Tuesday, 28 January 2014





My new mural paint on Kurtha -"Thiruppathi Balaji" (Model :Sathwik.R.Menon [My younger son]

Monday, 6 January 2014

"കോമാളി" [ഈ ചെറുകഥ എഴുതിയത് മായാരാജേഷ് ,ഷാർജ 
-ദിവസം :06-January-2014]

"കോമാളി" 

"നാളെ മുതൽ തനിക്ക് ദു:ഖങ്ങളില്ല,കടങ്ങളില്ല,വെറുക്കുന്ന ആരുടെയും മുഖം കാണേണ്ട..കോമാളിയുടെ മുഖം മൂടിയിട്ട് കൊണ്ടുള്ള ഈ ജീവിതം തുടരേണ്ട.." അയാൾ നിർവികാരതയോടെ മുകളിൽ നോക്കിക്കിടന്നു..
ദാരിദ്ര്യവും,അനാഥത്ത്വവുംനിറഞ്ഞ ബാല്യം മുതൽ ഇന്ന് വരെ എല്ലാവരും അയാളുടെ ചിരിക്കുന്ന,എല്ലാവരെയും ചിരിച്ചു മണ്ണ് കപ്പിക്കുന്ന മുഖം മൂടിയും ,ശരീരഭാഷയും മാത്രമേ കണ്ടിരുന്നുള്ളൂ..അഥവാ.അയാൾ കാണിച്ചിരുന്നുള്ളൂ...
പിറ്റേന്ന്..അയാളുടെ ഉറുമ്പുകൾ അരിച്ച,തണുത്തു വിറങ്ങലിച്ച കൈയിൽ നിന്നും വിഷക്കുപ്പി ബലമായി പറിച്ചെടുത്തു കളഞ്ഞിട്ടു കുഴിച്ചിടും മുൻപ് ,ഒരു കൌതുകത്തിന്റെ പേരിൽ അവർ അയാളുടെ കോമാളി മുഖം മൂടി ഊരി നോക്കി..തുറന്നിരുന്ന ആ കണ്ണുകളിൽ അവരന്നു വരെ മുഖം മൂടിയിൽ കണ്ട ചിരിയോ,ആകർഷണമോ ഉണ്ടായിരുന്നില്ല,കറുത്തു കരുവാളിച്ച കണ്‍ തടങ്ങളിൽ അപ്പോഴും കണ്ണ് നീര് ഉണങ്ങിപ്പിടിച്ചിരുന്നത്‌ കണ്ട് അവർ ശരിക്കും അന്തം വിട്ടു പോയി....

കണ്ണ് കൊണ്ട് കാണുന്നതും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം അന്നാണ് അവർക്ക് ശരിക്കും ബോധ്യപ്പെട്ടത്.