Thursday 18 September 2014
Wednesday 17 September 2014
പ്രവാസജീവിതത്തിനിടയിൽ പലപ്പോഴും ഏകാന്തതയും,വേദനകളും കൂട് കൂട്ടുമ്പോൾ,പല കാരണങ്ങൾ കൊണ്ട് മനസ്സിന്റെ പിടി വിട്ടു പോകുമ്പോൾ,എന്റെ കണ്ണൊന്നു കലങ്ങിയാൽ,സ്വരമൊന്നിടറിയാൽ ഞാൻ പറയാതെ തന്നെ ആദ്യമറിയുന്ന ആൾ;നെഞ്ചു നീറിയ പല സന്ദർഭങ്ങളിലും വിളിക്കാനായി ഫോണെടുക്കുമ്പോഴേക്കും ഇങ്ങോട്ട് വിളി വന്നു കഴിഞ്ഞിട്ടുണ്ടാവും....എത്രയോ തവണ,പനി വന്നു വിറച്ചു മൂടിപ്പുതച്ചു കിടക്കുമ്പോൾ ഭസ്മവും,കർപ്പൂരവും,തുളസിയും മണക്കുന്ന ആ തണുത്ത കൈത്തലം കൊണ്ട് നെറ്റിയിൽ തലോടി,"ഹരിജഗന്നാഥൻ..പരൻ നാരായണൻ അരികിൽ വേണമെ തുണയായെപ്പോഴും"എന്ന നാമം ചൊല്ലിക്കൊണ്ടു മരുന്നുകളെ തോൽപ്പിക്കുന്ന സൌഖ്യം പകരുന്ന, വിശുദ്ധിയുടെയും,പരിശുദ്ധ സ്നേഹത്തിന്റെയും പര്യായപദം - അതാണ്
"മാലു" എന്ന് സ്നേഹത്തോടെ ഞാൻ വിളിക്കുന്ന എന്റെ "അമ്മക്കുട്ടൻ "..അങ്ങിനെയൊരു മുഷിഞ്ഞ ഒറ്റപെട്ട ദിവസത്തിൽ എനിക്ക് കൂട്ടിനായി, ഞാൻ പത്തു നിമിഷത്തിൽ സ്വയം പെൻസിൽ കൊണ്ട് സൃഷ്ടിച്ചെടുത്ത എന്റെ അമ്മയുടെ ഒരു രേഖാചിത്രം.പൂർണതയില്ലെങ്കിലും ഈ ശ്രീകൃഷ്ണാഷ്ടമിയിൽ ഞാനിതു നിങ്ങൾക്കു മുൻപിൽ സമർപ്പിക്കുന്നു.....എന്നിട്ട് ശ്രീകൃഷ്ണ ഭഗവാനോട് പ്രാർഥിക്കുന്നു എന്റെയമ്മക്കുട്ടനു ഇനിയും ദീർഘായുസ്സും,ആരോഗ്യവും,മനസ്സമാധാനവും കൊടുക്കണമേയെന്നു..ഒപ്പം
ഇനിയെത്ര ജന്മങ്ങൾ എടുക്കേണ്ടി വന്നാലും ആ ജന്മങ്ങളിലെല്ലാം എനിക്കെന്റെ മാലുവിനെത്തന്നെ അമ്മയായിത്തരണമേയെന്നും....തദാസ്തു :
Subscribe to:
Posts (Atom)