ്ഞാണ്‍ ഇടുവാൻ കഴിയും.കാരണം നമ്മൾ ചെയ്യുന്നതേ നമുക്ക് തിരിച്ചു കിട്ടൂ" എന്നത് പരമമായ ഒരു തത്വമാണ് .[which is called "Karmic chakra"]

No comments:

Post a Comment